
ബാലരാമപുരത്തെ SPR ലെ മട്ടൺ കഴിക്കാൻ അമിത പ്രതീക്ഷകളുമായി പോയി. പ്രതീക്ഷകൾ ശരി വെച്ച് കൊണ്ട് മട്ടൺ ഉന്നത നിലവാരം തന്നെ പുലർത്തി. മട്ടൺ റോസ്റ്റാണ് കഴിച്ചത്. പൊളിച്ചടുക്കി കളഞ്ഞു. ഓരോ പീസും സോഫ്റ്റായി നല്ല അലുവ പോലെ നുണച്ചിറക്കി.

PR ൽ താറാവോ ? ചിലർക്കൊക്കെ ഇത് ഒരു പുതിയ അറിവായിരിക്കും. മട്ടണേക്കാൾ താറാവിറച്ചിയെ എടുത്ത് കാണിക്കുന്ന ബോർഡുകളാണ് ഹോട്ടലിനകത്തും പുറത്തും കണ്ടത്. അത് കൊണ്ട് തന്നെ വാങ്ങാൻ അമാന്തം കാണിച്ചില്ല. താറാവിറച്ചിയുടെ ഗ്രേവി മാത്രം മതി ആഹാരം കഴിയ്ക്കാൻ, അത്രയ്ക്ക് ടേസ്റ്റ്. താറാവ് റോസ്റ്റാണ് വാങ്ങിച്ചത്. എല്ലാം നല്ല ടേസ്റ്റുള്ള പീസുകൾ. ഒരു കാര്യം ഉറപ്പിച്ചു മട്ടണിൽ മാത്രമല്ല താറാവിലും SPR അതിന്റെ വെന്നി കൊടി പാറിച്ചു കഴിഞ്ഞു.

മേമ്പൊടിക്ക് വാങ്ങിയ പെറോട്ടയും ഒറട്ടിയും പൊളിച്ചു. ലൈറ്റ് ചായയാണ് വാങ്ങിയത്, ഒരു പൊടിക്ക് കുറച്ച് മധുരം കൂടി പോയി.

35 വർഷം മുൻപ് SPR – SP Ramachandran – അച്ഛന്റെ പേരിൽ ഹോട്ടൽ തുടങ്ങിയ ഇതിന്റെ ഉടമസ്ഥൻ രാജാറാം ചേട്ടനെ പരിചയപ്പെട്ടു. താറാവ് എപ്പോൾ ഇവിടെ ആരംഭിച്ചു എന്ന് അറിയാൻ വേണ്ടി വീണ്ടും കാഷ്യറിൽ പോയപ്പോൾ സംസാരിച്ച് പരിചയപ്പെട്ടതാണ്. നല്ല സഹൃദയത്തോടെയുള്ള സംസാരം.

നല്ല ക്വാളിറ്റിയുള്ള മലക്കറി മാത്രമേ നോക്കി വാങ്ങാറുള്ളു, നല്ല പച്ചക്കറിയൊക്കെ കൂട്ടി ഒരു ദിവസം ഉച്ചയ്ക്ക് ഊണ് കഴിക്കാനും വരണമെന്ന് പറഞ്ഞു. 3 മാസമായി ഇവിടെ താറാവ് ആരംഭിച്ചിട്ട്. സ്പെഷ്യൽ ഡിഷായി ഇടയ്ക്കിടെ വരുമായിരുന്ന താറാവിനെ സ്ഥിരമാക്കണമെനുള്ള കസ്റ്റമേഴ്സിന്റെ ആവശ്യപ്രകാരം സ്ഥിരമാക്കിയതാണ്. തീരുമാനം തെറ്റിയില്ല.


സർവീസും കിടു. കുറച്ചേ വാങ്ങിച്ചുള്ളുവെങ്കിലും സർവീസ് ചെയ്യുന്ന ചേട്ടനെ പലപ്പോഴായി ഒരു 5 പ്രാവശ്യം നടത്തിച്ചു. ഒരു പരിഭവമുമില്ല. ടിപ്പ് പോലും ഇല്ലാതെയാണ് സന്തോഷത്തോടെയുള്ള ഈ സർവീസ്.


സർവീസുകാരുടെ കൂട്ടത്തിൽ ഒരു ലേഡി സ്റ്റാഫിനെയും കണ്ടു. ഒരു ചെറിയ പേപ്പറിൽ എല്ലാം കൂട്ടി ഒരു തുക എഴുതി തന്നു. ഹോട്ടലിൽ വന്നപ്പോഴും നല്ല തിരക്ക്, പോകാൻ നേർത്തും നല്ല തിരക്ക്. ആ തിരക്കിനിടയിലൂടെ ഇനിയും കാണാം എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് സന്തോഷത്തോടെ പടിയിറങ്ങി.


രാവിലെ 4 മണിക്ക് ഹോട്ടൽ തുറക്കും രാത്രി 1 മണി വരെ കാണും. കാർ പാർക്കാൻ ചെയ്യാൻ സ്ഥലം ഉണ്ട്.
വില നിലവാരം:
മട്ടൺ റോസ്റ്റ് – ₹ 120
താറാവ് റോസ്റ്റ് – ₹ 120
പെറോട്ട ₹ 7 x 7 – 49
ഒറട്ടി ₹ 6 x 2 – 12
ചായ ₹ 3 x 7 – 21
Total – 322.
SPR Family RestaurantMain Road Near Police Station,
Pazhayakadalane,
Balaramapuram, Kerala 695501
Phone: 0471 240 2739



















