Location – Balaramapuram, Opposite Police Station, Vizhinjam Road
Contact No – 9446996786
Date – 31/03/2018

ബിസ്മിയെ പറ്റി കേൾക്കാത്തവർക്കും വീണ്ടും കേൾക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും വേണ്ടി.

ചുരുക്കെഴുത്ത് – ബിസ്മിയിൽ പോയി മട്ടൻ, ചിക്കൻ, പെറോട്ട, ഉറട്ടി എന്നിവ കഴിച്ചു. കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു.

വിശദമായി – . ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ച് അവരോടൊപ്പം ആഴി മല ക്ഷേത്രത്തിനടത്തുള്ള അടിമലത്തുറ ബീച്ചിൽ പോയി. അധികം തിരക്കില്ലാത്ത ശാന്തമായ കടൽത്തീരം കണ്ട് സായ്ഹാനം കഴിക്കാനുള്ള ഒരിടം. ചില സുഹൃത്തക്കളെ വിളിച്ച് ചോദിച്ചു അടുത്ത് എവിടെ restaurant കാണുമെന്ന്? ആരിൽ നിന്നും ഒരു വിവരവും കിട്ടിയില്ല. ആർക്കെങ്കിലും അറിയാമെങ്കിൽ please put as comments. രാത്രിയോടെ ബീച്ചിൽ നിന്നും തിരിച്ചു. നെയ്യാറ്റിൻകരയിലോട്ട് പോകേണ്ടത് ഉണ്ടായിരുന്നു. എന്നാൽ പിന്നെ എന്ത് കൊണ്ട് Bismi യിൽ കയറിക്കൂട.

Parking അടുത്ത് തന്നെ space കിട്ടണമെന്നില്ല. നമ്മൾ കുറച്ച് ദൂരെയായി പാർക്ക് ചെയ്തു.. നെയ്യാറ്റിൻകര സ്വദേശികളായ കൂട്ടുകാരനും കുടംബവും പലപ്പോഴും ഇത് വഴി പോയിട്ടുണ്ടെങ്കിലും ബിസ്മിയിൽ കയറിയിട്ടില്ല. കാരണം പുറത്ത് നിന്ന് കാണുസോൾ ബിസ്മിയിലോട്ടുള്ള വഴി ചെറിയൊരു ഇടനാഴിയാണ്. അത് കണ്ട് വളരെ ചെറിയ ഹോട്ടലായിരിക്കും Family ക്ക് ഇരിക്കാൻ പറ്റുന്ന തരത്തിൽ സ്ഥലം കാണുമോന്ന് വിചാരിച്ച് അവർ പോയിട്ടില്ലായിരുന്നു. വളരെ ചെറിയ ഹോട്ടൽ അല്ല സ്ഥലം കാണുമെന്ന് ഉറപ്പ് നല്കി അവിടെ കയറി.

ആദ്യം കാണുന്ന വിശാലമായ മുറിയിൽ 4 tables 3 വരികളിലായി. 12 tables. ഒന്നിൽ 4 പേർ വച്ച് 48 പേർക്ക് ഇരിക്കാം. Family Room with AC. 3 tables 2 വരികളിലായി. 6 tables. ഒന്നിൽ 4 പേർ വച്ച് 24 പേർക്ക് ഇരിക്കാം. Total 72 പേർക്ക് ഇരിക്കാം.

“ഈ കട തുടങ്ങിയിട്ട് 40 വർഷത്തോളമായി.”

പുതുക്കി പണിതിട്ട് 1.5 വർഷമായി. Owner – Ismail. മകൻ – Sulfi. സുൽഫി ഇക്കയുടെ contact number ആണ് കൊടുത്തിരിക്കുന്നത്.

Family Room ലെ service നേരിട്ട് അനുഭവിച്ച് അറിഞ്ഞു. ഒരാൾ ആ മുറിയിൽ സ്ഥിരമായി കാണും. നമ്മുടെ തൊട്ട് അടുത്ത് തന്നെ. കുറച്ച് items ആ room ൽ തന്നെ വച്ചിരിക്കും. പെറോട്ട, ഒറട്ടി, ഇടിയപ്പം മുതലായവ. അത് പറഞ്ഞ ഉടൻ തന്നെ പാത്രത്തിൽ എത്തും. എന്ന് മാത്രമല്ല പുള്ളി അതും കൊണ്ട് ഇടയ്ക്കിടെ അടുത്ത് വരും വേണമെങ്കിൽ തരാൻ. Order ചെയ്ത കറികളും താമസിയാതെ മുന്നിലെത്തിക്കും. No waiting time.

ആഹാരത്തെക്കുറിച്ച് – അപ്പം, പത്തിരി തീർന്ന് പോയി. കഴിച്ചത് മട്ടൻ കറി, ചിക്കൻ കറി, പെറോട്ട, ഇടിയപ്പം, ഒറട്ടി. കേട്ടത് പോലെ മട്ടൺ കഴിക്കാൻ കണ്ണുമടച്ച് വിശ്വസിച്ച് കയറാൻ പറ്റിയ സ്ഥലം തന്നെ. എല്ലുകൾ തന്ന് കളിപ്പിക്കാത്ത നല്ല മാംസം ഉള്ള കഴിച്ചാലും കഴിച്ചാലും മതി വരാത്ത കൊതി തീരാത്ത മട്ടൺ. Perfect.

ചിക്കൻ കറി എനിക്കും ഭാര്യയ്ക്കും വളരെ ഇഷ്ടപ്പെട്ടു. മട്ടണോ ചിക്കനോ ഏതാണ് കൂടുതൽ കൊള്ളാം എന്ന് ചോദിച്ചാൽ എനിക്ക് മറുപടി പറയാൻ പറ്റാത്ത രീതിയിൽ compete ചെയ്ത് നിന്നു. കൂട്ടുകാരന്റെ ഭാര്യയ്ക്ക് അതിന്റെ രുചി ഇഷ്ടപ്പെട്ടെങ്കിലും എരിവ് സഹിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എരിവ് correct ആയിരുന്നു. ഭാര്യയ്ക്ക് എരിവ് ഒരു പൊടി കൂടുതൽ ആയിരുന്നുവെങ്കിലും രുചി ആസ്വദിച്ചു.

കറികളല്ലാതെ കഴിച്ചതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് തേങ്ങ ചേർത്ത ഒറട്ടി ആയിരുന്നു.

Bill ഒരു തുണ്ട് പേപ്പറിൽ total price എഴുതി കിട്ടി. GST ചേർത്തിട്ടില്ല.

AC, Non AC ഒരേ വില തന്നെയാണ്. ബാലരാമപുരത്ത് ഇനി വരുന്നെങ്കിൽ മട്ടൺ കഴിക്കുന്നത് ഇവിടെ നിന്ന് മാത്രം.

Google Map:
https://goo.gl/maps/eAaMi8s3px6H5fSL9

LEAVE A REPLY

Please enter your comment!
Please enter your name here