ബിന്ദുവിന്റെ 10 രൂപയുടെ പാൽ സർബത്ത് കൊള്ളാം. ഇഷ്ടപ്പെട്ടു.

ലൊക്കേഷൻ: പാളയം ജുമാ മസ്ജിദ് പള്ളിയുടെയും അണ്ടർപാസിനും ഇടയ്ക്ക്.

മാളവിക മോൾക്ക് രാവിലെ ചന്ദ്രശേഖർ നായർ സ്‌റ്റേഡയത്തിൽ ഒരു ചിത്രരചന പരിപാടിയ്ക്ക് കൊണ്ടാക്കിയിട്ട് ഇവിടെ ഒന്ന് കേറി.

രാവിലെ 9.48 ന് ചെന്നപ്പോൾ കട നല്ല വൃത്തിയും മെനയും ഉണ്ടായിരുന്നു. പേരിന് പോലും ഒരീച്ച ഇല്ല. തിരിച്ച് മോളെ വിളിക്കാൻ വേണ്ടി വന്ന്, വീണ്ടും ഒരു 12 മണി കഴിഞ്ഞ് കേറിയപ്പോൾ ഈച്ച ഉണ്ട്.കൂടുതലും തേനീച്ച പോലെ തോന്നി. തുറസ്സായ സ്ഥലം അല്ലേ. എങ്കിലും എല്ലാം അടച്ച് വച്ചിട്ടുണ്ട്. അവൾക്കും കൂടി ചേർത്ത് ഒരു ഓറഞ്ച് ആൻഡ് മുന്തരിങ്ങ സർബത്ത് കൂടി വാങ്ങി. ഓറഞ്ച് അവളുടെ കൈയ്യിൽ നിന്നും മേടിച്ച് ടേസ്റ്റ് ചെയ്തു, കൊള്ളാം. ഞാൻ വാങ്ങിച്ച മുന്തിരങ്ങ അത്രത്തോളം എത്തിയില്ല. മോളും അത് തന്നെ പറഞ്ഞു.

ബിന്ദു ഇവിടെ 7 വർഷമായി കട നടത്തുന്നു. ഫുഡി ഗ്രൂപ്പുകളെ അറിയില്ല അത് പോയിട്ട് ഫേസ് ബുക്ക് അക്കൗണ്ട് പോലും ഇല്ല. തിരുമല – തൃക്കണ്ണാപുരം സ്വദേശി ആണ്. ഇവിടെയുള്ള പൈപ്പ് തന്നെയാണ് വെള്ളത്തിന് ആശ്രയം.

ചെറുതിലേ കണ്ട് മറന്ന ഇനിപ്പുള്ള മുഠായി രാവിലെ വാങ്ങിച്ചിരുന്നു. 100 രൂപ കൊടുത്തപ്പോൾ ചില്ലറയില്ല. എന്റെ കൈയ്യിലെ ചില്ലറ 5 രൂപ മുഠായിയുടെ കൊടുത്തു. ബാക്കി 10 Rs പിന്നെ വരുമ്പോൾ തന്നാൽ മതിയെന്ന് പറഞ്ഞു.

ആ ബാക്കി കൊടുക്കാനും പിന്നെ മോൾക്ക് വാങ്ങിക്കാനും വേണ്ടിയാ ഉച്ചയ്ക്ക് വീണ്ടും കേറിയത്. ഇറങ്ങിയപ്പോൾ ഒരു 4 മുഠായി പാഴ്സൽ വാങ്ങി വീട്ടുകാരിക്കും കൂടി ചേർത്തു.

രാവിലെ ഫോട്ടോ എടുത്ത് കഴിഞ്ഞപ്പോൾ ഒരു ചോദ്യം എന്റെ മുഖം കൂടി ഒന്ന് വെളുപ്പിച്ച് തരാമോ എന്ന്. എന്തിനാ മുഖം, ചിരിച്ച് കൊണ്ട് സംസാരിക്കുന്ന ഈ മനസ്സിന് നല്ല വെളുപ്പ് ഉണ്ടല്ലോ എന്ന് പറയണമെന്ന് തോന്നി.

LEAVE A REPLY

Please enter your comment!
Please enter your name here