Date: 17/10/2018

Rajila യുടെ പഴയ വള്ളക്കടവിൽ ഉള്ള ഹോട്ടലിൽ പോകാൻ കഴിഞ്ഞിട്ട് ഇല്ല. (ഇപ്പോൾ പഴയതു മാത്രമേ ഉള്ളുവെന്ന് അറിയാം)അതിനു പകരം ആവില്ല എങ്കിലും യൂബർ ഈറ്റിൽ offer pricil കണ്ടപ്പോൾ മട്ടൺ പോട്ടി order ചെയ്യാൻ മടിച്ചില്ല. ഇതിൽ പറയുന്ന orginal price (Rs 200) അല്ല അവിടെ എന്നാണ് അവിടെ പോകുന്നവരിൽ നിന്ന് മനസിലായത്. എങ്കിലും offer pricil (Rs 50 + Delivery 10 Rs – 60 Rs) എനിക്ക് ലാഭം തന്നെ. Price വച്ച് മാത്രമല്ല ഞാൻ ഈ പറയുന്നത്. കിടിലം ക്വാളിറ്റി. തിരുവനന്തപുരത്തെ പലയിടത്തു നിന്നും മട്ടൺ പോട്ടി കഴിച്ചിട്ടുണ്ടെങ്കിലും Rajila യെ വെല്ലാൻ കുറച്ചു പണിപ്പെടും. അജ്ജാതി ടേസ്റ്റ്. ഇഷ്ടപ്പെട്ടു. ഉച്ചയ്ക്ക് ചോറിനു കഴിക്കാൻ കറിയായി മേടിച്ചതു ആണ്. ഒറ്റയ്ക്ക് കഴിച്ചു തീർത്തില്ല. കൂടെ ഉണ്ടായിരുന്നവർക്കും നിർലോഭം കൊടുത്തു. അവർക്കും പറയാൻ നല്ല അഭിപ്രായം മാത്രം. കൊണ്ട് വന്ന ആളെയും പരിചയപെട്ടു. Student ആണ്. 10 രൂപയ്ക്കു പകരം 50 Rs ഞാൻ മാറി കൊടുത്തു. ഉടൻ തന്നെ തെറ്റ് ചൂണ്ടിക്കാട്ടി തിരിച്ചു തന്നു. വളരെ നല്ലതു.

From my experience Uber eatsil നല്ലതും കിട്ടും. ഇത് എൻ്റെ ആദ്യത്തെ experience ആണ്. വേറെയും ഉണ്ട് അനുഭവങ്ങൾ, പുറകെ വരും. വൈറ്റ് കോളർ മനോഭാവം മാറി അഭ്യസ്തവിദ്യരും, in ടെക്നോപാർക്കിൽ തന്നെ 70000 ത്തിനു മുകളിൽ ശമ്പളം ഉള്ളവരും ഇതിൽ ജോലി ചെയ്യുന്നു. Full time ജോലി ചെയ്യുന്നവരും ഉണ്ട് ഇഷ്ടം പോലെ (ARK യുടെ ഒരു ചങ്കും ഇപ്പോൾ ഇതിൽ part time ആയി ഉണ്ട്)

Delivery charge direct അവർക്കു കിട്ടും 10 plusപിന്നെ ഓട്ടത്തിന് കിലോമീറ്ററിന് 3 Rs. ഇത് peak time അനുസരിച്ചു വേതനത്തിന് വ്യത്യാസം ഉണ്ട്. കിട്ടുന്ന കാശിൽ multiplication വരും x 1, x 1.5, x 2 …. അങ്ങനെ. സ്ഥിരമായി ഓട്ടം ഉള്ളവർ ഓട്ടം ഇല്ലാതെ യൂബറിൽ ഓട്ടത്തിന് പോകാൻ റെഡി ആയി വെറുതെ Active ആയി ഇരുന്നാലും കിട്ടും പൈസ.

LEAVE A REPLY

Please enter your comment!
Please enter your name here