back to top
കട്ടച്ചാൽക്കുഴി കൃഷ്ണ ഹോട്ടൽ. കൂടുതൽ നല്ലതും കേട്ടു കുറച്ച് കുറ്റവും കേട്ടു. നമ്മളെ സംബന്ധിച്ച് ആ പെരട്ട് വായിൽ എടുത്ത് വച്ച് രുചിമുകളങ്ങളിൽ ലയിപ്പിച്ച് കഴിക്കുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ. അതിൽ എല്ലാം മറന്നു. അരേ വാ കോഴി പെരട്ടിന്റെ ഉസ്താദ് ഇവൻ തന്നെ. പിള്ളേര് സഹിതം അടിച്ച് പൊളിച്ചു. നമ്മൾ കണ്ടത് അടിപൊളി സർവീസ്, തിരക്കിനിടയിലും മുഖത്ത് ചിരി മായാത്ത ചേട്ടന്മാരുടെ സർവീസ്. 
നമ്മുടെ പപ്പനാവന്റെ മണ്ണിലെ അഹങ്കാരം. പൊളിച്ചടുക്കി തകർത്തു. ഇത് പോലൊരു ചിക്കൻ ഫ്രൈ ഒരിടത്തും ഇല്ല. 2 വീതം പ്രാവശ്യം ഞാനും ഭാര്യയും വാങ്ങിച്ച് തട്ടി. വില 650/- ആ പൊരിയൊക്കെ അന്യായം, ഒന്നും പറയണ്ട. കൂടെ unlimited നാരങ്ങ വെള്ളവും. ചാല റഹ്മാനിയ കേത്തൽസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: https://mytravelmytaste.com/2021/11/21/chalai-kethels-hotel-rahmania/ https://mytravelmytaste.com/2018/11/05/kethels/
സിറ്റിയിൽ, നമ്മുടെ ഈ തിരുവനന്തപുരം നഗരത്തിൽ എവിടെ കിട്ടും കട്ടച്ചാൽകുഴിയിലെ പോലത്തെ ചിക്കൻ പെരട്ട്. ഉത്തരം, അതെ ഇവിടെ തന്നെ - നന്ദാവനം മ്യൂസിയം റോഡിൽ Logtech ന് അടുത്ത് ആ താഴോട്ടുള്ള വഴി ചെല്ലുമ്പോൾ കാണാവുന്ന ‘കടലും കായലും’ എന്ന റെസ്റ്റോറന്റിൽ. കട്ടച്ചാൽക്കുഴിയിലെ ചിക്കൻ പെരട്ടിന്റെ ഒരു അപരൻ എന്ന് തന്നെ പറയാം. അധികമായി എണ്ണ ചേർത്തിട്ടില്ല എന്നുള്ളത് ഒരു പ്ലസ്. ആവശ്യത്തിന് മാത്രം. ചപ്പാത്തിയെ പറ്റി ഒന്ന് പറയാതെ പോയാൽ ശരിയാവില്ല. പെറോട്ട ശരീരത്തിന് അത്ര നല്ലതല്ലാത്തത് കൊണ്ട് കുറേ നാൾ മുമ്പ്...
ഇന്നലത്തെ എന്റെ ദിവസം (07/02/2019) ഒരിക്കലും മറക്കാൻ പറ്റില്ല. അനുഭവങ്ങളുടെ ഒരു ഘോഷ യാത്രയായിരുന്നു. അതിൽ ഒന്ന് Hima’s Chappathi casa യുമായി ബന്ധപ്പെട്ടു കിടക്കുന്നു. ബുധനാഴ്ച (06/02/2019) തന്നെ വിളിച്ചു പറഞ്ഞ്, 499 രൂപയുടെ ഒരു ഫുൾ കോംബോ ബുക്ക് ചെയ്തിരുന്നു. 6 മണിക്കൂർ കോഴിയെ കളിമണ്ണിൽ ചുട്ടു എടുക്കുന്നത് ഉൾപ്പെടെ മൊത്തത്തിൽ ഒരു 8 മണിക്കൂർ നീളുന്ന ഒരു 'കലാ പരിപാടിയാണ്'. അല്ലാതെ നേരെ ചെന്ന് ഒരു കോഴി എന്ന് പറയുമ്പോൾ വെളിച്ചെണ്ണയിൽ വറുത്തു കോരി എടുത്തു തരുന്ന സംഭവം അല്ല....
Statue Hotel ലെ കിടു മട്ടൺ ബിരിയാണിയുടെ പോസ്റ്റ് ഇട്ടിരുന്നപ്പോൾ പലരും വന്നു പറഞ്ഞു. അവിടത്തെ ചിക്കൻ പെരട്ട് സൂപ്പർ ആണെന്ന്, അങ്ങനെയാണ് വീണ്ടുമവിടെ പോയത്. ചിക്കൻ പെരട്ടും വാങ്ങിച്ചു, പെറോട്ടയും മേടിച്ചു. പെറോട്ട കിടു, ചിക്കൻ പെരട്ട് കഴിച്ചു തുടങ്ങിയപ്പോഴേ ഒരു എരിയുണ്ടല്ലോ എരി അതൊന്നും ഇല്ല, ഒരു മധുരം പോലെ. കലങ്കുഷമായി രുചിമുകളങ്ങളിൽ പരതിയപ്പോൾ ഒരു തക്കാളിയുടെയൊക്കെ കടന്നു കയറ്റം പോലെ. ഭാര്യ ഉറപ്പിച്ചു ടേസ്റ്റ് അതിന്റെ തന്നെ. നൈസ് ആയിട്ടു ഹോട്ടൽ അടുക്കളയുടെയടുത്തു ചെന്ന് ഒന്ന് തിരക്കി . എന്തൊക്കെയാ...
ചരിത്രത്താളുകൾ തിരഞ്ഞു നോക്കിയാൽ, മണലുകൾ നിറിഞ്ഞിരുന്ന ഒരു പ്രദേശമായിരുന്നു "മണൽക്കാട്" എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ മണക്കാട്. ഇവിടത്തെ രുചികളുടെ കലവറകൾ തേടി പോയാൽ ഈ പേര് മാറ്റി നമുക്ക് രുചിക്കാട് എന്ന് പേര് ഇടേണ്ടി വരും. ഈ രുചികളുടെ നിറവിൽ, മുൻ നിരയിൽ സ്ഥാനം പിടിക്കാൻ അർഹതയുള്ള ഒരു പേരത്രേ ഹോട്ടൽ സീനത്ത്. 35 വർഷത്തോളമായിട്ടുള്ള സേവന പാരമ്പര്യം. ഒരു ഹോട്ടൽ ഓണർ എന്നതിന് ഉപരിയായി ആ വർക്കത്തുള്ള കയ്യ് കൊണ്ട് മട്ടൺ ബിരിയാണികളിൽ തുടങ്ങി പല വിഭവങ്ങളിലും കൈ തെളിയിച്ചു ഭക്ഷണ പ്രേമികളുടെ...
Location: Kuravankonam Jn.Timings: 11 AM to 11 PMPhone: 75108 19999, 75108 29999Visited Date: 17-12 -2018 വീട്ടിൽ അന്ന് താമസിച്ചാണ് ഞാൻ വന്നത്. വിശപ്പ് കാരണം ഭാര്യ നേരത്തെ കഴിച്ചു. പതിവു പോലെ എനിക്ക് ചൂടോടെ 2 ചപ്പാത്തി, അതോടൊപ്പം സാലഡ് ഉണ്ടാക്കാനും വട്ടം കൂട്ടി. ഞാൻ പറഞ്ഞു എന്തോ എനിക്ക് ഇന്ന് പുറത്തു പോയി non veg ഒക്കെ കഴിക്കണം എന്ന ഒരു തോന്നൽ. ഒറ്റയ്ക്ക് പോയിക്കൊള്ളാൻ പറഞ്ഞു. ഞാൻ ഭാര്യയേയും ഒപ്പം കൂട്ടി. കല്യാണത്തിന് മുൻപ് ഫ്രണ്ട്സിനെ...
Khana Peena Date: 12/12/2018കള്ളൻ കയറിയ കടയിൽ ഞാനും കേറി. മോട്ടിക്കാൻ അല്ല തീറ്റയും കുടിയും തന്നെ ലക്ഷ്യം. Location: Joy Alukkas, Trivandrum Vizhinjam Rd, East Fort, Attakulangara(കിഴക്കേകോട്ട നിന്ന് വരുമ്പോൾ അട്ടകുളങ്ങര junction എത്തുന്നതിനു മുൻപായി ഇടതു വശത്തു) “ഇതൊരുറങ്ങാത്ത കട” എന്ന ലോഗോയിലെ വാചകം കണ്ട് 24 മണിക്കൂർ ആഹാരം കിട്ടുന്ന കട എന്ന് തെറ്റിദ്ധരിക്കണ്ട. ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 3 മണി വരെയാണ് സമയം. സാധാരണ രാത്രി 2 ചപ്പാത്തിയും സാലഡുമാണ് എന്റെ ഭക്ഷണം. ഇന്ന്...
അവലോകനം | 09 Dec 2018സ്‌റ്റീം വാഗണിലെ മോമോസ് ഫുഡി ഗ്രൂപ്പുകളിൽ വന്നപ്പോൾ മുതൽ കേൾക്കുന്ന ഒന്നാണ് സ്‌റ്റീം വാഗണിലെ മോമോസ്. അന്ന് മുതൽ ഇത് എന്താണെന്നു അറിയാൻ അഥവാ കഴിക്കാൻ ആഗ്രഹിച്ചിരുന്നു. ആഗ്രഹം നീണ്ടു നീണ്ടു പോയി എന്നതല്ലാതെ സമയം ഒത്തുവന്നില്ല. അങ്ങനെയിരിക്കെ കുടുംബവുമായി യാത്ര കഴിഞ്ഞു ഒരു രാത്രി കുറവൻകോണം വഴി വന്നപ്പോൾ മനസ്സിൽ സ്‌റ്റീം വാഗണിലെ മോമോസിൻ്റെ മണി മുഴങ്ങി. പട്ടത്തു നിന്ന് വരുമ്പോൾ കുറവൻകോണം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന റോഡിൻൻ്റെ തുടക്കത്തിൽ തന്നെ വലതു വശത്തായി കാണുന്ന ഷോപ്പ്. ഒരു...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. Contact No: 09539275555Location: Opposite Technopark. ടെക്നോപാർക്കും കഴിഞ്ഞു, Ginger ഹോട്ടലും കഴിഞ്ഞു വരണം. Service road കേറി വരാം. അല്ലെങ്കിൽ കഴുക്കൂട്ടം ജംഗ്ഷനിൽ ചെന്ന് തിരിഞ്ഞു service റോഡിൽ കയറി വരണം. 2018 November 24 നു ആയിരുന്നു Monsoon Days ൻ്റെ തുടക്കം. Slice Of Spice ൻ്റെ ഫാമിലിയിൽ പെട്ടത്. പക്ഷേ വിഭവങ്ങളിൽ അവിടത്തെ രീതി അല്ല സ്വീകരിച്ചിരിക്കുന്നത്. Timings പൊതുവെ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 12 മണി വരെ ആണെങ്കിലും Breakfast...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
overcast clouds
25.3 ° C
25.3 °
25.3 °
88 %
1.8kmh
99 %
Thu
25 °
Fri
31 °
Sat
31 °
Sun
30 °
Mon
31 °
- Advertisement -
Nammude Cake

POPULAR ARTICLES