Date: 16-07-2018
ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും.
പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തുറ്റിനടുത്തായി ഇടതു വശത്തായി കാണാം
കുറിപ്പ് : എന്നെ സംബന്ധിച്ചു ഇന്ന് പത്രവാർത്തകളിലും സോഷ്യൽ മീഡിയകളിലും ഫുഡ് സേഫ്റ്റി പരിശോധന നടത്തി വാർത്തകളിൽ വന്ന അസീസ് ഇതല്ല. അവിടത്തെ രുചിയുടെ ആസ്വാദനത്തിൽ ഞാൻ ഉറച്ചു നില്കുന്നു. ഇത് വായിക്കാതെ അതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു ദയവു ചെയ്തു ബുദ്ദിമുട്ടിക്കരുത്.
രാത്രി സമയം, കുടുംബസമേതം പേയാട് നിന്ന് വണ്ടി ഓടിച്ചു പൂജപ്പുര എത്തി. റോഡിൽ അത്യാവശ്യം സ്പേസ് കണ്ടെത്തി കാർ പാർക്ക് ചെയ്തു.
ഒരു ചെറിയ കട ആയിരിക്കും എന്ന് വിചാരിച്ചാണ് ചെന്നത്. ഇരു വശങ്ങളിലുമായി 14 മേശകൾ 60 പേർക്ക് ഇരിക്കാം. ഭാഗ്യത്തിന് ഒരു മേശ ഒഴിവുണ്ട്. അവിടെ ചെന്ന് ഇരുന്നു. തിരക്ക് എന്ന് വച്ചാൽ അന്യായ തിരക്ക്. പാർസലിന്റെ തിരക്ക് വേറെ. പീക്ക് ടൈം. ചെന്ന് ഇരുന്നപ്പോൾ തന്നെ ആളെത്തി. കഴിക്കേണ്ട കാര്യം മനസിലൊണ്ടെങ്കിലും മെനു വാങ്ങിച്ചു മറിച്ചു നോക്കി. ബനാന ബീഫ് ഫ്രൈ തന്നെ പറഞ്ഞു. പിന്നെ പെറോട്ടയും. ഒരു 10 മിനിറ്റ് മാക്സിമം വെയിറ്റ് ചെയ്തു കാണും. അതിനു ഇടയ്ക്ക് സാധനം ഇങ്ങു എത്തി.
എടുത്ത് പറയേണ്ട കാര്യം ഇതിനു ഇടയ്ക്കൊരു 4 പേരെങ്കിലും വന്നു സർ ഓർഡർ ചെയ്തായിരുന്നോ എന്ന് ചിരിച്ച മുഖത്തോടെ ചോദിച്ചു. നമ്മളോട് മാത്രം അല്ല ഒഴിഞ്ഞ പാത്രങ്ങൾ ഇരിക്കുന്ന എല്ലാ ടേബിളിലും. ഓർഡർ കിട്ടിയ ആള് ഒരു 2 3 പ്രാവശ്യം എങ്കിലും ടേബിളിന്റെ അടുത്തും വന്നു ക്ഷമിക്കണം സർ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് എത്രയും പെട്ടെന്ന് തന്നെ എത്തിക്കാം എന്ന് പറഞ്ഞു. ഈ കുറഞ്ഞ സമയ പരിധിയിൽ
ഇത്രയും alert ആയ ഹോട്ടൽ സർവീസ് ഞാൻ ഇത് വരെ ഒരിടത്തും കണ്ടിട്ടില്ല. 10/10 മാർക്ക് തന്നെ കൊടുക്കണം. അപ്പോൾ തന്നെ മൈൻഡ് 50% ഓക്കേ ആയി. ഇനി ഫുഡ് വരട്ടെ. അതാണല്ലോ പ്രധാനം.
2 ബനാന ബീഫ് ഫ്രൈ ആണ് പറഞ്ഞത് പക്ഷേ അവർ കേട്ടത് 1 എന്നാണ്. പാത്രത്തിൽ ഇലയിൽ ആക്കി കൊണ്ട് വച്ചപ്പോഴും ബില്ല് കിട്ടുന്നതിന് തൊട്ട് മുൻപും 2 എണ്ണം ഒറ്റ പ്ലേറ്റിൽ കൊണ്ട് വച്ചു എന്നാണ് കരുതിയത്. നമ്മളെ (ഭാര്യ + 2 കുഞ്ഞങ്ങൾ) സംബന്ധിച്ചു 1 തന്നെ കറക്റ്റ് ആയിരുന്നു .
ബനാന ബീഫ്ഫ്രൈ + അൺലിമിറ്റഡ് ജിൻജർ ടീ കോംബോ – 99 Rs ആണ്
“എപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു കാര്യം ആണ് ബീഫും പഴവും എങ്ങനെ ഒന്നിച്ചു പോകുമെന്ന്. അതിനു രുചി കാണുമോ എന്ന്. എല്ലാത്തിനും ഉത്തരം കിട്ടി.”
ടേസ്റ്റ് എന്ന് വച്ചാൽ അന്യായ ടേസ്റ്റ് ആയിരുന്നു. ഒറ്റ നോട്ടത്തിൽ പെട്ടെന്ന് കണ്ടാൽ അറിയാൻ പറ്റില്ല ബീഫ് ഏതാ പഴം ഏതാണെന്ന്. ഓരോന്നായി പിന്നെ എടുത്തു നോക്കി റൌണ്ട് ഷേപ്പ് എല്ലാം പഴം. ഇത് പ്രത്യേകം പറയാൻ കാരണം പാത്രത്തിൽ നിന്ന് ഭാര്യ ആദ്യം എടുത്തത് കൂടുതലും പഴം ആയി പോയി. പിന്നെ അത് ശരിയാക്കി. ആസ്വദിച്ച് ആസ്വദിച്ച് കഴിച്ചു.
നല്ല പോലെ വെന്ത എരിയുള്ള ബീഫും കൂടെ പഴത്തിന്റെ രുചിയും. എരിയുടെയും മധുരത്തിന്റെയും ഒരു സമ്മേളനം. സർവീസും കിടു, ഫുഡും കിടു. മനുഷ്യനെ രുചിയുടെ ടോപ്പിൽ കൊണ്ട് എത്തിച്ചു. കൂടെ അൺലിമിറ്റഡ് ജിഞ്ചർ ടീയും. ചെറിയ എരിവുള്ള ഒന്നും കുടിക്കാത്ത മൂത്ത മോള് പോലും കാര്യമായി ജിഞ്ചർ ടീ കുടിക്കുന്നത് കണ്ടു. ചുറു ചുറുക്കോടെ ഓടി നടന്നു അൺലിമിറ്റഡ് തീരുമ്പോഴെല്ലാം ഒഴിക്കാൻ സർവീസ് ടീമുകളും റെഡി. പെറോട്ടയൊക്കെ ഓരോന്നായി ഓരോന്നായി ഓർഡർ ചെയ്തിട്ടും സർവീസ് ചെയ്യുന്നവരുടെ ചിരിക്കു ഒരു മങ്ങലും ഇല്ല. എല്ലാം കൊണ്ടും ഹാപ്പി. അപ്പവും വാങ്ങിച്ചു കഴിച്ചു.
കഴിച്ചു തീർന്നു കാർഡ് ഇല്ലാത്തതു കൊണ്ട് ക്യാഷ് കൊടുത്ത സമയത്തു അവരോട് എന്റെ നല്ല അഭിപ്രായം പറഞ്ഞു.
നല്ല ഹോട്ടലുകളെ നമ്മൾ എപ്പോഴും സപ്പോർട്ട് ചെയ്യുക. പൂജപ്പുര അസീസ് 100% recommended.
കോമ്പോകൾ നിരവധി ഭക്ഷണ പ്രിയരേ കാത്തിരിക്കുന്നു. ഒപ്പം തന്നെ നിങ്ങളെ സെർവ് ചെയ്യാൻ ചിരിച്ച മുഖങ്ങളും.
Google Map:
https://goo.gl/maps/UGLU13biXBExQP8x6
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: