വൈകുന്നേരം കൃത്യം 5:10 ന് എന്റെ ഫോണിൽ നിന്നല്ലാതെ വേറൊരാൾ വഴി ഒരു ദം മാരോ ദം ഓർഡർ ചെയ്തു. കൂടെ 4 പെറോട്ടയും. കൃത്യം 7:10 ആയപ്പോൾ സാധനം റോഡിൽ പോയി വാങ്ങി.
ഇടയ്ക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ ഇങ്ങോട്ട് വരവേ സർവീസ് ബോയി സ്ലിപ്പ് ചെയ്ത് വീണത് കൊണ്ടാണ് താമസിച്ചതെന്ന് അറിയാൻ കഴിഞ്ഞു.

ചട്ടിയൊക്കെ മനോഹരമായി പായ്ക്ക് ചെയ്തിട്ടുണ്ട്. വളരെ പ്രതീക്ഷയോടെ കൊതിയോടെ ആ മൂടി തുറന്നു.
ആദ്യം വരവേറ്റത് ചിക്കൻ ഫ്രൈ നിറച്ച പെറോട്ടയുടെ ലയർ ആയിരുന്നു. ചിക്കൻ ഫ്രൈ സാമാന്യം ടേസ്റ്റ് ഉണ്ട്. 6 ചെറിയ ചിക്കൻ ഫ്രൈ കഷ്ണങ്ങൾ ഉണ്ടായിരുന്നു. കൂടെ കിട്ടിയ ഉള്ളിയും ചേർന്ന പൊടി കിടിലമായിരുന്നേനെ ഇടയ്ക്ക് ഇടയ്ക്ക് ഉപ്പിന്റെ ഒരു ഇത് കേറി വന്നില്ലായിരുന്നുവെങ്കിൽ. മുട്ട പെറോട്ടയുടെ കൂടെ കഴിക്കാൻ കൊള്ളാം. അല്ലാതെ കഴിച്ചാൽ ഉപ്പ് കാരണം മുട്ട കഴിക്കാൻ ബുദ്ധിമുട്ടാണ്. അവിച്ച മുട്ടയിൽ ഉപ്പ് എങ്ങനെ വന്നതെന്ന് പിടി കിട്ടിയില്ല.

മൂന്ന് അണ്ടിപരിപ്പിന്റെ കഷ്ണം കിട്ടി. രണ്ട് വളരെ ചെറിയ പൈനാപ്പിൾ കഷ്ണവും. കിസ്മിസ്സ് എനിക്ക് കണ്ട് പിടിക്കാൻ സാധിച്ചില്ല. അടുത്ത ലെയർ ചിക്കൻ കറി മസാലയിൽ കുതിർന്ന പെറോട്ടയും, 3 മീഡിയം പീസ്
ചിക്കൻ കറി കഷ്ണങ്ങളുമായിരുന്നു. ഇത് എന്നെ സംബന്ധിച്ച് വളരെ ആസ്വാദ്യകരമായ അനുഭവമായിരുന്നു. അറിഞ്ഞ് ആസ്വദിച്ചു. മുൻപ് തോന്നിയ കുറവുകൾ മറന്ന് പോയി.

അടുത്ത ലെയറിൽ മൂന്ന് പെറോട്ട മസാലയിൽ കുതിർത്ത് മടക്കി ചുരുട്ടി
സൈഡിൽ വച്ചും അല്ലാതെ ഒരു പെറോട്ട മസാലയിൽ കുതിർത്ത് നിവർത്തിയും വച്ചിട്ടുണ്ട്. കൂടെ 4 ചെറിയ ചിക്കൻ കഷ്ണങ്ങളും വളരെ ചെറിയ രണ്ട് പോത്ത് ഫ്രൈയിന്റെ കഷ്ണവും. അത് കണ്ട് പിടിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്. പോത്ത് ഇഷ്ടപ്പെട്ട് അത് കഴിക്കാൻ കാത്തിരിക്കുന്നവർ, പ്രതീക്ഷിക്കുന്നവർ ഒന്ന് നിരാശപ്പെടേണ്ടി വരും. (ഞാൻ ഈ കൂട്ടത്തിലാണ്). അല്ലാതെ ടോട്ടലി മസാല കറിയുടെ ടേസ്റ്റൊക്കെ വച്ച് Ok ആണ്. ചിലപ്പോൾ അവരുടെ അനുപാതം/ചേരുവകൾ ഇങ്ങനെ ആയിരിക്കാം. എന്തായാലും എനിക്ക് കിട്ടിയത് ഇങ്ങനെയാണ്. മുൻപ് മറന്ന് പോയ കുറവുകൾ വീണ്ടും ഓർമ്മ വന്നു.

ഇതാണ് ദം മാരോ ദം ൽ എനിക്ക് ഉണ്ടായ അനുഭവം.
ഒന്ന് രണ്ടെണ്ണം ഇത് പോലെ മിക്സഡ് അനുഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നല്ലാതെ പൂജപ്പുര അസീസിൽ എനിക്ക്,നല്ല അനുഭവങ്ങളുടെ തട്ടിന്റെ ത്രാസ്സാണ് താഴ്ന്നിരിക്കുന്നത്.
Dum Maro Dum – ₹ 237 (Including GST – ₹ 248.85)
4 Perotta – ₹ 32 (With GST – ₹ 33.60)
Net Amount – ₹ 282.45 – Rounded – 282
Delivery Charge : Poojappura to Peyad – ₹ 30
ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും.
പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തൂറ്റിനടുത്തായി ഇടതു വശത്തായി കാണാം
Azeez Restaurant, Poojapura
Thiruvananthapuram
Phone: 098959 29787
Google Map:
https://goo.gl/maps/HCbNUUa5Q9pzDUKV6
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: