Azad Restaurant
Location: CV Raman Pillai Rd, Vazhuthacaud Junction
Contact No-04712336336
Date: 14/11/2018
ആസാദ് തിരുവനന്തപുരത്തെ ഭക്ഷണപ്രേമികൾക്കിടയിൽ തുടിക്കുന്ന ഒരു പേര്.
1940 ഇൽ തിരുവനന്തപുരത്തു ഓവർബ്രിഡ്ജിലാണ് ആസാദ് മട്ടൺ വിഭവങ്ങളുമായി തൻ്റെ തുടക്കം അറിയിച്ചത്.
പിന്നെ ആസാദിൻ്റെ രുചിപ്പെരുമ കൊല്ലത്തും, നാഗർകോവിലിലുമെല്ലാം വ്യാപിച്ചു. തലസ്ഥാനത്തു പല സ്ഥലങ്ങളായി നമുക്ക് ഇപ്പോഴും ആതിഥ്യമരുളി കൊണ്ട് ഇരിക്കുന്നു.
വേറെ ജോലി കിട്ടി പോകുന്നതിൻ്റെ ഭാഗമായി 2 സഹപ്രവർത്തകർ ചേർന്ന് നടത്തിയ ചിലവിൻ്റെ ഭാഗമായാണ് നമ്മൾ ഓഫീസിലെ കുറച്ചു ചങ്കുകൾ ഒന്നിച്ചു ചേർന്ന് ആ രാത്രി ആസാദിലെത്തിയത്. റോഡ് സൈഡിലുള്ള ആസാദിനോട് ചേർന്ന് തന്നെ അതിൻ്റെ ഇടതു വശത്തായി ഒരു ബിൽഡിംഗ് കുറച്ചു ഉള്ളിലോട്ടായി ഉണ്ട്. അവിടെയായിരുന്നു നമ്മുടെ തട്ടകം.
എല്ലാവർക്കും ഓർഡർ ചെയ്തത് സ്‌പൈസി ഗ്രിൽഡ് ചിക്കൻ, വീറ്റ് പൊറാട്ടയും. ഞാൻ സാദാ പൊറാട്ടയും കഴിച്ചു നോക്കി. Excellent ഗ്രിൽഡ് ചിക്കൻ ആയിരുന്നു. എല്ലാവരും 100% സാറ്റിസ്‌ഫൈഡ് ഗ്രിൽഡിൻ്റെ കാര്യത്തിൽ. അത് പോലെ തന്നെ പൊറാട്ടയും, വീറ്റ് പൊറാട്ടയും വളരെ നന്നായിരുന്നു. അപ്പം കഴിച്ച കൂട്ടുകാരനും നല്ല അഭിപ്രായം മാത്രം.
സർവീസും കിടു. രുചിയേറുന്ന ഗ്രേവി ഇടയ്ക്കു ഇടയ്ക്കു വിളമ്പാൻ ഒരു മടിയും കാണിച്ചില്ല. ആമ്പിയൻസ് എല്ലാം കൊള്ളാം with full AC. Interior Light കുറച്ചു ഡിം ആയതായി തോന്നി. കൂട്ടത്തിൽ ഫ്രീ ആയിട്ടു കിട്ടിയ കുബൂസ് എൻ്റെ അടുത്ത് എത്തിയില്ല. അതിനു മുൻപ് തന്നെ അത് തീർന്നു. സംഭവം കുറച്ചു കട്ടി ആയിരുന്നുവെങ്കിലും കഴിച്ചു തീർക്കാൻ ഒരു മടിയും കാണിച്ചില്ല. അത് മാത്രമേ ഉളളൂ പൊടിക്ക് ഒന്ന് നിരാശപെടുത്തിയത്. ബാക്കി എല്ലാം പൊളിച്ചു അടുക്കി, അന്നത്തെ രാത്രി മനോഹരമാക്കി.
Spicy Grilled Chicken – ₹ 230
Wheat Parotta – ₹ 14
Parotta – ₹ 10
Appam – ₹ 8
ആസാദിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: