Date – 12/09/2018
കണ്ടാൽ ഒരു കുഞ്ഞു കട, 8 പേർക്ക് ഇരിക്കാം. പാഴ്സലകളുടെ ബഹളം, നിന്ന് തിരിയാൻ അവിടെ നിൽക്കുന്നവർക്ക് സമയം ഇല്ല. അത്ര മാത്രം ആണ്, പാഴ്സൽ വാങ്ങാൻ നിൽക്കുന്നവരുടെ തിരക്ക്.
ഇങ്ങനെ ഒരു സന്ദർഭത്തിൽ ആണ് ഞാനും സ്മിതയും വലതുകാൽ വച്ച് അവിടെ കയറിയത്. ബീഫ് റോസ്റ്റും പെറോട്ടയും തന്നെ ഓർഡർ ചെയ്തു.
എന്തൊരു ബീഫ് അണ്ണാ.
പൊളന്ന് തള്ളി കളഞ്ഞു.
എനിക്ക്/നമ്മൾക്ക് വളരെ ഇഷ്ടപെട്ട ബീഫുകളോട് കിട നിൽക്കുന്ന രുചി. തകർത്തു തരിപ്പണമാക്കി കളഞ്ഞു. ഗ്രേവിയൊക്കെ തകർത്തു.
ബീഫ് കഴിക്കുമ്പോൾ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ചിരിക്കുന്നുണ്ടായിരുന്നു. സംതൃപ്തി കൊണ്ടും, പിന്നെ പേയാട് നിന്ന് വള്ളക്കടവ് വരെ ബൈക്ക് ഓടിച്ചു വന്നത് വെറുതെ ആകാത്തത് കൊണ്ടുള്ള സന്തോഷം കൊണ്ടും
ഫൈസലേ നമുക്ക് നിന്നെ #ഇസ്തം
പെറോട്ട – 7 Rs (കോയിൻ ടൈപ്പ് അല്ല, വലിപ്പം ഉണ്ട്,കൊള്ളാം) , ബീഫ് റോസ്റ്റ് – 80 Rs
നമ്മൾ ഈ വള്ളക്കടവിലോട്ടെ തിരിഞ്ഞു കുറച്ചു മുന്നോട്ടു ചെന്നപ്പോൾ സംശയം തോന്നി ഫൈസൽ തിരക്കിയപ്പോൾ അവർക്കു അറിയില്ല റാജില അറിയാം. കട പഴയ റാജില കഴിഞ്ഞ് കുറച്ച് മുന്നോട്ട് ചെല്ലുമ്പോൾ ഇടത് വശത്ത്. പുല്ലുവിള എന്ന് പറഞ്ഞാലേ അറിയാവൂ….
Contact No: 9495349329
Google Map:
https://goo.gl/maps/cPCMFt93wmMq4sxM9
ഫൈസൽ തട്ടുകടയുമായി ബന്ധ:പ്പെട്ട മറ്റു പോസ്റ്റുകൾ: