തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലും അവിടത്തെ മക്‌ഡൊണാൾഡ്സിലും കുറച്ചു താമസിച്ചാണെങ്കിലും എത്തി.

1940 കളിൽ റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാർ ബാർബിക്വോ റെസ്റ്റോറന്റായി അമേരിക്കയിലെ കാലിഫോർണിയയിൽ ആരംഭിച്ച സ്ഥാപനം ഇന്ന് നൂറിൽപ്പരം രാജ്യങ്ങളിലായി മുപ്പത്തി ഏഴായിരിത്തോളം ശാഖകളായി ഒരു ദിവസം അറുപത്തി ഒമ്പതോളം കോടി ഉപഭോക്താക്കളെ സേവിക്കുന്നു, അതിൽ ഒരു ശാഖാ നമ്മുടെ തിരുവനന്തപുരത്തും. തിരുവനന്തപുരത്തെ ആദ്യത്തെ മാളിൽ തിരുവനന്തപുരത്തെ ആദ്യത്തെ ശാഖ, സംസ്ഥാനത്തിലെ 19th ഔട്ടലെറ്റും – 12 December 2018 ൽ പ്രവർത്തനം ആരംഭിച്ചു. 2680 sq. ft. ൽ നൂറോളം കസ്റ്റമേഴ്സിന് ആതിഥ്യം ഒരുക്കിയിരിക്കുന്നു. വിശേഷ അവസരങ്ങൾ ആഘോഷിക്കാൻ പാർട്ടി ഏരിയയുമുണ്ട്. Ground Floor of Mall Of Travancore, Timings 10 AM to 11 PM. ഓർക്കുക ഓരോ ഇരുപത്തിനാലു മണിക്കൂറും ലോകത്തെ എവിടെയെങ്കിലും പുതിയതായി ഒരു McDonald’s restaurant തുറന്നിട്ടുണ്ടാകും

സിനിമ കാണും മുൻപ് വൈകുന്നേരം ഒരു ലൈറ്റ് ഫുഡ് – ഒരു കടി – അതായിരുന്നു ഉദ്ദേശ്യം. അവരുടെ പതിവ് ശൈലി അനുസരിച്ചു നേരിട്ട് പോയി ക്യൂ നിന്ന് ഓർഡർ കൊടുത്തു – 2 ചെറിയ ചിക്കൻ ബർഗറും 2 ചോക്ലേറ്റ് കോഫിയും.

മക്‌ഡൊണാൾഡ്‌സ് തുടങ്ങിയ സമയത്തു അവരുടെ മുദ്രാവാക്യമായിരുന്നു സ്പീഡ്. അത് പോലെ സ്പീഡിലിങ്ങ് കിട്ടിയാൽ എന്നുള്ള ആലോചനയോടെ കാത്തു നിന്നു. അധികം താമസിയാതെ സാധനം കയ്യിൽ കിട്ടി എന്ന് പറയാം. ഇവരുടെ ഈ രീതികളൊക്കെ ആകൃഷ്ടനായി വന്നാണെല്ലോ റേ ക്രോക്ക് 1967 ൽ മക്‌ഡൊണാൾഡ് സഹോദരന്മാരിൽ നിന്നു ഇതിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്. 1902 ൽ ജനിച്ചു. കുട്ടിക്കാലത്തു തന്നെ സോഡാ വിൽപ്പനക്കിറങ്ങി, ഒന്നാം ലോക മഹായുദ്ധസമയത്തു ആംബുലൻസ് ഡ്രൈവറായി, പിന്നീട് പിയാനോ വായനക്കാരനായി. ഒടുവിൽ കപ്പുകളും ജ്യൂസ് മിക്സർ മെഷീനുകൾ നിർമിക്കുന്ന കമ്പനിയിൽ ഉയർന്ന സ്ഥാനത്തെത്തി, അവിടെ നിന്നു തന്റെ 65 മത്തെ വയസ്സിൽ മക്‌ഡൊണാൾഡ്സിലും.

എന്തൊക്കെ ചരിത്രം പറഞ്ഞാലും നമ്മൾ ഒരു സാധാരണക്കാരൻ നോക്കുന്നത് അപ്പോൾ കഴിക്കുന്ന ആഹാരമാണ്. ചിക്കൻ ബർഗർ, ടേസ്റ്റ് കൊള്ളാം, എരിവും ഉണ്ടായിരുന്നു. പക്ഷേ ഇതിനേക്കാൾ നല്ല ബർഗർ കഴിച്ചിട്ടുണ്ട് എന്നതാണ് സത്യം. ക്വാണ്ടിറ്റിയും കുറവ്. കൂടുതൽ പൈസ കൊടുത്തു കഴിച്ചാൽ നല്ല സാധനം കിട്ടുമായിരിക്കും.

കൂടെ കിട്ടിയ cappuccino with chocolate flavour കൊള്ളാം, ചോക്ലേറ്റിന്റെ രുചിയൊക്കെ പേരിനു ഉണ്ട്. വേറെ നല്ലത് കുടിച്ചവർക്കു ഇതിനോട് പ്രത്യേകിച്ച് പ്രതിപത്തിയൊന്നും തോന്നാൻ സാധ്യതയില്ല. അതിന് മുകളിൽ അവർ അപ്പോൾ ഉണ്ടാക്കിയ അവരുടെ ആ M എന്ന ചിഹ്നം കൊള്ളാം. ലോകമെങ്ങുമുള്ള ആളുകൾ തിരിച്ചു അറിയുന്ന ആ ചിഹ്നം. ആദ്യ കാലത്തു മക്‌ഡൊണാൾഡ് സഹോദരന്മാരുടെ റെസ്റ്റോറന്റ് രണ്ടു ആർച്ചുകൾക്കിടയിൽ ആയിരുന്നു. ഒരു ബർഗർ സ്റ്റാൻഡ് പോലെ തോന്നിപ്പിക്കാൻ ആയിരുന്നു ഇത്. പിന്നീട് ഇത് യോജിപ്പിച്ചു M എന്ന അക്ഷരമാക്കി മാറ്റി. മക്‌ഡൊണാൾഡ്‌സ് എന്ന പേരിലെ ആദ്യത്തെ അക്ഷരം.

ആമ്പിയൻസൊക്കെ കൊള്ളാം. കഴിക്കുന്ന ആഹാരത്തിന്റെയും ചുറ്റും ചില പടങ്ങളും എടുത്തു, പുറത്തു നിന്നു ഷോപ്പിന്റെ ഒരു പടവും എടുത്തു 7 മണിക്കുള്ള സിനിമ കാണാൻ കാർണിവൽ ലക്ഷ്യമാക്കി നമ്മളിറങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here