നാളെ ഇനി മസ്ക്കറ്റ് ഹോട്ടലിൽ തട്ടു ദോശ കോംബോ എന്ന് പറഞ്ഞ് തട്ടുദോശയിൽ സാധാരണ കാണുന്ന വിഭവങ്ങൾ ചേർത്ത് അവർക്കുതുകുന്ന രീതിയിലുള്ള വിലയ്ക്ക് കൊടുത്താൽ സാധാരണ തട്ടുദോശ കടയിലെ വിലയുമായി താരതമ്യപ്പെടുത്തുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.
എന്തായാലും വീട്ടിൽ നിന്നിറങ്ങി പുറത്ത് പോയി തട്ടുദോശ വാങ്ങിച്ച് കൊണ്ട് വരാൻ പറ്റാത്ത ഒരു സാഹചര്യം. നേരെ സ്വഗ്ഗിയിൽ പരതി. അസ്സീസിൻ്റെ കോംബോയിൽ കാണണം. സംഭവം ഉണ്ട്. പക്ഷേ ₹ 109 രൂപയാണ്. കോംബോയില്ലാതെയും അധികം ദോശ വേണ്ടി വരും. അല്ലാതെയും കിട്ടും, ഒരു ദോശയ്ക്ക് ₹ 8.
MISSEDYOU ഓഫർ കണ്ടപ്പോൾ പിന്നെ മടിച്ചില്ല. രണ്ടു കോംബോ (₹ 109 x 2 = ₹ 218), 3 ദോശ (₹ 3 x 8 = 24) അധികം കൂടി ചേർത്തപ്പോൾ ₹ 242. ഓഫർ ചെയ്തപ്പോൾ 100 രൂപ കുറഞ്ഞ് കിട്ടി. മൊത്തം ₹ 142. സ്വഗ്ഗി വഴിയായത് ഒരു കണക്കിന് നന്നായി. സമയത്ത് കിട്ടുമോ എന്നുള്ള ആശങ്കയും ഇടയ്ക്കിടടെയ്ക്കൊള്ള അന്വേഷണവും ആവശ്യമില്ലാതായി. ഇത് വരെയുള്ള സ്വഗ്ഗി അനുഭവങ്ങൾ വച്ച് ഒരു മിനിമം സമയത്തിനുള്ളിൽ സംഭവം ഇങ്ങെത്തും.
വലിയ കാലതാമസമില്ലാതെ 39 മിനിറ്റിനുള്ളിൽ ആഹാരം ഇങ്ങെത്തി. പപ്പടമൊക്കെ പൊട്ടി പോയെങ്കിലും എല്ലാം കൂടി കാണാൻ നല്ല കളർഫുൾ ആണ്. തട്ട് ദോശ കോംബോ എന്ന് പറയുമ്പോൾ എന്തൊക്കെയാണ് വിഭവങ്ങൾ എന്ന് മനസ്സിലായി കാണുമല്ലോ – ദോശ (5), ചമ്മന്തി (2), സാമ്പാർ, ഓംലെറ്റ് (ഡബിൾ), പപ്പടം (2), രസവട.
ദോശ കൊള്ളാം നല്ല രുചിയുണ്ട്. സാമ്പാറിന്റെ ടേസ്റ്റ് ഇഷ്ടപ്പെട്ടില്ല. എന്തു പറ്റി ? സാമ്പാർ ഒട്ടും ചീത്തയായിട്ടില്ല … പക്ഷേ വേറൊരു രുചി. തേങ്ങ ചമ്മന്തി നല്ല രസികൻ ചമ്മന്തി. ഇഞ്ചിയൊക്കെ ഇട്ട് കൊള്ളാം. ഇഷ്‌ടപ്പെട്ടു 👌. ഒരു ചമ്മന്തി കൂടെ ഉണ്ട്. തക്കാളി ചമ്മന്തി. കൊള്ളാം. നല്ല നാടൻ ചമ്മന്തി. ഒറിജനൽ തക്കാളി തന്നെ എസ്സെൻസ് പരിപാടി ഒന്നും ഇല്ല. എങ്കിലും പകരം തട്ടു ദോശ കോംബോയിലെ ആ മുളക് കറിയായിരുന്നെങ്കിൽ ഒന്നു കൂടി ഞെരിപ്പായിരുന്നേനെ (എന്നെ സംബന്ധിച്ച്; ഒരു എരിവൊക്കെ വേണ്ടേ അതാ). പപ്പടവും രസവടയും ഡബിൾ ഓംലെറ്റും എല്ലാം കൊള്ളാം. ഓംലെറ്റിലെ മുളകിലെ എരിവും എല്ലാം കൊള്ളാം, ശകലം കുരുമുളക് കൂടി ഉണ്ടായിരുന്നെങ്കിൽ 😊. രമ്പവടയിലെ രസവും വടയുമെല്ലാം നല്ല ഉഷാറായിരുന്നു.
തട്ടുദോശ കോംബോ ആകുമ്പോൾ ആ സ്റ്റെലിൽ തന്നെ അങ്ങ് കഴിച്ചു. പാഴ്സലിൻ്റെ കൂടെ കിട്ടിയ വാഴയിലയിൽ സ്ഥാനം പിടിച്ച ദോശയുടെ മുകളിൽ ആ ചമ്മന്തികളും സാമ്പാറും രസവടയും പപ്പടവും ഓംലെറ്റുമെല്ലാം കൂടി തട്ടി ഞെരടി കുഴച്ചാണ് കഴിച്ചത്. കൊള്ളാം. സാമ്പാറ് കൂടി നന്നായിരുന്നെങ്കിൽ വേറെ ഒരു ലെവലായേനെ. എങ്കിലും ഇഷ്ടപ്പെട്ടു.