
മട്ടൺ കുഴിമന്തി അന്വേഷിച്ചാണ് ചെന്നത്. Only Chicken കുഴിമന്തി. മട്ടൺ തീർന്നു. ഒറ്റയ്ക്കായത് കൊണ്ട് quarter ചിക്കൻ കുഴിമന്തിയാണ് മേടിച്ചത്, ₹ 190. കഴിച്ച കുഴിമന്തികൾ വച്ച് നോക്കുമ്പോൾ ഇനിയും പുരോഗമിക്കാനുണ്ടെന്ന് തോന്നി. പുറമേയുള്ള ഫ്ലഷ് കുറേയൊക്കെ ഒക്കെ. അകത്തോട്ടുള്ള ഫ്ലഷ് ഉപ്പിന്റെയൊക്കെ കുറവ് അനുഭവപ്പെട്ടു. കൂടെ കിട്ടിയ ഗ്രേവി പോലുള്ള കറി കൊള്ളാം, കഴിച്ച് തീർക്കാൻ സഹായിച്ചു.

അകത്തിരിക്കാൻ ഒരു സുഖമുണ്ട്. നല്ല quiet ambience ആണ്.

തികച്ചും ഫുഡി എന്ന് തന്നെ പേരിട്ട് വിളിക്കാവുന്ന എന്റെ ഒരു സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഉച്ചയ്ക്ക് 12.30 ആ സമയത്തൊക്കെ പോയാൽ കിടിലം മന്തി കിട്ടുമെന്നാണ്. ഞാൻ വൈകുന്നേരം 6 മണി കഴിഞ്ഞാണ് ചെന്നത്. അടുത്ത തവണ ഉച്ച സമയത്ത് തന്നെ പോയി ഒരു മട്ടൺ കുഴിമന്തി തട്ടണം. യെമനിലെ കുക്കാണ് ഇവിടത്തെ ഹൈലൈറ്റ്.


THAQWA Restaurant
Near Airport,By-pass Road,
Eanchakkal, Thiruvananthapuram, Kerala 695024
https://goo.gl/maps/7vncrHfxTCt
Phone:081569 15691