ഹോട്ടൽ ഡീലക്‌സ്
Hotel Delux

കാട്ടാക്കട സ്വരംലയം തിയേറ്ററിൽ പോയി പേയാട് തിരിച്ച് വരുന്ന വഴി. ഇടയ്ക്ക് വഴി ഒന്ന് തെറ്റി. വഴി തെറ്റിയെന്ന് മനസ്സിലായി. മുന്നിൽ ഒരു ഹോട്ടലും, വയറിൽ ഒരു ചെറിയ വിശപ്പും. ആദ്യം അകത്തോട്ട് എന്തെങ്കിലും ചെല്ലട്ടെ. വഴിയൊക്കെ പിന്നെ കണ്ട് പിടിക്കാം. ഭാര്യയ്ക്ക് വലിയ വിശപ്പില്ല. ഞാൻ ഒരു മട്ടൺ റോസ്റ്റും മൂന്ന് അപ്പവും പറഞ്ഞു. രുചിയുടെ കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും വച്ച് പുലർത്തിയില്ല. പക്ഷേ മട്ടൺ വായിൽ ഉമിനീര് കൊണ്ട് പ്രകമ്പനം സൃഷ്ടിച്ചു.

കിടിലം റോസ്റ്റ്. കഴിച്ച മട്ടൺ റോസ്റ്റുകളിൽ മുൻനിരയിൽ നില്ക്കുന്ന ഒന്ന്. അടിപൊളി ഗ്രേവിയും. കൂടെ കിട്ടിയ അപ്പത്തിന് ചൂട് ഇല്ലായിരുന്നുവെങ്കിലും ഒട്ടും നിരാശപ്പെടുത്തിയില്ല. നല്ല സോഫ്റ്റും ടേസ്റ്റുമുള്ള അപ്പം. വീണ്ടും അപ്പം ചോദിച്ചപ്പോൾ ഇല്ല, തീർന്നു.

ഉറട്ടി ഉണ്ട് ലിസ്റ്റിൽ. ഉറട്ടിയെങ്കിൽ ഉറട്ടി. അത് പറഞ്ഞു. സംഭവം എത്തി. ഒരു ഉറട്ടി പ്രിയനല്ലെങ്കിലും എന്നെ ഒരു ഉറട്ടി പ്രിയനാക്കിയ കിടിലം അരി ഉറട്ടി. ചായ,കാപ്പി തീർന്ന് പോയി. അടുത്ത തവണയാകട്ടെ. സർവീസ് എല്ലാം തൃപ്തികരം. വണ്ടി സ്റ്റാർട്ടാക്കി, വയറിൽ മട്ടൺ കിടക്കുന്ന കാരണമായിരിക്കാം ഇപ്രാവശ്യം വഴി ഒന്നും തെറ്റിയില്ല. നേരെ വീട്ടിലെത്തി.

അനുഭവത്തിന്റെ വെളിച്ചത്തിൽ കാട്ടാക്കട പോകുന്നവർക്ക് ഒന്ന് നോക്കി വയ്ക്കാവുന്ന ഹോട്ടൽ. ഹോട്ടൽ ഇവിടെ വന്നിട്ട് 11 മാസമായി.

Location: കാട്ടാക്കട ജംഗ്ഷനിൽ മുടിപ്പുര ദേവി ക്ഷേത്രത്തിന് എതിർവശം.

വില വിവരം:
1 മട്ടൺ – 130
1 അപ്പം – 6
1 ഉറട്ടി – 7

LEAVE A REPLY

Please enter your comment!
Please enter your name here