Date: 12/10/2018 സുഹൃത്തുക്കളേ ഈ കുഞ്ഞു ഷോപ്പ് ഇരിക്കുന്നത് വഴുതക്കാട് നിന്ന് വെള്ളയമ്പലത്തിലോട്ടു പോകുമ്പോൾ വഴുതക്കാടുള്ള പെട്രോൾ പമ്പ് കഴിഞ്ഞു സിഗ്നൽ കഴിഞ്ഞു ഇടതു വശത്തുള്ള ഈസ്റ്റേൺ ബേക്കറി കഴിഞ്ഞ് തൊട്ട് അടുത്ത്. കിണ്ണം കിണ്ണം ഫ്രഷ് ജ്യൂസ് ഐറ്റംസുകൾ കിട്ടും. അതും പോക്കറ്റ് ചോരാതെ. ഇന്നലെ നമ്മൾ (ഭാര്യയും ഭർത്താവും) 2 Dates Milk Shake - (ഒരെണ്ണം 50 RS) വാങ്ങിച്ചു. നല്ല പൊളപ്പൻ സാധനം. നല്ല ഈന്തപ്പഴന്തിന്റെ രുചി നാവിൽ മൊട്ടിട്ടു നിന്നു. വില കുറവായത് കൊണ്ടല്ല ഇത് പറയുന്നത്. കിടിലോസ്‌കി. ഒരു...
Date: 07 Oct 2018 അമ്പാടി കണ്ണൻ ഹോട്ടലിൽ കയറി വളരെ ഇഷ്ടവും ബഹുമാനവും ഉള്ള ഒന്ന് രണ്ടു പേരുടെ റിവ്യൂ കണ്ടാണ് ഇവിടെ കേറാൻ തീരുമാനിച്ചത്. ബീഫും (85 Rs) ദോശയും (7 Rs) കഴിച്ചു, കൊള്ളാം. ബീഫ് ഇഷ്ടപ്പെട്ടു, കൊള്ളാം എങ്കിലും ബീഫ് excellent ക്യാറ്റഗറിയിലോട്ട് പ്രതീക്ഷിച്ച പോലെ എത്തിയില്ല എന്നാണ് നമുക്ക് രണ്ടു പേർക്കും (with wife) തോന്നിയത്. ഒരു പക്ഷേ അമിത പ്രതീക്ഷകൾ ആയിരിക്കാം, അല്ലെങ്കിൽ ആ ദിവസം സംഭവിച്ചത് ആയിരിക്കാം. പലരും പറഞ്ഞു കേട്ട് കൊള്ളാമെന്ന്. നല്ല തിരക്കും...
Contact No: 98477 7562Fb Page: Kadaloram Trivandrum പേര് പോലെ തന്നെ കടലോരത്തു തന്നെയാണ് (വെട്ടുകാടു പള്ളിയുടെ പുറക് വശത്ത് ) ഈ മനോഹരമായ റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഒരേ സമയം 37 പേർക്ക് ഇരിക്കാം. ഉച്ചയ്ക്ക് 12 മുതൽ രാത്രി 11 വരെയാണ് സമയം. സ്റ്റാഫുകുളുടെ ആതിതേയത്വം എങ്ങനെയെന്ന് അറിയാൻ പറ്റി. വളരെ നല്ല രീതിയിൽ ആണ് അവരുടെ പെരുമാറ്റവും സർവീസും. ആദ്യം welcome ഡ്രിങ്ക് ആയി കട്ടൻ ചായയാണ് കൊണ്ട് വന്നത്. നെയ്‌ച്ചോർ കൊള്ളാം. ആ വിലയ്ക്ക് ഉള്ള ക്വാണ്ടിറ്റി ഉണ്ട്. നെയ്യുടെ...
Date : 28-09-2018Contact No - 8943764996ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. അങ്ങനെ ബിരിയാണി തപ്പി Food Box ലും എത്തി. തലശ്ശേരി ചിക്കൻ ബിരിയാണി ആണ് വാങ്ങിച്ചത്. ഇടപ്പഴഞ്ഞി സ്ഥലം അടുത്ത് ആയത് കൊണ്ടാണോ എന്ന് അറിയില്ല എനിക്ക് കിട്ടിയത് 150 രൂപയ്ക്ക് ആയിരുന്നു. 160 രൂപ കൊടുത്തപ്പോൾ 10 രൂപ തിരികെ തന്നു. നല്ല നെയ്യിന്റെ രുചിയുള്ള ക്വാളിറ്റി ചോറ്. ക്വാണ്ടിറ്റിയും ആവശ്യത്തിന് ഉണ്ട്. മണം തന്നെ വളരെ ഹൃദ്യം. മുട്ട, പപ്പടം ഇല്ലെങ്കിലും ആ കുറവ് അറിയില്ല. വളരെ നല്ല സാലഡ്....
Date: 21 Sep 2018 നിലവിൽ ഇതിൽ പറയുന്ന സ്ഥലത്തു നിന്ന് കുറച്ചു മുന്നോട്ടു മാറിയാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ ലിങ്കിൽ ചെയ്താൽ ആ വിശേഷങ്ങൾ അറിയാം. 1946 ലെ കട.. ഇത് പേരില്ലാത്തൊരു കട … ഇപ്പോൾ പേരുണ്ട് https://mytravelmytaste.com/2021/10/02/1946-ലെ-കട-ഇത്-പേരില്ലാത്തൊരു/ ഫുഡി ഗ്രൂപ്പ്സിൽ വന്നപ്പോൾ മുതൽ കേൾക്കുന്ന പേര്. കൊച്ചണ്ണൻ സാഹിബിന്റെ പേരില്ലാത്ത കട. അങ്ങനെ ഒരു ദിവസം ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് ഇറങ്ങി. പൂജപ്പുരയിൽ നിന്ന് കരമനയിലോട്ട് പോകുന്ന വഴി റോഡ് ക്രോസ് ചെയ്യുമ്പോൾ പെട്രോൾ പമ്പ് കാണാം പിന്നെ വലത് വശത്ത്...