1958 ൽ ശ്രീ ലബ്ബ കുഞ്ഞ് “മർഫി” എന്ന പേരിൽ കൊല്ലത്ത് പള്ളിമുക്കിൽ തുടങ്ങിയ സംരംഭം ഇന്ന് മൂന്നാം തലമുറയിൽ എത്തി നില്ക്കുന്നു. അദ്ദേഹത്തിൻ്റെ മകൻ ശ്രീ അമീർ ഖാൻ 1981 ൽ ഇത് ഏറ്റെടുത്ത് Kings എന്ന പേരിൽ നടത്തി കൊണ്ട് പോന്നു. ശ്രീ അമീർഖാൻ്റെ മകൻ ശ്രീ Rini Kings ആ പാരമ്പര്യത്തിൻ്റെ രുചി 2016 ഡിസംബർ 16 ന് അനന്തപുരിയിലും എത്തിച്ചു.
വ്യക്തിപരമായി Kings ൽ നിന്ന് നല്ല അനുഭവങ്ങൾ മാത്രം. ഈയിടയ്ക്ക് Feb 13,16 സ്വഗ്ഗി വഴി ചിക്കൻ നൂഡിൽസ്, ചിക്കൻ ബിരിയാണി വാങ്ങിച്ചിരുന്നു. രണ്ടും വളരെ നല്ല അനുഭവമായിരുന്നു. മുട്ടയും ചിക്കനും ചേർന്ന നല്ല ക്വാളിറ്റിയുള്ള നൂഡിൽസും, അച്ചാറും സാലഡും പപ്പടവും മുട്ടയും അടങ്ങിയ നല്ല വെന്ത രുചിയുള്ള ചിക്കൻ ബിരിയാണിയും. അച്ചാറൊക്കെ വളരെ നല്ലതായിരുന്നു. രുചിയിൽ രാജാക്കന്മാരായി രണ്ടും പൊളിച്ചടുക്കി.
1 of 5
വില വിവരം:
ചിക്കൻ നൂഡിൽസ് – ₹ 170 – ഓഫറെല്ലാം കഴിഞ്ഞ് ₹ 119
ചിക്കൻ ബിരിയാണി – ₹ 180 – ഓഫറെല്ലാം കഴിഞ്ഞ് ₹ 161
Kings Restuarant ൻ്റെ തന്നെ സ്ഥാപനമായ “ചായ സൽക്കാരം” സ്റ്റ്യാച്ചുവിൽ സെക്രട്ടേറിയത്തിനടുത്തായി 2021 ഫെബ്രുവരി മാസം തുടങ്ങിയിരുന്നു. പ്രാതൽ, ഊണ്, ചായ, കടികൾ ഇവിടെ കിട്ടും. സാധാരണ 8 AM to 8 PM ആണ് “ചായ സൽക്കാരം” ത്തിലെ സമയം. Normal Seating Capacity – 60. ലോക്ക്ഡൗണിൽ താല്ക്കാലികമായി മാത്രം അടച്ചിട്ടിരിക്കുകയാണ്. ലോക്ക് ഡൗൺ മാറി പരിതസ്ഥിതികൾ അനുകൂലമാകുമ്പോൾ തുറക്കും.
കുറവൻകോണത്ത് Kings, ലോക്ക്ഡൗണിൻ്റെ ഈ പരിമതമായ സാഹചര്യങ്ങളിലും അതിൻറെ പ്രവർത്തനം തുടരുകയാണ്. Swiggy /Zomato വഴിയും ആഹാരം ലഭ്യമാണ്.