Date: 10/09/2018

Phone: 0471-4850767
Opening Hours: 12 PM – 3 PM & 7 PM – 11 PM
website: www.thegourmethouse.in

Location: പട്ടം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു മരപ്പാലം പോകുന്ന വഴി തുടങ്ങുന്ന സ്ഥലത്തായിട്ടു വരും അധികം ദൂരം പോകണ്ട, ഇടത് വശത്ത് ആയിട്ടു വരും.

കഴക്കൂട്ടം പോയി തിരിച്ചു വരികെയാണ് ഇവിടെ കയറിയത്. ഒരു ഫ്രണ്ട് പറഞ്ഞിരുന്നു ഇവിടത്തെ ആഹാരം കൊള്ളാം പക്ഷേ ആരും പറഞ്ഞു കേൾക്കുന്നില്ല എന്ന്. എന്നാൽ പിന്നെ കേൾപ്പിച്ചു കളയാം എന്ന് വിചാരിച്ചാണ് ഇവിടെ കയറിയത്.

1 Mushroom pot rice chicken – ₹ 240
1 hakka noodles chicken – ₹ 200
1 korean chilli chicken – ₹ 290

Mushroom pot rice എനിക്ക് ഇഷ്ടപ്പെട്ടു, ഭാര്യയ്ക്ക് അത്ര സുഖകരം ആയി തോന്നിയില്ല. Hakka noodles chicken – നൂഡിൽസിന്റെ ആ ടേസ്റ്റ് തോന്നിയില്ല. ക്വാളിറ്റി ഉണ്ട്. ഭാര്യയ്ക്ക് അത് ഓക്കേ ആയിരുന്നു. കൊറിയൻ ആയതു കൊണ്ടാണോന്ന് അറിയില്ല കറി നമ്മൾക്ക് 2 പേർക്കും ഇഷ്ടപ്പെട്ടില്ല, ചില്ലി ആയിട്ടും ഒരു എരിവ് ഒന്നും തോന്നിയില്ല. Totally ഒരു mixed opinion ആണ് നമ്മൾക്ക് ഫീൽ ചെയ്തത്.

ആംബിയൻസ് എല്ലാം കൊള്ളാം. പക്ഷേ എല്ലാവർക്കും budget താങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല, കാശും ക്വാണ്ടിറ്റിയും വച്ച് നോക്കുമ്പോൾ.

ആംബിയൻസ് എല്ലാം കൊള്ളാം. പക്ഷേ എല്ലാവർക്കും budget താങ്ങാൻ പറ്റും എന്ന് തോന്നുന്നില്ല, കാശും ക്വാണ്ടിറ്റിയും വച്ച് നോക്കുമ്പോൾ.

“ഇന്ത്യൻ ഡിഷസ് അല്ല ഇവിടെയുള്ളത്”

ഇടയ്ക്കു ഒരു തമാശ ഉണ്ടായി, നൂഡിൽസ് കഴിക്കാൻ Tomato sauce ചോദിച്ചിരുന്നു, വളരെ ചെറിയ ഒരു പാത്രത്തിൽ കൊണ്ട് വന്നു, കോരിയെടുക്കാൻ സ്‌പൂണും തന്നു, സ്‌പൂണിന്റെ അത്രയുള്ള പാത്രം. സ്‌പൂൺ മാത്രം ഇട്ടാൽ പാത്രം മറിഞ്ഞു വീഴും, ചിത്രങ്ങൾ കഥ പറയും.

കുറച്ച് പ്രായമുള്ള ഒരു ചേട്ടൻ ആണ് ഇതിന്റെ ഓണർ. അദ്ദേഹം എല്ലാം വാച്ച് ചെയ്ത് ഇവിടെ നില്ക്കും, ആവശ്യം ഉണ്ടെങ്കിൽ ഇടപെടും. ഓരോ കസ്റ്റമെറിനോടും നേരിട്ട് ചെന്ന് അഭിപ്രായങ്ങൾ ചോദിക്കും, feedback form ഉണ്ടെങ്കിലും. പോകാൻ നേരം നമ്മളോടും വന്നു ചോദിച്ചു. ഞാൻ പറഞ്ഞു ആഹാരം മൊത്തത്തിൽ വളരെ സാറ്റിസ്‌ഫൈഡ് ആയി തോന്നിയില്ല, ഇങ്ങനത്തെ ടൈപ്പ് കഴിച്ചു ശീലമില്ലാത്തത് കൊണ്ടാവാം,

“പിന്നെ ഒരു above average ആളുകൾക്കേ budget ശരിയാകകയുള്ളോന്ന് ഫീൽ ചെയ്‌തു.”

ബാക്കി food details feedback ഫോമിൽ എഴുതിയിട്ടുണ്ടെന്നും പറഞ്ഞു. അദ്ദേഹം എല്ലാം വളരെ സൗഹാർദ്ദത്തോടെയാണ്‌ കേട്ടത്. മാന്യമായ പെരുമാറ്റം.

ഒന്ന് പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ല.

Google Map:
https://goo.gl/maps/nQBeL51V2NG9m1BB7

LEAVE A REPLY

Please enter your comment!
Please enter your name here