Location: Kuravankonam Jn.
Timings: 11 AM to 11 PM
Phone: 75108 19999, 75108 29999
Visited Date: 17-12 -2018

വീട്ടിൽ അന്ന് താമസിച്ചാണ് ഞാൻ വന്നത്. വിശപ്പ് കാരണം ഭാര്യ നേരത്തെ കഴിച്ചു. പതിവു പോലെ എനിക്ക് ചൂടോടെ 2 ചപ്പാത്തി, അതോടൊപ്പം സാലഡ് ഉണ്ടാക്കാനും വട്ടം കൂട്ടി. ഞാൻ പറഞ്ഞു എന്തോ എനിക്ക് ഇന്ന് പുറത്തു പോയി non veg ഒക്കെ കഴിക്കണം എന്ന ഒരു തോന്നൽ. ഒറ്റയ്ക്ക് പോയിക്കൊള്ളാൻ പറഞ്ഞു. ഞാൻ ഭാര്യയേയും ഒപ്പം കൂട്ടി. കല്യാണത്തിന് മുൻപ് ഫ്രണ്ട്സിനെ വിളിച്ചോണ്ട് പോകും, കല്യാണത്തിന് ശേഷം ഭാര്യയേയും. Film ആയാലും food ആയാലും ഒറ്റയ്ക്ക് ബോറാണ്. എന്നാലും ചില സിറ്റുവേഷനിൽ ഒറ്റയ്ക്ക് പെട്ട് പോയിട്ട് ഉണ്ട് . അപ്പോൾ ആ അവസ്ഥയും മാക്സിമം അങ്ങ് ആസ്വദിക്കാൻ ശ്രമിക്കും.

പേയാടിന് അടുത്തുള്ള സ്ഥലം ആയിരുന്നു ലക്‌ഷ്യം, അതും ഇത് വരെ കേറാത്തതു. സുഹൃത്തു പറഞ്ഞത് കുറവൻകോണം ഉള്ള കലവറയിൽ വിട്ടോളാൻ. അതിന്റെ കാരണവും പറഞ്ഞു – “പൊതുവെ കൊള്ളാം എന്ന് കേട്ടിട്ടുണ്ട്. ഇനി നിങ്ങൾ പോയിട്ട് കൊള്ളാം എന്ന് അറിഞ്ഞിട്ടു വേണം എനിക്ക് പോകാൻ എന്ന്”. കൊള്ളാം നല്ല പരിപാടി, ഇഷ്ടപ്പെട്ടു. എന്തായാലും ഭാര്യയുടെ സ്കൂട്ടറിൽ ഭാര്യയെ പുറകിൽ ഇരുത്തി, പരീക്ഷണ വസ്തുക്കൾ ആയ നമ്മൾ അവിടെ എത്തപ്പെട്ടു. വലിയ തിരക്കില്ലാത്ത രാത്രികളിൽ ഇങ്ങനെ വണ്ടി ഓടിച്ചു പോകാൻ നല്ല രസമാണ്. കവടിയാർ നിന്ന് കുറവൻകോണം ജംഗ്ഷനിൽ ചെന്ന് വലത്തോട്ട് തിരിയുന്ന റോഡിൽ തുടക്കത്തിൽ തന്നെ ഇടതു വശത്തായി കാണുന്ന ഷോപ്പ്.

ഒരു ചിക്കൻ 65 യും (150 Rs), പെറോട്ടയും (3 x 12) ഓർഡർ ചെയ്തു. 12 രൂപയ്ക്കു നല്ല പെറോട്ടയാണ്, വലിപ്പവും ഉണ്ട്. ഇഷ്ടപ്പെട്ടു. ആരും റിവ്യൂ ഒന്നും ഇട്ടു അങ്ങനെ കണ്ടിട്ട് ഇല്ല. അതിന്റെ ഒരു ആശങ്ക ഉണ്ടായിരുന്നു. Chicken 65 ചേർത്ത് പെറോട്ടയുടെ ആദ്യത്തെ പീസ് വായിൽ വച്ചപ്പോൾ തന്നെ ആശങ്കകൾ ആസ്ഥാനത്തു ആണെന്ന് മനസ്സിലായി. Chicken 65 തകർത്തു എന്ന് തന്നെ പറയാം. അടിച്ചു പൊളിച്ചു തന്നെ ആ രാത്രി ആഘോഷിച്ചു. ഇത്ര നല്ല ഇടം ആണെന്ന് കരുതിയില്ല. ആമ്പിയൻസും ഇഷ്ടപ്പെട്ടു. 37 പേർക്ക് ഒരേ സമയം അവിടെ ഇരിക്കാം. ഇത് അല്ലാതെ 25 പേർക്ക് accommodate ചെയ്യാവുന്ന party hall ഉണ്ട്.

ഭാര്യ മുൻപേ കഴിച്ചത് കാരണം ഒന്നും വേണ്ട വയറു നിറഞ്ഞിരിക്കുന്നു, ഒരു ചോക്ലേറ്റ് ഷാർജ മാത്രം മതി എന്ന് പറഞ്ഞു. അത് കൊള്ളാം. വയറു നിറഞ്ഞിരിക്കുന്ന ആൾക്ക് 80 രൂപയുടെ ചോക്ലേറ്റ് ഷാർജ. എന്തായാലും പകുതി എനിക്കും കിട്ടി. 80 രൂപ ആ ചോക്ലേറ്റ് ഷാർജയെ സംബന്ധിച്ചു കൂടുതൽ ഒന്നും അല്ല. നല്ല കിടിലം ചോക്ലേറ്റ് ആണ് ചേർത്തിരിക്കുന്നത്. ക്വാളിറ്റി ഉണ്ട്. ആസ്വദിച്ച് ആസ്വദിച്ച് കുടിച്ചു, മനസ്സ് അങ്ങ് നിറഞ്ഞു.

എല്ലാം കൊണ്ട് പൊളി എന്ന് ഒറ്റ വാക്കിൽ പറയാം. അപ്പോൾ രുചിയുടെ മറ്റൊരിടം കൂടിയായി.

വീണ്ടും ആ രാത്രി യാമങ്ങളിൽ വണ്ടി ഓടിച്ചു അങ്ങനെ പോയി, കൂടു കൂട്ടാൻ നമ്മുടെ വാസ സ്ഥലത്തേക്ക്….

LEAVE A REPLY

Please enter your comment!
Please enter your name here