ഗോവിന്ദൻ ചെട്ടിയാർ, പാർവ്വതി അമ്മാൾ ഈ ദമ്പതികളുടെ ആദ്യാക്ഷരങ്ങൾ ചേർന്ന GP ഹോട്ടൽ. 34 വർഷമായുളള ഹോട്ടൽ. ശാസ്തമംഗലത്തുള്ള ശ്രീ രാമകൃഷ്ണൻ ഹോസ്പിറ്റലിന് എതിർവശത്ത് ഇടത് വശത്തായി.
അച്ഛന്റെയും അമ്മയുടേയും ആദ്യാക്ഷരങ്ങൾ ചേർത്ത് GP എന്ന് ഭക്ഷണയിടത്തിന് പേരിട്ട് ശ്രീ സനൽകുമാറാണ് ഹോട്ടൽ നടത്തിയിരുന്നത്. 2000 മുതൽ ജ്യേഷ്ഠ സഹോദരൻ ശ്രീ മോഹൻ കട ഏറ്റെടുത്ത് നടത്തുകയാണ്.
ഭക്ഷണാനുഭവം
കിടിലം ബീഫ് ഫ്രൈയാണ് കഴിച്ചതെന്ന് എഴുതണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അങ്ങനെയൊരണ്ണമല്ല കഴിച്ചത്. ഒരു സാധാരണ ബീഫ്. ഒരു ആവറേജ് അനുഭവം എന്ന് തന്നെ പറയാം. അളവ് മുൻപത്തെ പോലെ തന്നെ അധികം കാണില്ല എന്ന് പ്രതീക്ഷിച്ച് പോയത് കൊണ്ട് അളവിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല.
ഹോട്ടൽ നടത്തുന്ന ഉത്തരവാദിത്തങ്ങൾ അടുത്ത തലമുറയും കൂടി നോക്കുന്ന സമയമാണിപ്പോൾ. ഒരവസരം വന്നപ്പോൾ എന്റെ അനുഭവം അവരോടും ഇതേ പോലെ തന്നെ തുറന്ന് പറഞ്ഞു. കുക്കിന് ഒരു സർജറി കാരണം താല്ക്കാലികമായി വേറൊരാളാണ് ആ സമയം ചെയ്തിരുന്നത്. പഴയ കുക്ക് തിരിച്ച് വന്നിട്ടുണ്ടെന്നും അറിഞ്ഞു. അപ്പോൾ ഇനി വീണ്ടും ഒന്ന് പോകണമെന്നുണ്ട് ആ പഴയ രാജകീയ രുചി ഒന്നും കൂടി അടുത്തറിയാൻ. വ്യക്തിപരമായ അനുഭവത്തിൽ സ്ഥിരരതയുടെ പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ GP യിലെ ബീഫ് കിടിലം തന്നെയാണ്.
എരിവ് കഴിച്ചിട്ട് അവസാനം മധുരം കഴിക്കുമ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട്. ആ സുഖം തന്നെയാണ് ആ ബീഫ് കഴിച്ചിട്ട് അവിടത്തെ ആ വാഴയ്ക്കപ്പം കഴിക്കുമ്പോൾ. വ്യക്തിപരമായി രണ്ടും കൂടി മിക്സ് ചെയ്ത് കഴിക്കുന്നതിനേക്കൾ കൂടുതൽ ഇഷ്ടം ഇങ്ങനെ കഴിക്കുന്നത് തന്നെയാണ്. പിന്നെ അവിടത്തെ ആ ചായയും കിടു. സർവീസും നല്ലതായിരുന്നു.
വില വിവരം:
ചായ – ₹ 10
പെറോട്ട – ₹ 10
വാഴയ്ക്കപ്പം – ₹ 10
ബീഫ് – ₹ 100
രാവിലെ പ്രാതലും ഉച്ചയ്ക്ക് ഊണും ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണിയും ഉൾപ്പെടെയുള്ള ഹോട്ടലാണ്. മെനു പടത്തിൽ ചേർത്തിട്ടുണ്ട്.
വലിയ ബോർഡൊന്നും വച്ചിട്ടില്ല. ഹോട്ടലിന് പുറത്ത് താഴെ ലംബമായി ചെറിയ ഒരു ബോർഡ് വച്ചിട്ടുണ്ട് എന്നല്ലാതെ. മുന്നിൽ പഴക്കുലകൾ തൂക്കിയിട്ടേക്കുന്നത് ഒരു അടയാളമായി എടുക്കാം.
GP Hotel and Tea Shop
Opp Sree Ramakrishna Mission Hospital
Sasthamangalam
Timings 6 AM to 8:45 PM – 9 PM
Seating Capacity: 36
Phone: 7994632763
Google Map:
https://maps.app.goo.gl/XRNkjFRaCzukPTaG9?g_st=iw
മുൻപ് എഴുതിയ പോസ്റ്റുകൾ ജി.പി. യെ കുറിച്ച്