ഇത് ഒരു റെസ്റ്റോറിന്റിന്റെ ആഹാരത്തെ പറ്റിയുള്ള പോസ്റ്റാണോ എന്ന് ചോദിച്ചാൽ, അല്ല. എങ്കിലും നമ്മുടെ തീന്മേശകളിൽ യൂബറും സ്വിഗ്ഗിയും സോമാറ്റോയും സ്വാപ്പും സ്ഥാനം പിടിച്ച സ്ഥിതിക്ക് ഈ ഓൺലൈൻ ഓപ്ഷനിലും ആഹാരത്തിന്റെ രുചി പരീക്ഷിച്ചു അറിഞ്ഞ ഒരു അനുഭവം പങ്ക്‌ വയ്ക്കാം എന്ന് കരുതി.

freshtohome ആണ് താരം. പേയാട് യൂബർ, സ്വിഗ്ഗി തുടങ്ങിയവ ഒന്നും ഇത് വരെ എത്തി നോക്കിയിട്ടില്ല. ഇതാണെങ്കിൽ പേയാട് ഡെലിവറി ഉണ്ട്. പോരാത്തതിന് അന്നത്തെ പത്ര പരസ്യത്തിൽ പുതിയ യുസേഴ്‌സിന് 30% ഡിസ്‌കൗണ്ട് ഓഫറും ഉണ്ടായിരുന്നു. ഓഫർ കണ്ടാൽ നമ്മൾ മലയാളികൾ വിടില്ലല്ലൊ. പിന്നെ ഓർഡർ ചെയ്യാൻ അധികം താമസിച്ചില്ല. ഫോൺ നമ്പറും സൈറ്റും ആപ്പും ഒക്കെ ഉണ്ട്. ഞാൻ ആപ്പ് വഴിയാണ് ഓർഡർ ചെയ്തത്.

ഒന്ന് രുചി നോക്കാൻ അര കിലോ ആട്ടിറച്ചിയും, 1 പാക്ക് ടർക്കി കറി കട്ട് പാക്ക് ആണ് ഓർഡർ ചെയ്തത്. ശനിയാഴ്ച വൈകുന്നേരം ഓർഡർ കൊടുത്തു ഞാറായ്ഴ്ച രാവിലെ സാധനം എത്തി.

രണ്ടും കറിയായിട്ടു ആണ് വച്ചതു. മട്ടൺ, സംഗതി ഫ്രഷ് ഒക്കെയാണ് എങ്കിലും രുചി എന്തോ സാധാരണ പേയാടിലുള്ള കശാപ്പു ശാലയിൽ നിന്ന് വാങ്ങിക്കുന്ന ആ ടേസ്റ്റ് നമുക്ക് തോന്നിയില്ല. ടർക്കി കോഴി കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു. ഭാര്യയ്ക്ക് അത്ര പോരാ. മുൻപ് കഴിച്ചു ശീലമില്ലാത്തിതിനാലാകാം.

100 % Fresh, 0 % Chemicals പരസ്യത്തിലെ ഈ വരികളും ആകൃഷ്ടമായി തോന്നി വാങ്ങിയത് ആണ്. ആദ്യം ഉടക്കിയത് തന്നെ ഈ വരികളാണ്. ഇറച്ചി മാത്രമല്ല, മീൻ വിഭവങ്ങളും ഉണ്ട്. ഡിസ്‌കൗണ്ട് ഓഫറും എല്ലാം കിട്ടിയത് കൊണ്ട് ടോട്ടലി പരീക്ഷണം പൊതുവെ തൃപ്തികരം ആയിരുന്നു. കുറച്ചു വയസ്സ് ചെന്ന ചേട്ടനാണ് കൊണ്ട് വന്നത്, ചോദിച്ചപ്പോൾ ഇവിടെ അടുത്ത് എല്ലാം ഡെലിവറി ഉണ്ടെന്നു പറഞ്ഞു.

പരസ്യം പലരും ഇതിനകം കണ്ടു കാണുമായിരിക്കാം. എങ്കിലും ഒരു informative പോസ്റ്റ് ആയി എന്റെ അനുഭവം ഉൾപ്പെടെ ഇടാം എന്ന് വിചാരിച്ചു. താല്പര്യം ഉണ്ടെങ്കിൽ നിങ്ങളുടെ അനുഭവങ്ങളും കമന്റ് ബോക്സിൽ പങ്ക്‌ വയ്ക്കാം.

www.freshtohome.com
Phone – 1800 313 3302
ആപ്പ് ആൻഡ്രോയിഡിലും ആപ്പിളിലും ഉണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here