- Non Veg Videos
- Beef Videos
- Biriyanis Videos
- Chicken Biriyani Videos
- My Taste Videos
- Food Videos
- Non Vegetarian
- Fried Chicken
- Ice_Cream Videos
- Videos
- Type Of Eateries
- Restaurant
Plav Restaurant
2022 ജനുവരി 1 നാണ് ഇവിടം സന്ദർശിച്ചത്. ലൊക്കേഷൻ: തൈക്കാട് പോലീസ് ട്രെയനിംഗ് കോളേജ് ഗ്രൗണ്ടിന് അടുത്തായി. വഴുതക്കാട് വിമൻസ് കോളേജ് കഴിഞ്ഞ് മുന്നോട്ട് പോകുമ്പോൾ തൈക്കാട് ശാസ്താ ക്ഷേത്രത്തിലോട്ട് പോകുന്ന ജംഗ്ഷൻ എത്തണ്ട അതിന് മുമ്പായി MRA കഴിഞ്ഞിട്ട് വലത്തോട്ട് ക്രോസ് ചെയ്തുള്ള വഴി ഇറങ്ങുമ്പോൾ തുടക്കത്തിൽ തന്നെ ഇടത് വശത്തായി കാണാം. അകത്ത് parking facility ഉണ്ട്. ഫ്രൈഡ് ചിക്കൻ ഫില്ലറ്റ് - അളവ് വച്ച് നോക്കുമ്പോൾ ഈ വിലയ്ക്ക് ഒത്ത് വരുമോ എന്ന ശക്തമായ സംശയം ഉണ്ട്. വിലയുടെ കാര്യത്തിലെ ശങ്ക ഇതിൽ മാത്രമേ തോന്നിയുള്ളു. എന്നിരുന്നാലും ക്വാളിറ്റിയുടെ കാര്യത്തിലായും രുചിയുടെ കാര്യത്തിലായാലും വളരെ നല്ല രീതിയിൽ ആസ്വദിച്ചു എന്നുള്ളതിന് ഒരു സംശയവും ഇല്ല. ഇവിടെയുള്ളതിൽ One of the must try dish എന്ന് തന്നെ പറയാം. സാലഡായാലും മയോണൈസ് ആയാലും നല്ല content ഉണ്ട്. ക്വാളിറ്റി നല്ല രീതിയിൽ തോന്നി. ചിക്കൻ ഫില്ലറ്റും ഫ്രഞ്ച് ഫ്രൈസുമെല്ലാം നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. ബീഫ് ഉലർത്തിയതും ചപ്പാത്തിയും - രണ്ടും അപാര കോമ്പിനേഷനായിരുന്നു. കാരണം രണ്ടിന്റെയും രുചി തന്നെ. ബീഫൊക്കെ നല്ല പോലെ വെന്ത് തുടുത്തു ഇരുന്നു. ടേസ്റ്റ് പൊളിയെ പൊളി 👌👌👌. കഴിച്ചതിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ഒരു പൊടിക്ക് ഇത് തന്നെ മുമ്പിൽ. Highly Recommended 🥰. ചപ്പാത്തിയുടെ കൂടെ കിട്ടിയ ചിക്കന്റെ ഗ്രേവി ഒന്നും പറയണ്ട കിടിലോസ്ക്കി 😋😋 ചിക്കൻ ദം ബിരിയാണി - നല്ല ക്വാളിറ്റി കൈമ അരിയിലെ തലശ്ശേരി ടൈപ്പ് ദം ബിരിയാണി. സാലഡ് ബെസ്റ്റ്. നാരങ്ങ അച്ചാറ് കൊള്ളാം. മുട്ട, പപ്പടം എല്ലാം ഉണ്ട്. കാശെല്ലാം കൊടുത്ത ശേഷം ഇവിടത്തെ കാര്യങ്ങൾ കൂടുതൽ അറിയാൻ ഉടമസ്ഥയോട് സംസാരിച്ചപ്പോൾ പറഞ്ഞു. ഇന്നത്തെ ബിരിയാണി ചിലർക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന അഭിപ്രായം അറിയിച്ചുവെന്ന്. ഇതേ ബിരിയാണിയാണ് നമ്മൾ കഴിച്ചതും. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ഒരു വിധപ്പെട്ട ബിരിയാണികൾ കഴിച്ച അനുഭവത്തിൽ നമ്മൾക്ക് അങ്ങനെ അനുഭവപ്പെട്ടില്ല എന്നതാണ് വാസ്തവം. കുട്ടികൾ സഹിതം എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഡാൽട, എസ്സൻസ് അതിൻറെയൊന്നും ഒരംശം പോലുമില്ല. നല്ല ഡീസൻറ് ബിരിയാണി. മിൽമയുടെ നല്ല നെയ്യ്. നെയ്യ് അധികവുമില്ല കുറവുമില്ല. വളരെ നല്ല ഒരു ചിക്കൻ ബിരിയാണി. ചിക്കനൊക്കെ നല്ല രീതിയിൽ വെന്തിട്ടുണ്ട്. എരിവ് അങ്ങനെ പ്രതീക്ഷിക്കണ്ട. സാധാരണ തലശ്ശേരി ബിരിയാണിയിൽ എരിവ് അങ്ങനെ കാണില്ല. നമ്മൾക്ക് എല്ലാവർക്കും അതിൻ്റെ രുചി ഇഷ്ടപ്പെട്ടു. രുചിയെന്നത് വ്യക്തികൾക്കനുസരിച്ച് മാറാം 😊 ആഹാരം കഴിച്ച് കഴിഞ്ഞ് ഐസ്ക്രീം ആകാമെന്ന് തോന്നി, നാല് സിംഗിൾ സ്ക്കൂപ്പ് ഐസ്ക്രീം മേടിച്ചു. എനിക്ക് വാനില. പിള്ളേർക്ക് രണ്ട് ചോക്ക്ളേറ്റ്. പിന്നെ ഒരു ജാക്ക് ഫ്രൂട്ടും. ഷെയർ ചെയ്ത് എല്ലാം ടേസ്റ്റ് ചെയ്ത് നോക്കി. ജാക്ക് ഫ്രൂട്ട് ഐസ്ക്രീമിന് ചക്കയുടെ രുചി തന്നെ തോന്നും. പേര് പോലെ തന്നെ. എല്ലാം കൊള്ളാം. വളരെ ഇഷ്ടപ്പെട്ടു. ഫ്രൈഡ് ചിക്കൻ ഫില്ലറ്റ് പ്ലാവ് സ്പെഷ്യൽ - ₹ 320 ബീഫ് ഉലർത്തിയത് - ₹ 260 ചപ്പാത്തി - ₹ 12 (ചപ്പാത്തി നല്ല വലിപ്പമുണ്ട്) പ്ലാവ് സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി - ₹ 220 ചോക്ക്ളേറ്റ് ഐസ്ക്രീം - ₹ 60 വാനില ഐസ്ക്രീം - ₹ 50 (ബില്ലിൽ തെറ്റിവന്നതാണ് ₹ 60 എന്നത്) ജാക്ക് ഫ്രൂട്ട് ഐസ്ക്രീം - ₹ 90 ശ്രീ സജീവ് ശ്രീമതി ദീപ സജീവ് - ദമ്പതികളാണ് പ്ലാവ് നടത്തുന്നത്. അവരുടെ ഭാഷയിൽ പറഞ്ഞാൽ ഒഫിഷ്യലി ലോഞ്ച് ആവാതെ2021 സെപ്തംബറിൽ തുടങ്ങിയ ഈ സ്ഥാപനത്തിന് 24 മണിക്കൂറും സമർപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. Plav Multi Cuisine Restuarant Pound Road Thycaud Police Parade Ground Thiruvananthapuram Timings: 12 PM to 11 PM 📲073566 02958 https://goo.gl/maps/uvZSBrqZK9HFzJSN7 This is my 40th Vlog. Please share your valuable feedback's through the comment box. Website: https://mytravelmytaste.com/