Date: 28/06/2018
Location: കഴക്കൂട്ടം ജംഗ്ഷൻ, മെയിൻ റോഡ് ഓപ്പോസിറ്റ് മഹാദേവ ക്ഷേത്രം
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല.

കഴക്കൂട്ടത്തെ വീട്ടിൽ പോയി തിരിച്ചു വരവെ രാത്രി ചെമ്പാവിൽ കയറി.
റോഡ് സൈഡിലുള്ള കാഷ്യർ ഇരിക്കുന്ന ആയ വഴി കയറിയപ്പോൾ 2 ടേബിളിലും 8 കസേരകളും ഉള്ള ഒരു ചെറിയ ഔട്ട്ലെറ്റ് ആണ് കണ്ടത്. ചെന്ന് കയറിയപ്പോൾ അകത്തു ഇരിക്കാൻ പറഞ്ഞു ഫാമിലി റൂം ഉണ്ടെന്നു പറഞ്ഞു. അങ്ങോട്ട് കയറിയപ്പോൾ മനസിലായി അകത്തു നല്ല സ്പേസ് ഉണ്ട്. ഒരു 25 പേർക്ക് സുന്ദരമായി സ്വസ്ഥമായിട്ട് അകത്തു ഇരിക്കാം. അതിന് പുറത്തായി കാറ് പാർക്ക് ചെയ്യാനും സ്പേസ് ഉണ്ട്.

ചില്ലിചിക്കനും ബീഫും ആണ് ഓർഡർ ചെയ്തത്. കൂടെ പെറോട്ടയും.
പെറോട്ടക്ക് ഒരു പ്രത്യേക ടേസ്റ്റ് ഉണ്ടായിരുന്നു. ചില്ലിചിക്കനും കൊള്ളാം.ബീഫ് വേവ് കുറവായിരുന്നു. മാനേജ്മന്റ്/ഷെഫിനെ നേരിട്ട് കണ്ടു കാര്യം പറയാൻ പറ്റി. ഇനി ഉണ്ടാവാതെ ഇരിക്കാൻ വളരെ അധികം ശ്രദ്ദിക്കാം എന്ന് സൗഹാർദത്തോടെ പറഞ്ഞു. കാർഡ് വഴി പേയ്മെന്റ് ചെയ്യാൻ പറ്റി.
പെറോട്ട – ₹ 8
ബീഫ് – ₹ 100
ചില്ലി ചിക്കൻ – ₹ 140
തിരക്കിന് ഇടയിൽ വിശാലമായി കംഫോർട്ട് ആയിട്ട് ഇരിക്കാൻ പറ്റിയ ഒരു സ്ഥലം ആണ് ചെമ്പാവ് എന്ന് നിസ്സംശയം പറയാം.
സ്ഥലം ഇനിയും യൂട്ടിലൈസ് ചെയ്യാം.


























