കേൾക്കുമ്പോൾ ഒരു അതിശയം, RCC യും തേനുമായി എന്ത് ബന്ധം. നമുക്ക് അങ്ങോട്ട് ഒന്ന് പോകാം. സ്ഥലം തിരുവനന്തപുരം RCC. ദുരിതങ്ങളുടെ കയ്പ് നീര് നിറഞ്ഞ RCC യിൽ ഒരു പ്രാവശ്യമെങ്കിലും എന്തെങ്കിലും കാരണവശാൽ സന്ദർശിച്ചിട്ടുള്ള എത്രെയോ ആൾക്കാരുടെ ജീവിതം അത് മാറ്റിമറിച്ചിരിക്കുന്നു. എനിക്ക് അറിയാവുന്ന തന്നെ പല സുഹൃത്തുക്കളും അവരുടെ പല ദുശീലങ്ങൾക്കും എന്നെന്നേക്കുമായി വിട നൽകിയിട്ടുണ്ട് ഒരു രോഗിയായി ഇവിടെ വരാതിരിക്കാൻ.

അങ്ങനെയിരിക്കെ RCC യിലുള്ള എണ്ണമറ്റ രോഗികളുടെ കൂട്ടത്തിൽ ഒരാളും കൂടി അംഗമായി. ആളുടെ മരുന്നിനു കൂട്ട് ചേർക്കാൻ നല്ല ശുദ്ധമായ തേന് വേണം. നമ്മുടെ കഥാനായകൻ ആണ് രോഗിക്കുള്ള തേനുമായി എത്തിയത്. പിന്നെയാണ് അവർ ആ ദുഃഖ സത്യം മനസ്സിലാക്കിയത്. ശുദ്ധ തേനിന് പകരം കിട്ടിയ തേൻ ശുദ്ധ കളിപ്പീരായിരുന്നുവെന്നു. അപ്പോൾ അത് ചേർത്ത മരുന്നുണ്ടാക്കുന്ന impact ഉം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. ഇങ്ങനെ തേനിന്റെ പേരിൽ പറ്റിക്കുന്നവർ അറിയുന്നില്ലലോ അത് എവിടെയൊക്കെ പ്രതിഫലനം ഉണ്ടാക്കുന്നുവെന്നു. തേൻ എന്നല്ല ഇങ്ങനെ പലതിലും മായം ചേർക്കുന്നുവർ അതിന്റെ വ്യാപ്തി മനസ്സിലാക്കുന്നത് അവർ അല്ലെങ്കിൽ അവരുടെ വേണ്ടപ്പെട്ടവർ അതിന്റെ ഇരകൾ ആകുമ്പോഴാണ്. ആ ചെറുപ്പക്കാരൻ ചിന്തിച്ചു എത്ര പേർക്ക് ഇത് സംഭവിച്ചു കാണും. എന്താണ് ഇതിനു പ്രതിവിധി.

നല്ല ശുദ്ധമായ തേൻ എവിടെയൊക്കെ കിട്ടും എന്നുള്ള അന്വേഷണത്തിലായി തുടക്കം. തേനീച്ചകളുടെ അത്ഭുദ ലോകത്തേക്കുള്ള യാത്ര. തേൻ എന്നുകരുതി നമുക്ക്‌ മാർക്കറ്റിൽ ലഭ്യമാകുന്നതിൽ പകുതിയിൽ അധികവും മായം കലർന്ന തേൻ ആണ്. ഇന്ന് പ്ലാസ്റ്റിക് കുപ്പികളിൽ ഫ്രീസറുകൾ സൂക്ഷിക്കാവുന്ന മാർക്കറ്റിൽ ലഭിക്കുന്ന തേനിൽ അധികവും ഗുണമില്ലാത്തതും കെമിക്കലുകൾ ചേർത്തതും യാതൊരു റിയാക്ഷനും ഇല്ലാത്തതുമായ മധുരമുള്ള ഒരു വസ്തു മാത്രമാണ് എന്ന യാഥാർഥ്യം അയാൾ മനസ്സിലാക്കി. നല്ല തേൻ വിഷം ചേർക്കാതെ ഉല്പാദിപ്പിക്കുന്ന കർഷകർ ധാരാളം ഉണ്ട് അത് മാർക്കറ്റ് ചെയ്യുവാനോ ജനങ്ങളിലേക്ക് എത്തിക്കാനോ അവർക്കു കഴിയുന്നില്ല. ലഭ്യമില്ലാത്തതല്ല, അത് വാങ്ങി കഴിക്കാനുള്ള യോഗമില്ലാത്തതാണ് മലയാളി നേരിടുന്ന പ്രശ്നമെന്ന് പുള്ളി മനസ്സിലാക്കി. ഈ ചിന്തയിൽ നിന്ന് രണ്ട് സുഹൃത്തുക്കളുമായി ചേർന്ന് DNA ഹണി എന്ന സംരംഭത്തിലേക്കു Ajmal എത്തുന്നത്. ഒരു വർഷമായി ഇതിനു പുറകെയുണ്ട്. DNA തുടങ്ങിയിട്ട് 6 മാസം. DNA – Dear and Near friend And Ajmal. Dear ഫ്രണ്ടും Near ഫ്രണ്ടും തല്ക്കാലം യവനികക്കുള്ളിലാണ്. സമയം ആകുമ്പോൾ അജ്മൽ തന്നെ പിന്നെ പറയും.

ആദ്യം ശാസ്ത്രീയമായി തേനീച്ച കൃഷി ചെയ്യുന്ന കർഷകരുടെ ഫാം സന്ദർശിച്ചു. അവർക്കു ഒരു കൈത്താങ്ങായി അവരുടെ തേൻ ശേഖരിക്കുന്നു . അതോടൊപ്പം തന്നെ അവർ മൂന്നു പേരും (DNA) ചേർന്ന് സ്വന്തമായി തുടങ്ങിയ ഫാമിലെ Apis cerana indica’ എന്ന ഇനത്തിൽ പെട്ട തേനീച്ചകളുടെ തേനും ശേഖരിക്കുന്നു. ഈ ശേഖരിച്ച തേനുകൾ DNA യുടെ ഫാമിൽ എത്തിച്ചു ജലാംശവും മെഴുക്‌വേസ്റ്റും നീക്കം ചെയ്തു മെഴുക് തേച്ചു പിടിപ്പിച്ച സ്റ്റോറേജുകളിൽ പ്രകൃതിദത്തമായ രീതിയിൽ ശേഖരിച്ചു ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു.

അവർ ഇന്ന് സന്തുഷ്ടർ ആണ്. നല്ല തേൻ വിഷം ഇല്ലാതെ ആജീവനാന്തം ഗ്യാരന്റി നൽകിക്കൊണ്ട് മാർക്കറ്റിലെ ചൂഷണങ്ങളില്ലാതെ കുറഞ്ഞ വിലയിൽ ആവശ്യക്കാർക്ക് നൽകുന്നതിലൂടെ മനുഷ്യനോടും, ഒപ്പം ഭൂമിയിലെ പരാഗണത്തിന്റെ 80% നിർവഹിക്കുന്ന അത്ഭുതം നിറഞ്ഞ ഈ കുഞ്ഞൻ ഈച്ചകളെ സംരക്ഷിക്കുന്നതിലൂടെ പ്രകൃതിയോടും ഉള്ള കടമ ചെറുതായി എങ്കിലും നിർവഹിക്കാൻ കഴിയുന്നു എന്ന ചാരിതാർഥ്യം അവർക്കുണ്ട്.

ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ യിലെ പരസ്യത്തിലൂടെയാണ് ഞാൻ അജ്മലിനെ പരിചയപ്പെടുന്നത്. തേനിന്റെ ശുദ്ധത അറിയാൻ വാങ്ങിച്ചു തന്നെ പരീക്ഷിച്ചു. ആഹാ കൊള്ളാം, നല്ല കിടു തേൻ. 1 കിലോ കാട്ടു തേനും (വൻ തേൻ – 1 Kg – ₹ 500) 500 gram കാന്താരി തേനുമാണ് (1 Kg – ₹ 1050) വാങ്ങിയത്. വൻ തേൻ അടിപൊളി . തേനിന്റെ സ്വാദിഷ്ടമായ രുചി ഇപ്പോഴും നാവിലങ്ങനെ നിൽക്കുന്നു. കാന്താരി തേൻ ഒന്നും പറയണ്ട. കുടിച്ചത് കാന്താരി ആണെന്ന് ശരീരം തിരിച്ചു അറിയുന്ന നിമിഷം. എരി പ്രിയർക്കും കൊളെസ്ട്രോൾ കുറയ്ക്കണം എന്നുള്ളവർക്കും അത്യുത്തമം. 14 November 2018 നാണു ഇത് വാങ്ങിച്ചത്. വിലയൊക്കെ എപ്പോഴും ഒരു പോലെ ആകണം എന്നില്ല. വാങ്ങാൻ താല്പര്യമുള്ളവർ messengaril അല്ലെങ്കിൽ ഈ നമ്പറിൽ – 7559975766, 8075980602 contact ചെയ്യുന്നതായിരിക്കും നല്ലത്. Highly Recommended.

Treated Honeys – കാന്താരി മാത്രമല്ല, മഞ്ഞൾ, മാതളം,ഈന്തപഴം, നെല്ലിക്ക,വെളുത്തുള്ളി, ബ്രഹ്മി, പൂമ്പൊടി ഒക്കെയുണ്ട്. ഇവയൊക്കെ ഉണക്കി ഒരു പ്രത്യേക രീതിയിൽ തയ്യാർ ചെയ്തു എടുത്തു തേനിൽ ചേർക്കുകയാണ് ചെയ്യുന്നത്.

മായമില്ലാത്ത ചെറുതേനിന്റെ ലഭ്യതക്കുറവ് ഈ ചെറുപ്പക്കാരെ അലട്ടുന്നുണ്ട്. തങ്ങളുടെ ശുദ്ധമായ ചെറുതേൻ മാർക്കറ്റിൽ ന്യായമായ ലാഭത്തിന് വിതരണത്തിന് തല്പരരായ കർഷകർ ഉണ്ടെങ്കിൽ മുകളിൽ പറഞ്ഞ നമ്പറിൽ ഇവരുമായി സദയം ബന്ധപ്പെടുക. ദയവ് ചെയ്ത് 5 kg ചെറുതേൻ എടുത്ത് വച്ചിട്ട് അതിൽ 25 kg റബ്ബർ തേൻ ചേർത്തിട്ട് 30 kg ചെറുതേനുണ്ട് എന്ന് പറഞ്ഞ് ഇവരെ വിളിക്കാതിരിക്കുക. കാരണം അങ്ങനത്തെ നമ്പറുകൾ ഒന്നും ഇവിടെ ചിലവാകില്ല.

ശുദ്ധമായ തേനും പതിനഞ്ചിലധികം തേൻ ഉത്പന്നങ്ങളും പുതുതായി തേനീച്ച കൃഷി തുടങ്ങുന്നവർക്ക് തേനീച്ച പെട്ടികളും വേണ്ട ഉപദേശങ്ങളും അവർ നൽകി വരുന്നു

ഈ തേൻകാലത്തും പതിവുപോലെ മഞ്ഞു പെയ്യുന്ന പുലർക്കാലങ്ങളിൽ അവർ മൂവരും യാത്രപോകും DNA യുടെ തോട്ടങ്ങളിൽ നിറയെ മധുനിറച്ചു വച്ച് ആ ഇത്തിരിക്കുഞ്ഞന്മാർ ഈച്ചകൾ അവരുടെ വരവും കാത്തിരിക്കുന്നുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here