
കുറേ നാൾ കൂടി ജി.പി ഹോട്ടൽ ശാസ്തമംഗലം കയറി. ബീഫ് എപ്പോഴും കിട്ടുന്ന ആ എക്സലെന്റ് ടേസ്റ്റ് ഇന്ന് കിട്ടിയില്ല. മോശം എന്ന് പറയാനാവില്ല. ശരാശരി കൂടിയാൽ കൊള്ളാം എന്നൊക്കെ പറയാവുന്ന ഒരു രുചി. വളരെ കൊള്ളാം എന്നോ മികച്ചത് എന്നോ പറയാനാവില്ല. അത് കൊണ്ട് ഒരു വിഷമം. വളരെ പ്രതീക്ഷിച്ച് പോയതാ …

പെറോട്ട കൊള്ളാം. വാഴയ്ക്കപ്പം കിടുക്കി. മധുരം കൂട്ടി, പാല് കൂട്ടി പറഞ്ഞ ലൈറ്റ് ചായയും വാ ഉസ്താദ് വാ …
സർവീസ് മികച്ചത്.
പെറോട്ട – ₹ 7
വാഴയ്ക്കപ്പം – ₹ 7
ചായ – ₹ 8
ബീഫ് – ₹ 80
G P Hotel Sasthamangalam
Maruthumkuzhi,
Opposite Sree Ramakrishna Mission Hospital
Thiruvananthapuram, Kerala 695006
ജിപി ഹോട്ടലിനെ പറ്റി എഴുതിയ മറ്റു പോസ്റ്റുകൾ