ഒരിടക്കാലത്തു സായ്ഹാന സമയം അല്ലെങ്കിൽ നിശാ യാത്രകളിൽ എപ്പോഴും ചേക്കേറുന്ന സ്ഥലങ്ങളിൽ ഒന്നായിരുന്നു വയലിൽ, തകരപ്പറമ്പ്

പഴയ ഓർമ്മകൾ പുതുക്കാൻ ഒന്ന് കയറി. പറയത്തക്ക മാറ്റം ഒന്നും ഇല്ല. ആമ്പിയൻസ് എല്ലാം പഴയത് പോലെ തന്നെ.

പണ്ട് സ്ഥിരം കഴിച്ചു കൊണ്ടിരുന്ന ഫേവറിറ്റ് ഐറ്റംസായ പുട്ടും മട്ടൻ പിരട്ടും ഓർഡർ കൊടുത്തപ്പോൾ വയറിൽ ഒരു ആന്തോളനം – മട്ടൺ സൂപ്പ് കഴിച്ചാലോ. പെട്ടന്ന് കിട്ടുമോയെന്ന് ചോദിച്ചു. ഓ റെഡി എന്നാൽ പിന്നെ അത് ആദ്യം പോരട്ടെ. സൂപ്പ് പൊടിപൊടിച്ചു നമ്മൾ സംതൃപ്തയിൽ ആയി.

അത് കഴിഞ്ഞപ്പോഴേക്കും അവിടത്തെ ഇഷ്ടപ്പെട്ട വിഭവം ആയ പുട്ടും മട്ടൻ പിരട്ടും മുന്നിൽ എത്തി. പുട്ടു കൊള്ളാം. നല്ല സോഫ്റ്റ്. തൊട്ടാൽ പൊടിയുന്ന പുട്ടു. മട്ടൻ പിരട്ടും കൊള്ളാം. എന്നാലും പണ്ട് കഴിച്ചിരുന്ന ആ പിരട്ടിന്റെ ടേസ്റ്റ് കിട്ടിയില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ മനസ്സിൽ ഒരു സന്താപം.

സർവ്വീസ് ഒക്കെ പക്ക.

LEAVE A REPLY

Please enter your comment!
Please enter your name here