തീയതി: 27/07/2018
ലൊക്കേഷൻ: കുറ്റാലം

ബോർഡർ ചിക്കൻ എന്ന് പേര് കേൾക്കാൻ തുടങ്ങിയിട്ടു കുറച്ചു നാളായി. പക്ഷേ കുറ്റാലം വരെ പോകണം. തിരുവനന്തപുരത്തു നിന്ന് ഏകദേശം 108 KM വരും. ഇത്രയും ദൂരെ യാത്ര ചെയ്തു കഴിക്കാൻ അത്ര മാത്രം വിശിഷ്ട വിഭവം ആണോ എന്ന് ഒരു ചിന്ത. ചിലപ്പോൾ കുറച്ചും കൂടെ ഒരു രുചി കാണുമായിരിക്കും. എപ്പോഴെങ്കിലും കുറ്റാലം പോകുമ്പോൾ കഴിക്കാമെന്നായി ചിന്ത. സുഹൃത്തുക്കൾ ആയ Bijus Sailabdeen ഉം Ameen M Ali യും യാത്രയ്ക്ക് ഒരുങ്ങി ക്ഷണിച്ചപ്പോൾ രണ്ടാമതൊന്നു ചിന്തിച്ചില്ല. നീട്ടിവച്ചാൽ അതിന്റെ ചിന്തകൾ ഇടയ്ക്ക് വരും എന്നല്ലാതെ നീണ്ടു നീണ്ടു പോകാൻ ഒരു സാധ്യത.

ചില കാരണങ്ങളാൽ ഈഞ്ചക്കലിൽ നിന്ന് യാത്ര തുടങ്ങിയത് താമസിച്ചാണ്. രാവിലെ ഒരു 11.10 ആയി സമയം അപ്പോൾ. വണ്ടി വച്ച് വിട്ടു. ഉച്ചയ്ക്ക് ഏകേദശം തെന്മലയ്ക്ക് അടുത്ത് എത്തിയപ്പോൾ ഒരു ചെറിയ കട കണ്ടു ചവിട്ടി.
നെയ്യപ്പം ഒരു പാത്രത്തിൽ അടുക്കി അടുക്കി ഇരിക്കുന്നത് കണ്ടു. നോക്കിയപ്പോൾ നല്ല ചൂട് ചൂട് നെയ്യപ്പം. ഇപ്പോൾ ഉണ്ടാക്കി ഇട്ടതേയുള്ളു അതാ. എന്തായാലും സംഗതി പൊളിച്ചു. ഒരു കട്ടനും തട്ടി. കുറച്ചു കടല പൊരിയും. നെയ്യപ്പം വീണ്ടും വീണ്ടും കഴിച്ചാലോ എന്നുണ്ടായിരുന്നു. സംഗതി അത്രയ്ക്ക് പൊളപ്പൻ. പക്ഷേ റഹമ്മത്ത് നമ്മളേയും കാത്തു ഇരിക്കുവല്ലേ. വഴിയിൽ തെന്മല എത്തി. Leisure Block ന്റെ മുൻപിൽ സംഭാരം വിൽക്കുന്നത് കണ്ടു. അത് കണ്ടപ്പോൾ കണ്ട്രോൾ പോയി. ഒന്നും നോക്കിയില്ല. ഇറങ്ങി ഒരു ചെറിയ കലം കമഴ്ത്തി. സൂപ്പർ എന്ന് വച്ചാൽ സൂപ്പർ എരിയെല്ലാം കറ കറക്റ്റ്. ഇതാണ് വയറ്റു ഭാഗ്യം വേണം എന്ന് പറയുന്നത്. അടുത്ത് തന്നയിരുന്ന മാങ്ങാ പൂളുകളും പൊളിച്ചു.
നോക്കിയപ്പോൾ ആളുകൾ ഹോട്ടലിന്റെ വാതിലിന്റെ അവിടെ അഭയാർത്ഥികളെ പോലെ നിൽക്കുന്നു . ഒരു സെക്യൂരിറ്റിയുണ്ട് ഹോട്ടലിന്റെ വാതിലായ ഗ്രില്ലും മുറുക്കി പിടിച്ചു നിൽക്കുന്നു. പുള്ളിയെ സഹായിക്കാനും ടീമുകൾ ഉണ്ട്. ആളുകൾ പുറത്തിറങ്ങുന്നത് അനുസരിച്ചു പുറത്തു നിൽക്കുന്ന ആളുകളെ അകത്തു കേറ്റി വിടും. ഇങ്ങനെ ഒരു സെറ്റപ്പ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കണ്ടു തഴമ്പിച്ചവർ കാണും. ഇവിടെയെന്താ ആഹാരം കിട്ടാത്ത സ്ഥലമോ, നോക്കിയപ്പോൾ വേറെ ഹോട്ടലും കണ്ടു. അവിടെയൊന്നും തിരക്കും ഇല്ല. സുൽത്താന്റെ മുൻപിൽ പ്രജകൾ നിൽക്കുന്ന പോലെ നിന്നു. ഇടയ്ക്ക് ഹോട്ടലിന്റെ ബോർഡ് etc ഫോട്ടോ എടുക്കാൻ പോയ സമയം കുറേ ടീമുകൾ അങ്ങ് ഇടിച്ചു കയറി. കണ്ണൊന്നു തെറ്റിയാൽ കൂടെ നിൽക്കുന്നവർ ഇടിച്ചു അങ്ങ് കേറി കൊള്ളും. വിശപ്പ് വന്നാൽ മനുഷ്യന്റെ കണ്ണ് കാണില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. എന്തായാലും കുറച്ച് നേരത്തെ കാത്തുനില്പിനും ചെറിയൊരു മല്പിടിത്തത്തിനും ശേഷം അകത്തു, ഗോദയിൽ കയറിപ്പറ്റി.

ഓരോന്നായി വന്നു തുടങ്ങി. ചിക്കൻറെ കാലുകൾ, ചിക്കൻ പിച്ചി പോട്ടത്, കാടക്കോഴി ഫ്രൈ. എല്ലാം ബെസ്ററ് കണ്ണാ ബെസ്ററ്. അതിലുള്ള കുരുമുളകിന്റെ ടേസ്റ്റ് ഒക്കെ ഉണ്ടല്ലോ ഇപ്പോഴും വായിലങ്ങനെ നിറങ്ങു നില്കയാണ്.


എല്ലാത്തിനിയെയും വകഞ്ഞു മാറ്റി വന്നു കീഴടക്കിയത് മട്ടൺ ബിരിയാണിയാണ്.


എന്റെ പൊന്നു ഈശ്വര വാക്കുൾക്കെല്ലാം അതീതമാണ് അതിന്റെ രുചി. രുചി എന്ന് വച്ചാൽ ഇതാണ് രുചി. മട്ടന്റെ നല്ല പോലെ വെന്തു ഉലർന്ന ഫ്രഷ് മാംസ കഷ്ണങ്ങൾ. കൂടുതലും അല്ല കുറവും അല്ല കറക്റ്റ് കറക്റ്റ് പാകം. അത് ആലോചിക്കുമ്പോൾ തന്നെ ഈ അവലോകനം എല്ലാം ഇട്ടെറിഞ്ഞു അവിടെ ഓടി പോകാൻ തോന്നുന്നു.

വേറെ ഒരു ലെവൽ. വേറെ ഒരു ലെവൽ ആണ് മട്ടൺ. 200% recommended. ഇതിനു വേണ്ടി ഇനിയും കുറേ നേരം കാത്തു നില്ക്കാൻ അപ്പോൾ തന്നെ റെഡിയായി കഴിഞ്ഞു. ഇനിയൊരിക്കൽ ചെല്ലുമ്പോൾ പറ്റുമെങ്കിൽ ഇത് ഉണ്ടാക്കിയ ആളിനെ ഒന്ന് കണ്ട് ചെന്ന് നന്ദി അറിയിക്കണം. അപ്പോൾ ഒന്നും ഓർത്തില്ല സ്വർഗത്തിൽ ചെന്ന് പെട്ട പോലെ ആയിരുന്നു. കോയിൻ പെറോട്ടയും കഴിച്ചു. കൊള്ളാം. അങ്ങനെ എടുത്ത് പറയാൻ പ്രത്യേകത ഇല്ല. എല്ലാം ഇഷ്ടപ്പെട്ടെങ്കിലും ഇനി അടുത്ത തവണ ചെല്ലുമ്പോൾ എനിക്ക് മട്ടൺ മാത്രം വാങ്ങിച്ചു ആസ്വദിച്ച് ആസ്വദിച്ച് നിർവൃതി അടിയാൻ ഒരു മോഹം. അന്നും ഇത് പോലെ നന്നായിരിക്കണേ സുൽത്താനേ…

പോയത് അബദ്ദം ആയോ ഒരു ശങ്ക ഇല്ലാതെയില്ല. കാരണം വീണ്ടും കുറ്റാലം വരെ പോയി അത് എത്രയും പെട്ടന്ന് കഴിക്കാൻ ഒരു മോഹം. ഫാമിലി ആയിട്ടു പോകാൻ പ്ലാൻ ചെയ്യുന്നുണ്ട്. ഇനി പോകുമ്പോൾ അവിടെ ചെന്ന് സ്റ്റേ ചെയ്തു ഒരു 2 ദിവസം എങ്കിലും അവിടെ നിന്നു അതിന്റെ രുചി ആസ്വദിച്ചിട്ടേ വരുക ഉളളൂ.
Rahmath മനസ്സ് നിറഞ്ഞ് കഴിപ്പിച്ചതിനു നന്ദി. നമ്മൾക്ക് വീണ്ടും പെട്ടെന്നു കാണാൻ പറ്റണേ. വണ്ടിയിൽ ഉടനീളം സാരഥി ആയി നിന്ന Sufiyan Ismail ന് പ്രത്യേക നന്ദി. നമ്മൾക്കൊപ്പം കൂട്ടായി നിന്ന Ameenrokzz Alameen Ameen ന് സലാം.
അറിഞ്ഞൂടാത്തവർക്ക് – ഇത് വളരെ ഒരു ചെറിയ ഹോട്ടൽ ആയതു കൊണ്ട് ആയിരിക്കാം തിരക്ക് എന്ന് വിചാരിക്കരുത്. ഒരു 75 പേർക്ക് ഒരേ സമയം ഇരിക്കാം. ആംബിയൻസ് ഒന്നും ഇല്ല. ഇലയിൽ ആണ് കൊണ്ട് വരുന്നത്. നമ്മൾ തന്നെ ഇല കൊണ്ട് കളയണം. അവിടെ തന്നെ ഒരു 15 രൂപയുടെ കിടിലോസ്ക്കി ഉപ്പുമാവ് കൂടി കഴിക്കാൻ പ്ലാൻ ഉണ്ടായിരുന്നു അത് മറന്നു അങ്ങനെ മിസ്സ് ആയി. നെക്സ്റ്റ് ടൈം ആകട്ടെ മൂപ്പരെയും കാണും.
Google Map:
https://goo.gl/maps/HwDiwsisV9VmNvZX6