ആസാദ് മുൻപ് വഴുതക്കാട് ജോലി ചെയ്തിരുന്ന സമയം കുറേ തവണ രുചിയുടെ നിറവ് നിറയിച്ചിട്ടുണ്ട്. പിന്നെ വർഷങ്ങൾക്ക് ശേഷം വീണ്ടും ഇടപ്പഴഞ്ഞിയിലെ ഓഫീസിൽ നിന്ന് ഒറ്റയ്ക്ക് ഇറങ്ങി, ഉച്ച സമയത്ത്. ശനിയാഴ്ചയായിട്ട് … ഒരു അത്യാവശ്യം ഉള്ള ജോലി തീർക്കാൻ വന്നതാണ്. വിശപ്പ് അടിച്ചാൽ അത് കഴിഞ്ഞിട്ടേ ഉള്ളു ബാക്കി. വീട്ടിൽ പോകാനും സമയമില്ല, നേരെ ആസാദിലോട്ട് . മട്ടൺ ബിരിയാണി ഇല്ല. ചിക്കൻ ബിരിയാണി ഉണ്ട്. (168 Rs)…
പഴയ ആ ടേസ്റ്റിന് കുറവ് ഒന്നും ഇല്ല. പൊളി ടേസ്റ്റ്. . നിറകുടം തുളമ്പില്ല. സഹധർമ്മണിയുടെ മൊബൈൽ ക്യാമറിയിലാണ് സാധാരണ പടം പിടിക്കുന്നേ. എന്റെ ശോകം മൊബൈൽ ക്യാമറയിൽ അഡ്ജസ്റ്റ് ചെയ്ത് എടുത്തു. ക്ഷമിക്കുക.
AC യി ൽ ഇരുന്നാണ് കഴിച്ചത്. AC Non AC കാശ് വ്യത്യാസം വെറും അഞ്ച് രൂപ. അതും ഇഷ്ടപ്പെട്ടു.
Phone: 04712336336
Google Map:
https://goo.gl/maps/KnVmeJ5KAA8TN9GV6
ആസാദിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്: