ചിലർ അങ്ങനെയാണ് കൊടുത്തു കൊണ്ടേയിരിക്കും. കിട്ടുന്നതിനെ ചൊല്ലി വേവലാതിപ്പെടാതെ. നമ്മുടെ നാട് പേമാരിയിൽ തകർന്ന്, ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നില്ക്കുന്ന ഈ അവസരത്തിൽ സാന്ത്വനത്തിന്റെ കൈകളുമായി Hotel Azeez Poojappura കഴിഞ്ഞ ബുധനാഴ്ച മുതൽ തുടങ്ങിയ യജ്ഞം. പ്രിയപ്പെട്ടവരേ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഇന്ന് നേരെ അസ്സീസ് ഹോട്ടൽ പൂജപ്പുരയിൽ പോകുക. 54 ന്റെ വിവിധ കോംബോകൾ ഉണ്ട്. മൃഷ്ടാന്നം കോംബോകൾ വാങ്ങി കഴിക്കുക. നല്ല രുചിയും, മുതലിന്റെ മുതലും ആകും. അത് ഇന്നലെ കഴിച്ചപ്പോൾ മനസ്സിലായി. അവിടെയുള്ള പെട്ടിയിൽ ബില്ലിലെ തുകയോ അതിലേറെയായുള്ള...
ഹൈറേഞ്ചിലെ താറാവ് ബിരിയാണി (₹ 200) ഇറങ്ങിയ അന്ന് തന്നെ പോയി. താറാവ് ബിരിയാണി ഇത് വരെ കഴിച്ചിട്ടില്ലായിരുന്നു. അതിന്റെ കുറവ് കൂടെ നികത്താം എന്ന് കരുതി. ഇത് നിലവിൽ ശനിയാഴ്ച മാത്രമേ ഉള്ളു എന്നതും ഒരു കാരണം ആണ്.ഇറങ്ങി തിരിക്കും മുമ്പേ ഒന്നും കൂടെ വിളിച്ചു ചോദിച്ചു, ബിരിയാണി അവിടെ ഉണ്ടെന്നു ഉറപ്പു വരുത്തി. സംഭവം അടിപൊളി. പൊളിച്ചു അടുക്കി, രുചി നുകർന്നു കഴിച്ചു. ഒരു കുറ്റവും പറയാനില്ല. 100% consistency ഉള്ള ഒരു ഹോട്ടലും ഇല്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. എങ്കിലും...
ജൂൺ മാസത്തെ പൊന്മുടി യാത്രയിലാണ് ഇവിടെ കയറിയത്. മഞ്ഞു കാണാൻ പോയ യാത്രയിൽ രുചിയും വിട്ടു കളയാൻ തോന്നിയില്ല. 1987 ജൂലൈ മാസം 20 നാണ് മലബാർ ഹോട്ടലിന്റെ തുടക്കം. ശ്രീ സൈനുദീൻ ആണ് ഹോട്ടൽ ഉടമസ്ഥൻ. 79 വയസ്സുള്ള ഇദ്ദേഹം 1952 കാലം മുതൽ വടക്കേ ഇന്ത്യയിൽ ആയിരുന്നു. വിവിധതരം ജോലികൾ ചെയ്തതിൽ 1 വർഷം ഹോട്ടൽ ജോലിയും നോക്കി. അതിന്റെയും ഒരു പ്രചോദനം കൊണ്ടാകണം സ്വന്തം നാടായ വിതുരയിൽ ഈ ഹോട്ടൽ തുടങ്ങിയത്. ബന്ധുക്കൾ മലബാറിലെ വടകരയിൽ ഉണ്ടെങ്കിലും അതു കാരണമല്ല പേരിന്റെ...
ഒരു രാത്രി സമയമാണ് ഇവിടെ എത്തിയത്. കാട്ടാക്കടയിലെ പ്ലാവൂരിലെ അമ്മാസ് കഫേയിൽ. ബീഫ് പെരട്ട് കഴിഞ്ഞിരുന്നു, സാധാരണ രാവിലെയാണ് ബീഫ് പെരട്ട്. ബീഫ് ഫ്രൈ (₹70) പറഞ്ഞു. കൂടെ അകമ്പടിക്കായി പെറോട്ടയും (₹ 7) ബീഫ് കൊള്ളാം, പതിരില്ലാത്ത നാട്ടുമ്പുറത്തിന്റെ രുചി. നല്ല ഫ്രഷ് ചിക്കൻ ഫ്രൈ ലൈവ് ആയി പൊരിക്കുന്നുണ്ട്. പലരും വാങ്ങിച്ച് കഴിക്കുന്നുമുണ്ട്. മണം അടിച്ചപ്പോൾ പിടി വിട്ടു പോയി. ഒരു ഹാഫ് ചിക്കൻ ഫ്രൈ (₹ 70 - ഫുൾ ₹ 120 ആണ്) കൂടി ഓർഡർ ചെയ്തു. അധികം...
പൊതിച്ചോറുകൾ പലതും കഴിച്ചിട്ടുണ്ട് ഇത് ലെവൽ വേറെ, ഒരു ഒന്നര പൊതിച്ചോറായി പോയി നാൻസി. ഇത് കഴിച്ചിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എന്നെ നിങ്ങൾ വഴക്ക് പറഞ്ഞോളു. നല്ല അടിപൊളി ചമ്പാവരി ചോറ്. എനിക്ക് പഥ്യം വെള്ള ചോറാണെങ്കിലും ക്വാളിറ്റിയുള്ള ചമ്പാവരിയും ഇഷ്ടമാണ്. അതറിഞ്ഞ് വാങ്ങിച്ചു. ഒട്ടും നിരാശപ്പെടുത്തിയില്ല. ഇഷ്ടപ്പെട്ടു. പപ്പടം കൊണ്ട് ഒരു മെഴുക്ക് പുരട്ടി. പല പല മെഴുക്ക് പുരട്ടികളും കഴിച്ചിട്ടുണ്ട്. ഇത് പപ്പടം കൊണ്ട്. അത് പൊളിച്ചു. വന്നു കണ്ട് കീഴടക്കി എന്ന് പറയാം. അര കല്ലിൽ അരച്ച ചമ്മന്തിയുടെ രുചി ഒന്നു വേറെ തന്നെ....