സ്ഥലം: പട്ടം എൽ ഐ സി ഓഫീസിന് എതിരായി

അമ്പത് വർഷം പഴക്കമുള്ള ആ ഹോട്ടലിൽ രാത്രിയിലെ ആ മഴയത്ത് ചെന്ന് കയറുമ്പോൾ മനസ്സ് പഴയ ഓർമ്മകളിലായിരുന്നു.. മുമ്പിലിരിക്കുന്ന ഭാര്യ ചോദിക്കുന്നുണ്ടായിരുന്നു എന്താ ആലോചിക്കുന്നതെന്ന് ? 17 വർഷം പട്ടം എൽ ഐ സി ലക്ഷ്മി നഗറിലായിരുന്നു താമസം. എന്റെ നാലാം ക്ലാസ്സ് മുതൽ. അന്നത്തെ ആ പഴയ രുചിയുടെ ഓർമ്മകളും അതുമായി ബന്ധപ്പെട്ട പല സംഭവങ്ങളും മനസ്സിലൂടെ അങ്ങനെ കടന്ന് പോയി. പ്രധാനമായിട്ടും അമ്മയുടെ വഴക്ക് തന്നെ വീട് അടുത്തായിരിന്നിട്ടും കുറച്ച് പൈസ കിട്ടിയാൽ ഇടയ്ക്ക് ഇവിടെ വന്ന് കഴിക്കുന്നത് തന്നെ പ്രശ്നം. വീട്ടിൽ എല്ലാ ദിവസവും ഇറച്ചിയും പെറോട്ടയും കാണില്ലല്ലോ…

ഹോട്ടൽ സാധാ നാടൻ ഹോട്ടൽ. ഒരേ സമയം 50 പേർക്ക് ഇരിക്കാം. വൃത്തിയുണ്ട്.

ആ പഴയ രുചി തന്നെ അമ്പലപ്പാട്ട് ഇപ്പോഴും. ബീഫ് (80 Rs) കറക്റ്റ് പരുവം നമുക്ക് കിട്ടിയത്. വേവ് കൂടുതലമല്ല കുറവുമല്ല. പെറോട്ട നല്ല ചൂടുള്ള പെറോട്ട (8 Rs). ഗ്രേവി സത്യം പറയട്ടെ ബാക്കി ഉള്ള എല്ലാ സ്ഥലത്ത് നിന്നും വ്യത്യസ്ത രുചിയുള്ള ഗ്രേവി. പതിവിൽ നിന്ന് വ്യത്യസ്തമായി ഞാൻ ഗ്രേവി ഒഴിച്ച് കുഴച്ച് കഴിച്ചു പെറോട്ട. ഭാര്യയ്ക്കും ഒഴിച്ച് കൊടുക്കാൻ പോയപ്പോൾ സമ്മതിച്ചില്ല. മൊരിഞ്ഞ പെറോട്ടയുടെ ടേസ്റ്റ് മതിയെന്ന്. ചായ ഇല്ലായിരുന്നു. കട്ടൻ (5 Rs) കഴിച്ചു. നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന സാധാരണ കട്ടൻ. ഭാര്യയ്ക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എനിക്കെന്തോ ഒരു പ്രത്യേക രുചി തോന്നി. ഒരു പക്ഷേ ആ പഴയ ഓർമ്മകൾ ആയിരുന്നിരിക്കണം.

Google Map:

https://goo.gl/maps/b1H5LSkrUJDtj1jR9

LEAVE A REPLY

Please enter your comment!
Please enter your name here