അറേബ്യൻ രുചി എന്നാൽ Zam Zam … Zam Zam എന്നാൽ അറേബ്യൻ രുചി …അങ്ങനെയൊരു കാലഘട്ടമുണ്ടായിരുന്നു Zam Zam ന്.

നിരവധി ഭക്ഷണശാലകൾക്ക് അറേബ്യൻ രുചിയുടെ പാത പിന്തുടരുവാനുള്ള ഒരു മാർഗദർശിയായി Zam Zam മാറിയ ആ കാലഘട്ടം…
Zam Zam വന്ന വഴികളിലൂടെ ഒരു കണ്ണോടിക്കൽ ….

“ഇന്നലത്തെ രുചികളുടെ ഓർമ്മകളും ഇന്നത്തെ രുചികളും എപ്പോഴും നിറഞ്ഞങ്ങനെ നില്ക്കുന്നു Zam Zam ഇഷ്ടം”

കാസർകോട് സ്വദേശിയായ ശ്രീ അബ്ദുള്ള മണ്ണംകുഴി മുംബൈയിൽ, അദ്ദേഹത്തിൻ്റെ പിതാവായ ശ്രീ മുഹമ്മദിൻ്റെ ഭക്ഷണശാലയിൽ, പിതാവിൻ്റെ മേൽനോട്ടത്തിൽ അവിടെ പാചകമെന്ന കലയിൽ അഭിരമിച്ച് വരികെയായിരുന്നു. പാചകത്തിലെ ആ അനുഭവ സമ്പത്താണ്, ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസമന്ത്രി ശ്രീ സി.എച്ച് മുഹമ്മദ് കോയുടെ നിർദ്ദേശപ്രകാരം ശ്രീ അബ്ദുള്ള മണ്ണംകുഴി അനന്തപുരിയിൽ വരികയും MLA ഹോസ്റ്റലിൻ്റെ ക്യാൻറീൻ നടത്തുന്നതിനുള്ള ചുമതലയിൽ നിയുക്തനാകാനും അദ്ദേഹത്തെ സഹായിച്ചത്.

കാലം 1978, തൻ്റെ രുചി അനന്തപുരിയിലെ ജനങ്ങളെ കീഴടക്കിയതായി മനസ്സിലാക്കിയ അദ്ദേഹം സ്വന്തമായി ഒരു ഭക്ഷണയിടം തിരുവനന്തപുരത്തിൻ്റെ മണ്ണിൽ പാളയത്ത് തുടങ്ങാൻ അധികം കാലതാമസമുണ്ടായില്ല.
ശ്രീ ഇബ്രാഹിം നബിയുടെ മകൻ ശ്രീ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടിവന്ന ഉറവയാണ് സംസം എന്നാണ് വിശ്വാസം. നീരുറവയുടെ ശക്തി നില്ക്കാതെ വന്നപ്പോൾ അടങ്ങുക – അറബിയിൽ – സംസം എന്ന് പറഞ്ഞു. മഹത്വമാർന്ന മക്ക മദീന പള്ളികളിൽ ഉപയോഗിക്കുന്നത് ഒരിക്കലും വറ്റാത്ത സംസം കിണറിലെ ഈ പുണ്യ ജലമാണ്.

ഒരിക്കലും വറ്റാത്ത രുചിയുടെ ഉറവ ഒഴുക്കാൻ, തിരുവനന്തപുരത്തെ ഭക്ഷണപ്രേമികളുടെ ഭക്ഷണ കൊതിയുടെ ദാഹം അടക്കാൻ, വിശപ്പ് അടക്കാൻ ഉദ്ദേശിച്ച് തുടങ്ങിയ തൻ്റെ ഭക്ഷണയിടത്തിന് അനുയോജ്യമായ മനസ്സിൽ വന്നത് പുണ്യമായ ഈ പേര് തന്നെയാണ് – സംസം.

അറേബ്യൻ രുചികളുടെ കേളി കൊട്ട് അവിടെ തുടങ്ങി. തന്തൂരി, അൽഫാം, ഷവായി, ടിക്ക … തിരുവനന്തപുരത്തെ ആദ്യ ലൈവ് ഷവർമ്മ … രുചികൾ അറിയിച്ച് കൊണ്ട് Zam Zam ഇങ്ങനെ നിറഞ്ഞ് നില്ക്കുന്നു…

1978 ൽ Zam Zam Restuarant ആണ് ആദ്യം പാളയത്ത് തുടങ്ങിയത്. അനുബന്ധ സ്ഥാപനങ്ങളായി Zam Zam Elegance, Zam Zam Icefruits എന്നിവയും കാലാന്തരത്തിൽ അടുത്തടത്ത് നിലവിൽ വന്നു.

“എല്ലാം ഒന്നിനൊന്നു മെച്ചം. നാവിൽ രുചി തുളുമ്പും … സംതൃപ്തിയായി … സമാധാനമായി. A Highly recommended dish.”

2010 ജനുവരി ഒന്നിനാണ് Zam Zam YMR നന്തൻകോട് തുടങ്ങുന്നത്. 4 സ്ഥാപനങ്ങളാണ് YMR ന് കീഴിൽ വരുന്നത്. Zam Zam Bun Cafe,
Zam Zam Dosa Hut, Zam Zam Grande, Zam Zam Mini Hut (Parcel Only) എന്നിവയാണ് ഇവ.
കുഴിവിള തമ്പുരാൻ മുക്ക്, കുളത്തുരും (Nh Bypass ൽ കുന്നിൽ ഹൈപ്പർ മാർക്കറ്റിനും ഇൻഫോസിസിനും ഇടയ്ക്കായി)
കോഴിക്കോട് ബീച്ച് റോഡിലും സംസമിന് ബ്രാഞ്ചുകളുണ്ട്.
എന്താണ് സംസമിലെ പ്രത്യേകതകൾ എന്ന് സംസമിലെ പുതിയ തലമുറയോട് ചോദിച്ചപ്പോൾ ആദ്യം പറഞ്ഞത് അജിനാമോട്ടോ ചേർക്കില്ല എന്നാണ്. കളറുകൾ, കൃത്രിമമായ വസ്തുക്കൾ ഒന്നും തന്നെയും ചേർക്കില്ല എന്നും. ഓരോ ദിവസങ്ങളിലും ഫ്രെഷായ ആഹാരമാണ് കൊടുക്കുന്നതെന്നും.

Zam Zam YMR ലെ അനുഭവം
ഒരു Hanging Grill Platter
– Chicken Skewer +
Peri Peri Grill +
Lemon Pepper Grill (Sides served Pasta, Sautéed Vegetables)
പത്ത് പെറോട്ടയുമാണ് കഴിച്ചത്.
Zam Zam YMR, നന്തൻകോട് നിന്ന് own delivery ഉണ്ട്. അങ്ങനെയാന്നെങ്കിൽ ₹ 479. അവിടെ വിളിച്ചപ്പോൾ 10 Km വരെയേ ഡെലിവറി ഉള്ളുവെന്ന് പറഞ്ഞു. അതിനാൽ Swiggy വഴിയാണ് മേടിച്ചത്.
സ്വഗ്ഗിയിൽ റേറ്റ് ₹ 648
പെറോട്ട – ₹ 13 x 10 – ₹ 130. ഡിസ്ക്കൗണ്ട് കഴിഞ്ഞ് (₹ 155.60) ഡെലിവറി ചാർജ്, ടാക്സ് ഉൾപ്പടെ ₹ 716

എല്ലാം ഒന്നിനൊന്നു മെച്ചം. നാവിൽ രുചി തുളുമ്പും … സംതൃപ്തിയായി … സമാധാനമായി. A Highly recommended dish.

Zam Zam YMR
Normal Seating Capacity- 200
Normal Timings – 11:30 AM to 11:30 PM (കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഇവയിൽ മാറ്റം വരും)
YMR Nandancode Road, YMR Jct, Nanthancodu, Thiruvananthapuram,
Google Map:

പരാതികളും പരിഭവങ്ങളും പല കോണുകളിൽ നിന്നുണ്ടെങ്കിലും തെറ്റുകുറ്റങ്ങൾ പലർക്കും ചൂണ്ടി കാട്ടാനുണ്ടെങ്കിലും സംസം അധികൃതരുടെ സംസാരത്തിലെ മനോഭാവത്തിൽ നിന്ന് അനുഭവപ്പെട്ടത് എല്ലാം ശരിയായ പാതയിൽ കൂടി തന്നെ കൊണ്ട് പോകണമെന്ന് തന്നെയാണ് അവരുടെ ആഗ്രഹം. ഒരു ശുഭാപ്തിവിശ്വാസി, ഭക്ഷണപ്രേമി എന്ന നിലകളിൽ വ്യക്തിപരമായി ഞാനും അത് തന്നെ ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here