Date: 23/06/2018

Contact No: 9995853502
Location: Vizhinjam Near Mosque (ഉസ്താദ് ഹോട്ടൽ പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്)

വളരെ നാളായി കേൾക്കുന്ന ഒരു പേര് – Ustad Hotel

ഒരു ഉച്ച സമയത്താണ് അങ്ങോട്ട് യാത്ര തിരിച്ചത്. വഴി തെറ്റാതെ കടപ്പുറം തീരത്തു ചെന്നെത്താൻ ആ സമയം ആണ് സൗകര്യം. അതിന്റെ അടുത്ത് എത്തിയപ്പോൾ Google map ചെറുതായിട്ട് ഒന്ന് ചുറ്റിച്ചെങ്കിലും അധികം ചോദിക്കാതെ തന്നെ സകുടുംബം സ്ഥലത്തു എത്തി .നല്ല വൃത്തിയും വെടിപ്പും ഉള്ള ചെറിയ ഒരു ഹോട്ടൽ ഒരു 22 പേർക്ക് ഇരിക്കാം. (Timings – 6 AM to 11 PM)

മരിച്ചീനി 2 പ്ലേറ്റ് പറഞ്ഞു. കൂടെ കൊഞ്ചും നെയ്‌മീനും. അധികം താമസിക്കാതെ ഐറ്റംസൊക്കെ ഹാജരായി കൂടെ അജ്ഞാത മീൻ കറിയും.

ടൈഗർ കൊഞ്ച് തീർന്നു പോയെങ്കിലും കിട്ടിയത് വലിപ്പുമുള്ളതായിരുന്നു. മീൻ കറി മരിച്ചീനിയിലോട്ട് കമഴ്ത്തി കൂടെ കൊഞ്ചും നെയ്മീനും പിന്നെ ആ മീനിന്റെ കൂടെയുള്ള പൊടി ഉണ്ടല്ലോ അവനാണ് താരം.

അതും കൂടി പിടിച്ചു ഒരു പിടി തുടങ്ങി. സാധാരണ പിള്ളേര് എന്തെങ്കിലും എരിവ് കഴിച്ചു തുടങ്ങിയാൽ ഉടൻ എരിക്കുന്നു വെള്ളം വെള്ളം എന്നൊക്കെ പറഞ്ഞു ഒരു ബഹളം ആയിരിക്കും. ഇവിടെ ദാ ഒരു കുഴപ്പവും ഇല്ല. ഒരു സൈഡീന്നു 2 പേരും അടുക്കി പറക്കി നിശബ്ദം തട്ടി കൊണ്ട് ഇരിക്കുന്നു. മീനിന്റെ തനതായ രുചി അറിയണമെങ്കിൽ ഇവിടെ തന്നെ വരണം. എന്തെങ്കിലും വേണമോ എന്നുള്ള അന്വേഷണവും ആയി ആള് എത്തി വീണ്ടും മീനിന്റെ പല ലിസ്റ്റുകൾ കിട്ടി. കണവയും ചൂരയും കൂടി പറഞ്ഞു.

” കണവയൊക്കെ ഒരു ഒന്ന് ഒന്നര കണവയായിരുന്നു. ചൂരക്കൊക്കെ അസാധ്യ ടേസ്റ്റ്.”

അപ്പവും പുട്ടും കൂടെ വരുത്തി ഒരു മൃഷ്ടാന്ന kettal ആയിരുന്നു. ഇടയ്ക്കു ഒരു അന്വേഷണം മീൻ മുട്ട എടുക്കട്ടെ. പിന്നെ കൊള്ളാം. വളരെ rare ആയി കിട്ടുന്ന സാധനം ആണ് മീൻ മുട്ട. മീൻ മുട്ട , മീനിന്റെ പരു ആയിട്ടൊക്കെ സാധനം ഇങ്ങു എത്തി. അതും പൊളിച്ചു അടുക്കി .

സുലൈമാനി പലരും വാങ്ങിക്കുന്ന കണ്ടു. ഒരു പ്രത്യേക ഭംഗി ഉണ്ട് കാണാൻ തന്നെ. 4 എണ്ണം പോരട്ടെ. കാണാൻ മാത്രം അല്ല. മിന്റ് സുലൈമാനി ഹൃദയവും കവർന്നു. എല്ലാം കൊണ്ട് ഉസ്താദ് ഉസ്താദ് തന്നെ.

ഒരേ ഒരു സങ്കടം ബാക്കി. ആർത്തി മൂത്തു കഴിച്ചു വയറ് ഫുൾ ആയി പോയി. ബാക്കി ഉള്ളത് പാർസൽ ആക്കി തരാൻ പറഞ്ഞു. ഓരോന്നിന്റെയും റേറ്റ് നോക്കിയില്ല. ഒരു തുണ്ടു പേപ്പറിൽ കൂട്ടി എഴുതിയാണ് പറഞ്ഞത്. എല്ലാം കൂടി ഒരു 920 Rs. ക്വാണ്ടിറ്റിയും ക്വാളിറ്റിയും വച്ച് നോക്കുമ്പോൾ ഇത് ഒന്നും ഒരു റേറ്റ് അല്ല. പിന്നെ ആഹാരം കഴിച്ച സംതൃപ്തി വില കൊടുത്തു വാങ്ങാൻ കിട്ടില്ലല്ലോ. അത് ധാരാളം കിട്ടുകേയും ചെയ്തു. ഇനിയും കാണാം ഉസ്താതെ.

വാ ഉസ്താദ് വാ എന്നും പറഞ്ഞു ഒരു വണക്കത്തോടെ അവിടെ നിന്നു ഇറങ്ങി.

ഉസ്താദ് ഹോട്ടലിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here