back to top
Date: 24-10-2018Location: തച്ചോട്ട്കാവ് Junction അമിത പ്രതീക്ഷ ഒന്നും ഇല്ലാതെയാണ് 3.50 പൈസയുടെ ചപ്പാത്തി വാങ്ങിച്ചത്. പക്ഷേ നല്ല ഗോതമ്പ് ചപ്പാത്തി, മൈദ ചേർത്തതായി തോന്നിയില്ല. കട്ടി കുറവാണെങ്കിലും വലിപ്പം ഉണ്ട്. കൊടുത്ത പൈസയ്ക്ക് തീർച്ചയായും മുതലാകും. നമ്മൾ 4 പേർക്ക് (2 കുട്ടികൾ) 10 ചപ്പാത്തി മേടിച്ചു. പിന്നെ 50 Rs യുടെ ചിക്കൻ കറിയും സൂപ്പർ. നമ്മൾക്കിഷ്ടപ്പെട്ടു. രണ്ടും ആസ്വദിച്ചു കഴിച്ചു. Parcel Only. Recommended.
Date: 21/10/2018 Location: കേശവദാസപുരത്ത് നിന്ന് വരുമ്പോൾ ഉള്ളൂർ ജംഗ്ഷനിലെത്തി ഇടത്തോട്ട് മെഡിക്കൽ കോളേജ് തിരിയുന്ന വഴി തന്നെ. ബസ്സ്റ്റോപ്പ് എത്തണ്ട. ആക്കുളം പോകുന്ന റോഡിന് എതിർവശം. Contact No - 9447777086, 9605923063 16 വർഷം ആയ റെസ്റ്റോറന്റ്. 3 വർഷം ആയി പുതുക്കിയിട്ട് പുതിയ management കീഴിൽ. അങ്ങനെ ഈ കഴിഞ്ഞ ഞാറായ്ഴച (21/10/2018) പോങ്ങുംമൂട് ഒരാവശ്യത്തിന് പോയി വന്നപ്പോൾ ഇവിടെ കയറി. സുഹൃത്ത് prefer ചെയ്ത് ഡിഷ് ബീഫ് പുരട്ട് ആയിരുന്നു. ബീഫ് ഫ്രൈ, ചിക്കൻ ഫ്രൈ, ഗ്രില്ല്ഡ് എല്ലാം ഒക്കെ. പക്ഷേ...
യൂബർ ഈറ്റ് വഴി ആയതു കൊണ്ടാണോ എന്ന് അറിയില്ല വയറു നിറഞ്ഞു, മനം നിറഞ്ഞില്ല. കൊള്ളില്ല എന്ന് പറയാൻ പറ്റില്ല. കൊള്ളാം. Tastewise improve ചെയ്യണം എന്ന് തോന്നി. ഡെലിവെറിയൊക്കെ പക്കാ. പിന്നെ Discount ഓഫറിൽ വാങ്ങിച്ചത് നോക്കുമ്പോൾ കാശിനു ലാഭിച്ചു എന്നു പറയാം??? പീസിന്റെ എണ്ണം നോക്കിയാൽ 3. 2 Average പീസും 1 ചെറിയ പീസും. 190 Rs യുടെ 79 രൂപയ്ക്കു എന്നാണ് എങ്കിലും മൊത്തത്തിൽ 79 ₹ + Tax - 3.95 ₹ + Delivery Fee...
Date: 03/10/2018Location: PlamoodContact no: 95620 04006Timings 11:30 AM to 8:00 PM അങ്ങനെ ബിരിയാണി ഹട്ടിലും. ഉച്ചയ്ക്ക് ബിരിയാണി അന്വേഷിച്ചു ഇറങ്ങിയതാണ് ബിരിയാണി ഹട്ട് എന്നുള്ള പേര് ആണ് ഓർമയിൽ വന്നത്. ചെന്ന് നിന്നതു PMG വൺവേ ഇറക്കം ഇറങ്ങി പ്ലാമൂട്. ട്രാഫിക് സിഗ്‌നലിന്റെ അടുത്തായി ഇടത് വശത്ത്, ചിലപ്പോൾ പെട്ടന്നു കണ്ണിൽ പെടില്ല. ചെറിയ ഒരു കടയാണ്. അത്യാവശ്യം 12 പേർക്ക് ഇരിക്കാം. ഹെൽമെറ്റ് അല്ലെങ്കിൽ വലിയ ബാഗ് എന്തെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ, ആളുകൾ ഹോട്ടലിൽ ഫുൾ നിറഞ്ഞു ഇരിക്കുക ആണെങ്കിൽ, ഇതൊക്കെ...
Date: 19/10/2018 ഇപ്പോൾ ഈ ഭക്ഷണയിടം നിലവിലില്ല Sip A coffee സ്ഥിതി ചെയ്തിരുന്നത് കുറവങ്കോണമാണ്. പട്ടം - മരപ്പാലത്തു - നിന്ന് വരുമ്പോൾ കുറവങ്കോണം ജംഗ്ഷൻ എത്തുന്നതിനു മുൻപായി സുപ്രീം ബേക്കറിയുടെ അടുത്തുള്ള Federal bank ATM ന്റെ ഓപ്പോസിറ്റ് ആയി വരും ഇടതു വശത്തു. 33 പേർക്ക് ഇവിടെ ഇരിക്കാം. Toilet അകത്തില്ല, ഡോറിനു ഓപ്പോസിറ്റ് ഉള്ള സ്റ്റെയർകേസ് കയറണം. So അത് ഒരു seperate space ആയി നിൽക്കുന്നത് ഒരു സൗകര്യമായി എടുക്കാം ഇവിടെ ഇരിക്കുന്ന ഓരോ നിമിഷവും ഇവിടെയുള്ള ambience നമ്മൾ...
Date: 17/10/2018 Rajila യുടെ പഴയ വള്ളക്കടവിൽ ഉള്ള ഹോട്ടലിൽ പോകാൻ കഴിഞ്ഞിട്ട് ഇല്ല. (ഇപ്പോൾ പഴയതു മാത്രമേ ഉള്ളുവെന്ന് അറിയാം)അതിനു പകരം ആവില്ല എങ്കിലും യൂബർ ഈറ്റിൽ offer pricil കണ്ടപ്പോൾ മട്ടൺ പോട്ടി order ചെയ്യാൻ മടിച്ചില്ല. ഇതിൽ പറയുന്ന orginal price (Rs 200) അല്ല അവിടെ എന്നാണ് അവിടെ പോകുന്നവരിൽ നിന്ന് മനസിലായത്. എങ്കിലും offer pricil (Rs 50 + Delivery 10 Rs - 60 Rs) എനിക്ക് ലാഭം തന്നെ. Price വച്ച് മാത്രമല്ല...
Date 13 /10/2018 Location: വഴിമുക്ക് ജംഗ്ഷൻ കഴിഞ്ഞു വരുമ്പോൾ വലതു വശത്തു, അബാദ് ഹൈവേ റെസ്റ്റോറന്റ്. മുസ്ലീം പള്ളി എത്തുന്നതിനു മുൻപായി. ഒരു കിലോമീറ്റർ കഴിഞ്ഞാൽ ബാലരാമപുരം. ഒരു ദിവസം മൂന്നു നേരവും ഹോട്ടലിൽ അർപ്പിച്ച ഒരു ദിവസം. അത്താഴത്തിന് Abad Highway Restaurant ൽ എത്തി. കേറി ചെന്നപ്പോൾ ഹോട്ടലിനു അകത്തു ഇരിക്കാൻ സ്ഥലം ഇല്ല. ആളുകൾ നിറഞ്ഞു തുളുമ്പി ഇരുന്നു ഭക്ഷണം കഴിക്കുന്നു. പിന്നെ പുറത്തു ജ്യൂസ് ഇരുന്നു കഴിക്കാൻ പറ്റിയ കുടക്കീഴുകൾക്കുള്ളിൽ അഭയം പ്രാപിച്ചു. ചെറിയ ഒരു പ്രാർത്ഥനയും മഴയൊന്നും...
Date: 07 Oct 2018 അമ്പാടി കണ്ണൻ ഹോട്ടലിൽ കയറി വളരെ ഇഷ്ടവും ബഹുമാനവും ഉള്ള ഒന്ന് രണ്ടു പേരുടെ റിവ്യൂ കണ്ടാണ് ഇവിടെ കേറാൻ തീരുമാനിച്ചത്. ബീഫും (85 Rs) ദോശയും (7 Rs) കഴിച്ചു, കൊള്ളാം. ബീഫ് ഇഷ്ടപ്പെട്ടു, കൊള്ളാം എങ്കിലും ബീഫ് excellent ക്യാറ്റഗറിയിലോട്ട് പ്രതീക്ഷിച്ച പോലെ എത്തിയില്ല എന്നാണ് നമുക്ക് രണ്ടു പേർക്കും (with wife) തോന്നിയത്. ഒരു പക്ഷേ അമിത പ്രതീക്ഷകൾ ആയിരിക്കാം, അല്ലെങ്കിൽ ആ ദിവസം സംഭവിച്ചത് ആയിരിക്കാം. പലരും പറഞ്ഞു കേട്ട് കൊള്ളാമെന്ന്. നല്ല തിരക്കും...
Date : 28-09-2018Contact No - 8943764996ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. അങ്ങനെ ബിരിയാണി തപ്പി Food Box ലും എത്തി. തലശ്ശേരി ചിക്കൻ ബിരിയാണി ആണ് വാങ്ങിച്ചത്. ഇടപ്പഴഞ്ഞി സ്ഥലം അടുത്ത് ആയത് കൊണ്ടാണോ എന്ന് അറിയില്ല എനിക്ക് കിട്ടിയത് 150 രൂപയ്ക്ക് ആയിരുന്നു. 160 രൂപ കൊടുത്തപ്പോൾ 10 രൂപ തിരികെ തന്നു. നല്ല നെയ്യിന്റെ രുചിയുള്ള ക്വാളിറ്റി ചോറ്. ക്വാണ്ടിറ്റിയും ആവശ്യത്തിന് ഉണ്ട്. മണം തന്നെ വളരെ ഹൃദ്യം. മുട്ട, പപ്പടം ഇല്ലെങ്കിലും ആ കുറവ് അറിയില്ല. വളരെ നല്ല സാലഡ്....
Date: 21 Sep 2018 നിലവിൽ ഇതിൽ പറയുന്ന സ്ഥലത്തു നിന്ന് കുറച്ചു മുന്നോട്ടു മാറിയാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ ലിങ്കിൽ ചെയ്താൽ ആ വിശേഷങ്ങൾ അറിയാം. 1946 ലെ കട.. ഇത് പേരില്ലാത്തൊരു കട … ഇപ്പോൾ പേരുണ്ട് https://mytravelmytaste.com/2021/10/02/1946-ലെ-കട-ഇത്-പേരില്ലാത്തൊരു/ ഫുഡി ഗ്രൂപ്പ്സിൽ വന്നപ്പോൾ മുതൽ കേൾക്കുന്ന പേര്. കൊച്ചണ്ണൻ സാഹിബിന്റെ പേരില്ലാത്ത കട. അങ്ങനെ ഒരു ദിവസം ഓഫീസിൽ നിന്ന് ഉച്ചയ്ക്ക് ഇറങ്ങി. പൂജപ്പുരയിൽ നിന്ന് കരമനയിലോട്ട് പോകുന്ന വഴി റോഡ് ക്രോസ് ചെയ്യുമ്പോൾ പെട്രോൾ പമ്പ് കാണാം പിന്നെ വലത് വശത്ത്...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
26 ° C
26 °
26 °
89 %
1kmh
75 %
Wed
26 °
Thu
29 °
Fri
29 °
Sat
30 °
Sun
30 °
- Advertisement -
Nammude Cake

POPULAR ARTICLES