ഇരുനൂറിൽ പരം ആളുകൾക്ക് ഒരേ സമയം ഇരുന്ന് കഴിക്കാനുള്ള സൗകര്യം, അതും വിശാലമായി. ഞെങ്ങി ഞെരുങ്ങിയ ഇരിപ്പിടങ്ങളില്ല. തട്ടി മുട്ടി നടക്കുന്ന വഴികളോ ഇടനാഴികളോ ഇല്ല. എല്ലാം വിശാലതയുടെ വന്യത കൊണ്ട് നിറച്ചങ്ങ് അലങ്കരിച്ചിരിക്കുകയാണ്.

ഒരു ഉച്ചയ്ക്ക് ആക്സ്മികമായി ഇവിടെ എത്തിപ്പെട്ടു എന്നു തന്നെ പറയാം. ചെന്നെത്തിയ സ്ഥലത്ത് ഉദ്ദേശിച്ച ഭക്ഷണം കിട്ടാത്തപ്പോൾ മുൻപേ മനസ്സിൽ കരുതി വച്ച ഈ ഭക്ഷണയിടം കണ്ടപ്പോൾ ഇവിടെ കയറി. ഇവിടെ എന്ന് വച്ചാൽ വെൺപാലവട്ടത്തുള്ള ഇമ്പീരിയൽ കിച്ചണിൽ.

എന്നെ അതിശയപ്പിച്ച മറ്റൊരു കാര്യം ഇത്രയും സീറ്റുകളുണ്ടായിട്ടും അവിടെ പലരും ഗ്രൂപ്പുകളായി അപ്പോഴും കാത്ത് നില്ക്കുന്നുണ്ടായിരുന്നു സീറ്റുകൾക്ക് വേണ്ടി.നമ്മൾ നാലു പേരേ ഉള്ളതിനാൽ അപ്പോൾ ഒഴിഞ്ഞ ഒരു മേശയക്ക് ചുറ്റുമായി ഇരിപ്പുറപ്പിച്ചു.

മട്ടൻ ബിരിയാണി, മുൻപ് കഴിച്ച കിടിലം കൊഞ്ച് ബിരിയാണി ഇതൊക്കെയായിരുന്നു മനസ്സിൽ. പക്ഷേ അതൊക്കെ കഴിഞ്ഞിരുന്നു. എങ്ങനെ കഴിയാതിരിക്കും. സമയം രണ്ടേ മുക്കാലായി.

അപ്പോൾ ഉള്ള വിഭവങ്ങളിൽ മെനുവൊക്കെ നോക്കി വിലയൊക്ക മനസ്സിലാക്കി ഓർഡർ ചെയ്തത്

  1. ചിക്കൻ ബിരിയാണി – ₹ 200
  2. കൊഞ്ച് ഫ്രൈഡ് റൈസ് – ₹ 220
  3. പെറോട്ട – ₹ 15
  4. മട്ടൻ റോഗൻ ഘോഷ് – ₹ 380
  5. ഐസ്ക്രീം – ₹ 100

ചിക്കൻ ബിരിയാണി രുചികരമായിരുന്നു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. അല്ലെങ്കിലും ഇവിടത്തെ ബിരിയാണികളെല്ലാം പൊളിയാണ്.

കൊഞ്ച് ഫ്രൈഡ് റൈസ് Ok. മുൻപ് കഴിച്ച കൊഞ്ച് ബിരിയാണിയുടെ രുചി നാവിൽ തങ്ങി നില്ക്കുന്നത് കൊണ്ടായിരിക്കണം കൊഞ്ചിന്റെ തനത് രുചിയൊന്നും ഫ്രൈഡ് റൈസിൽ അങ്ങനെ അറിയാൻ കഴിഞ്ഞില്ല. ചെറിയ റോസ് കളർ കൊഞ്ച് മുറിച്ച് മുറിച്ച് ഇട്ടിട്ടുണ്ട്. സോസെല്ലാം ഒഴിച്ച് കഴിക്കുമ്പോൾ കൊള്ളാം.

പെറോട്ട കൊള്ളാം. വളരെ നല്ലത്.

മട്ടൻ റോഗൻ ഘോഷ്, നോർത്ത് ഇന്ത്യൻ രുചികൾ ഇഷ്ടപ്പെടുന്നവർ വളരെ ഇഷ്ടപ്പെടണം. മട്ടന്റെ തനത് രുചിയിൽ മട്ടൻ റോസ്റ്റ്, മട്ടൻ കറിയൊക്കെ ഇഷ്ടപ്പെടുന്നവർ ആ രുചിയുമായി താരതമ്യം ചെയ്ത് ഇത് കഴിച്ചാൽ നിരാശയാകും ഫലം. വേറൊരു രുചിയാണ്.

ഐസ്ക്രീമുകൾ മുൻപത്തെ പോലെ തന്നെ പൊളിച്ചടുക്കി. ചോക്ക്ളേറ്റും വാനിലയും സ്ക്കൂപ്പുകൾ വാങ്ങി മിക്സ് ചെയ്താണ് കഴിച്ചത്.

ഇമ്പീരിയൽ കിച്ചൻ

ശ്രീ അനസ് താഹയുടെ ഉടമസ്ഥതയിൽ 2014 ൽ നന്തൻകോഡ് കേസ്റ്റൺ റോഡിലാണ് ഇമ്പീരിയൽ കിച്ചൻ പ്രവർത്തനമാരംഭിച്ചത്.

ലുലുവിനു അടുത്തായുള്ള വെൺപാലവട്ടം ജംഗ്ഷനിലുള്ള ബ്രാഞ്ചിൽ 2022 ആഗസ്റ്റ് 24 നായിരുന്നു ഉദ്ഘാടനം. 7500 സ്ക്വയർ ഫീറ്റാണ് വിസ്താരം.

കോണ്ടിനെന്റൽ, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, ചൈനീസ്, അറബിക്ക് ഉൾപ്പെടെ എല്ലാത്തരം വിഭവങ്ങളും ഇവിടെ ലഭ്യമാണ്..

നന്തൻകോഡുള്ളത് ഡിസംബറിൽ അടച്ചു. റോഡിൽ നിന്നാൽ പെട്ടെന്ന് അറിയാൻ പറ്റില്ല, പാർക്കിംഗിന്റെ അപര്യാപ്ത ഇതൊക്കെ നന്തൻകോട് ഉണ്ടായിരുന്നു. ഇതെല്ലാം മാറ്റി കൊണ്ട് വെൺപാലവട്ടത്തുള്ളത് പോലെ 200+ സീറ്റുകൾ, റൂഫ് ടോപ്പ്, ബാങ്കറ്റ് ഹാൾ, പാർക്കിംഗ് സംവിധാനം തുടങ്ങിയവ ഉൾപ്പെടെയുള്ള ഇമ്പീരിയൽ കിച്ചന്റെ പുതിയ ബ്രാഞ്ച് 17500 സ്ക്വയർ ഫീറ്റിൽ, 4 നിലകളിലായി കവടിയാർ ടെന്നീസ്സ് ക്ലബ്ബ്, ദേവസ്വം ബോർഡ്, ഫെഡറൽ ബാങ്കിന് എതിരെയായി ഈ വർഷം മാർച്ച് അവസാനം വരുമെന്ന് പ്രതീക്ഷിക്കുന്നു. അതിന്റെ ജോലികൾ പുരോഗമിക്കുന്നുവെന്നാണ് അറിഞ്ഞത്.

ഒരു കാര്യം എനിക്ക് വ്യക്തിപരമായി തോന്നിയത് ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ഒരു ഭക്ഷണയിടമാണ്. ഒരു ഉത്സവ പ്രതീതി തോന്നും അവിടെയിരുന്ന് കഴിക്കാൻ. ഒറ്റ വാക്കിൽ ഞെരിപ്പ് എന്ന് തന്നെ പറയാം.

Imperial kitchen Venpalavattom
📲077361 61222/333
Seating Capacity: 200+
Timings 11 AM to 11 PM
Google map
https://maps.app.goo.gl/maFnoShQpJWotGWy9?g_st=iw

Imperial Kitchen നെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾക്ക്

LEAVE A REPLY

Please enter your comment!
Please enter your name here