ചിലർ അങ്ങനെയാണ് കൊടുത്തു കൊണ്ടേയിരിക്കും. കിട്ടുന്നതിനെ ചൊല്ലി വേവലാതിപ്പെടാതെ.

നമ്മുടെ നാട് പേമാരിയിൽ തകർന്ന്, ഉരുൾപൊട്ടലിൽ വിറങ്ങലിച്ച് നില്ക്കുന്ന ഈ അവസരത്തിൽ സാന്ത്വനത്തിന്റെ കൈകളുമായി Hotel Azeez Poojappura കഴിഞ്ഞ ബുധനാഴ്ച മുതൽ തുടങ്ങിയ യജ്ഞം.

Kothu Parotta

പ്രിയപ്പെട്ടവരേ നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം ഇന്ന് നേരെ അസ്സീസ് ഹോട്ടൽ പൂജപ്പുരയിൽ പോകുക. 54 ന്റെ വിവിധ കോംബോകൾ ഉണ്ട്. മൃഷ്ടാന്നം കോംബോകൾ വാങ്ങി കഴിക്കുക. നല്ല രുചിയും, മുതലിന്റെ മുതലും ആകും. അത് ഇന്നലെ കഴിച്ചപ്പോൾ മനസ്സിലായി. അവിടെയുള്ള പെട്ടിയിൽ ബില്ലിലെ തുകയോ അതിലേറെയായുള്ള തുകയോ ഇടുക. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലോട്ടായിരിക്കും ആ തുക പോകുന്നത്.

Chicken Chilly

2019 ജൂലൈ മാസം അസീസ് തുടങ്ങിയിട്ട് 54 വർഷമായി. ആഹാരത്തിന് മുട്ടുള്ളവർ ആരുണ്ട് എന്ന് എന്നോട് നൗഷാദ് ചോദിച്ചപ്പോൾ വട്ടപ്പാറ ശാന്തി ഭവനിലെ അന്തേവാസികളെയാണ് എനിക്ക് ഓർമ്മ വന്നത്. വൃദ്ധരും ബുദ്ധിമാന്ദ്യം ഉള്ളവരുമായ അനാഥരാണ് അവിടെയുള്ളത്. ജൂലൈ 31 ന് ഉച്ചയ്ക്കും രാത്രിയുമായി അസീസിന്റെ ചിക്കൻ ബിരിയാണി 180 എണ്ണമാണ് ഉടമസ്ഥനായ Noufal Rasheed (നൗഷാദ് ) അവിടെ നല്കിയത്. എനിക്ക് whatsapp ആയി അതിലെ ചിത്രങ്ങൾ കിട്ടിയതല്ലാതെ അതൊന്നും പോസ്റ്റായി ഒരിടത്തും കണ്ടില്ല. അതും ഇവിടെ ചേർക്കുകയാണ് സുഹൃത്തുക്കളെ. അറിയട്ടെ, അറിയട്ടെ…അറിഞ്ഞ് അറിഞ്ഞ് എല്ലാവർക്കും ഒരു പ്രചോദനമാകട്ടെ.

ഈ പറഞ്ഞത് ആ കൈകളിൽ വിശ്വസിച്ച് കൊടുക്കാം എന്നുള്ളതാണ്. ഒരിക്കലും കൈ മോശം വരില്ല. കഴിഞ്ഞ പ്രളയത്തിലും ഈ പ്രളയത്തിലും അസീസ് പല സഹായങ്ങളും കൊടുത്തിട്ടുണ്ട്. ARK Team നും കുട്ടനാട് യാത്രയിൽ കൈതാങ്ങായി അസീസിന്റെ സഹായം എത്തി ചേർന്നിരുന്നു.

54 ന്റെ ഭക്ഷണാനുഭവം

2 കോംബകളാണ് മേടിച്ചത്.
Chicken Chilly 3 Parotta ₹ 54
Kothu Parotta ₹ 54

രണ്ടും വളരെ നന്നായിരുന്നു. അജിനോ മോട്ടോ ഒന്നും ചേർക്കാതെ നാടൻ രീതിയിലാണ് ചിക്കൻ ചില്ലി തയ്യാറാക്കിയത്. വളരെ ആസ്വദിച്ച് സംതൃപ്തിയുടെ സംതൃപ്തിയോടെയാണ് കഴിച്ചത്. തിരക്കിനിടയിലെ സർവീസും എടുത്ത് പറയേണ്ടതാണ്. വേറെയും കോംബോ കഴിക്കണമെന്നുണ്ടായിരുന്നു. ക്വാണ്ടിറ്റി കാരണം വയർ നിറഞ്ഞു. Total Bill – ₹ 108. ആയിരം രൂപ ആ ബോക്സിൽ ഇട്ടു.

ഇന്നും കൂടെയുഉളു ഇതിൽ പങ്കെടുക്കാനുള്ള അവസരം. വെറുതെ മിസ്സ് ചെയ്യണ്ട.

അപ്പോൾ ഇന്ന് മറക്കണ്ട, പൂജപ്പുര അസീസിലേക്ക് ഒരു യാത്ര.

Timings: 7:45 AM to 11 PM
Seating Capacity: 48

ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും.
പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തൂറ്റിനടുത്തായി ഇടതു വശത്തായി കാണാം

Azeez Restaurant, Poojapura
098959 29787
Google Map:
https://goo.gl/maps/HCbNUUa5Q9pzDUKV6

പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ:

LEAVE A REPLY

Please enter your comment!
Please enter your name here