Contact No – 04712222274
Location: Neyyatinkara, Near TB Junction
നെയ്യാറ്റിന്കരയിലുള്ള സുഹൃത്തിന്റെ ഒരാവശ്യത്തിന് പോയി അവിടെ നിന്ന് ഞാനും സുഹൃത്തും തിരിച്ചു വരികെ TB ജംഗ്ഷൻ റൈറ്റ് തിരിഞ്ഞു പോകുമ്പോൾ പുതിയ ഒരു ഹോട്ടൽ കണ്ടു. പേര് RB പാലസ്.
എന്തായാലും നല്ല വിശപ്പ് കേറി കളയാം. അകത്തെ സെറ്റപ്പ് കണ്ടു തനിയെ തുറക്കുന്ന വാതിൽ തുടങ്ങി എല്ലാം ഒരു 5 സ്റ്റാർ സെറ്റപ്പ്. ഉള്ളിൽ ഒരു അങ്കലാപ്പ് പുരയിടം എഴുതി കൊടുക്കേണ്ടി വരുമോ. മെനു നോക്കാം. സ്പെഷ്യൽ ഒക്കെ മോണിറ്ററിൽ എഴുതി കാണിക്കുന്നുണ്ട്.
KAI CHI ചിക്കൻ 180 Rs. മോണിറ്ററിലെ പടം കണ്ടിട്ട് കൊള്ളാം. വലിയ കലിപ്പ് ഇല്ല. നോക്കാം. അത് ഒരെണ്ണം പോരട്ടെ കൂടെ ബട്ടർ നാനും. കൂടെ വന്ന കൂട്ടുകാരൻ കുറച്ചു നാളായി വെജ് ആണ്. പുള്ളി ചപ്പാത്തിയും വെജിറ്റബിൾ കുറുമയും ഓർഡർ ചെയ്തു.
“മേശപ്പുറത്തു വേണമെങ്കിൽ candle light കത്തിക്കാൻ ഉള്ള സംവിധാനം ഒക്കെ ഉണ്ട്. പൊതുവെ ഒരു അരണ്ട വെളിച്ചമാണ്.”
KAI CHI സംഭവം കൊള്ളാം. ടൊമാറ്റോയുടെ അകത്തു ലൈറ്റ് ഒക്കെ കത്തിച്ചാണ് കൊണ്ട് വന്നത്. ആഡംബരമൊക്കെ കൊള്ളാം. മര്യാദയ്ക്ക് കഴിക്കാൻ പറ്റിയാൽ മതിയായിരുന്നു എന്ന പ്രാർത്ഥനയോടെ ചിക്കൻറെ അരികിലേക്ക്.
കണ്ടപ്പോൾ തോന്നി എല്ലായിരിക്കും. ഫ്ലെഷ് കുറവ് ആയിരിക്കും എന്ന്. എവിടെ? നല്ല തിക്ക് ഫ്ലെഷ് ഉള്ള പീസുകൾ. ഇത്രയും ആംബിയൻസും കാര്യങ്ങളും ആയിട്ടും ഇത്രയും വിലക്കുറവിൽ രുചികരം ആയ ഭക്ഷണം.
ബട്ടർ നാൻ ഇഷ്ടപ്പെട്ടു. എങ്കിലും ചിലയിടത്തൊക്കെ കുറച്ചു വേവ് കൂടി പോയി. കരിഞ്ഞതിന്റെ അടുത്തു എത്തി, ഒരു 5%. ബാക്കിയൊക്കെ കൊള്ളാം. ഇത് ശ്രധിക്കാൻ പറഞ്ഞു അവിടത്തെ മാനേജിറിനോട്.
കൂട്ടുകാരന് കിട്ടിയ വെജിറ്റബിൾ കുറുമാ ക്വാണ്ടിറ്റി കൊറേ ഉണ്ടെന്നു പറഞ്ഞു സങ്കടപ്പെട്ടു. ഞാൻ പുള്ളിയെ നിരാശപ്പെടുത്തിയില്ല. അതും വാങ്ങിച്ചു കഴിച്ചു. സംഭവം കൊള്ളാം അടിപൊളി 100%. വെജുകാർ ഒരിക്കലും നിരാശപ്പെടില്ല.
ലാസ്റ്റ് കഴിച്ച ഐസ് ക്രീം കൂടി കഴിച്ചപ്പോൾ പൂർത്തിയായി.
ഞാൻ കൂടുതൽ ഒന്നും പറഞ്ഞു ഓവർ ഹൈപ്പ് ആക്കുന്നില്ല. നിങ്ങൾ തന്നെ പോയി കണ്ട് കഴിച്ചിട്ട് പറയൂ.
ജൂലൈ ആദ്യ ആഴ്ചകളിൽ തുടങ്ങിയ ഹോട്ടൽ ആണ്. ഒരേ സമയം 90 പേർക്ക് ഇരിക്കാം, സംഗീതം കേട്ട് അവിടെയിരുന്ന് കഴിക്കാൻ ഒരു സുഖം, സമയം പോകുന്നത് അറിയില്ല.
Google Map:
https://g.page/hotelrbpalace-in?share
RB പാലസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ