Date: 19/05/2018
Location: കിഴക്കേകോട്ടയിൽ നിന്ന് മണക്കാടോട്ട് വരുമ്പോൾ പോലീസ് സ്റ്റേഷൻ കഴിഞ്ഞ് SBI ബാങ്കിന്റെ ഓപ്പോസിറ്റ്, KBM ഹോസ്പിറ്റലിന്റെ തൊട്ടടുത്ത്.

പാലാട ആണ് ആദ്യം അന്വേഷിച്ചത്. നോമ്പ് സമയം ആയത് കൊണ്ട് കിട്ടിയില്ല തീർന്ന് പോയി. സമയം 9.19 P.M.

ഒരു മട്ടൺ ചെട്ടിനാടും, ഒരു മലബാർ ചിക്കനും, അപ്പത്തിനും ഓർഡർ കൊടുത്തു.

അപ്പം വളരെ സുന്ദരം – നല്ല ചൂട് ചൂട് അപ്പം, എല്ലാവർക്കും ഇഷ്ടപ്പെട്ടു. അപ്പം കഴിക്കുന്നെങ്കിൽ നല്ല ചൂടോടെ തന്നെ കഴിക്കണം. എങ്കിലേ അതിന്റെ സംഗതികളിലോട്ട് ഇറങ്ങി ചെല്ലാൻ പറ്റൂ.

മട്ടൺ ചെട്ടിനാടൻ അടിപൊളി സാധനം തന്നെ ആയിരുന്നു. ഇനി ഇവിടെ വരുമ്പോൾ രണ്ടാമത് ഒന്നാലോചിക്കാതെ മേടിക്കും.

ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച്ചാണ് മലബാർ ചിക്കൻ മേടിച്ചത്. കുറേ മുളക് അരച്ചതിന്റെയും, തക്കാളിയുടെയും പുളിയുടെയും എല്ലാം മിക്സ് ആയ ഒരു ടേസ്റ്റ് എന്നല്ലാതെ പ്രത്യേകിച്ച് ഒന്നും പറയാനില്ല. കൊള്ളില്ല എന്നല്ല. അങ്ങനെ ആസ്വാദ്യകരമായ ഒരു വിഭവം എന്ന് എനിക്കും കൂടെയുള്ളവർക്കും തോന്നിയില്ല. പക്ഷേ എന്റെ ഭാര്യയ്ക്ക് അത് ഒരു വ്യത്യസ്ത വിഭവമായി അങ്ങ് ഇഷ്ടപ്പെട്ടു

എല്ലാവരുടെയും അഭിപ്രായം ചോദിച്ചറിഞ്ഞ് വീണ്ടും മട്ടൺ ചെട്ടിനാട് ഓർഡർ ചെയ്യാൻ നോക്കിയപ്പോൾ സാധനം തീർന്നു. നോമ്പ് സമയം ആയത് കൊണ്ടായിരിക്കാം ഇവിടെ പലതും പെട്ടെന്ന് തീരുന്നു. രുചിച്ചു നോക്കി ഇഷ്ടം തോന്നി വീണ്ടും ആവശ്യം വരുമെന്ന് കണ്ടാൽ ആദ്യമെ തന്നെ ഓർഡർ ചെയ്യുക.

മട്ടൺ ഐറ്റംസ് എല്ലാം തീർന്നു. അത് കൊണ്ട് ലഭ്യമായ ചിക്കൻ മഞ്ചൂരിയാൻ കൊണ്ട് വരാൻ പറഞ്ഞു. കൊള്ളാം. മോശമായിട്ടില്ല. കിടു മട്ടൺ ചെട്ടിനാടൻ തന്നെ.

സുലൈമാനി വാങ്ങിച്ചു. ആദ്യമായാണ് ടീ ബാഗ്സ് ഉള്ള സുലൈമാനി കിട്ടുന്നത്, ഓരോരുത്തർക്ക് ഓരോ half നാരങ്ങയും. പഞ്ചസാരയും പ്രത്യേകിച്ച് ആണ് കിട്ടിയത്. ഒരു നാല് ക്യൂബ് പഞ്ചസാരയുണ്ടായിരുന്നു ഓരോരുത്തർക്കും. മൊത്തത്തിൽ ഒരു ആർട്ടിഫഷ്യൽ ലുക്ക്. ഇതൊക്കെ ശരിയായിട്ട് ചേർക്കാനുള്ള വൈദഗ്ധ്യം ഇല്ലാത്തത് കൊണ്ടാണോ എന്നറിഞ്ഞൂട, എന്തായാലും നമ്മൾ ചേർത്തത് ഒട്ടും ശരിയായില്ല. നാരങ്ങ പിഴിഞ്ഞ് ഒഴിച്ചത് കൂടുതൽ ആയത് കൊണ്ടാണോ എന്നറിയില്ല മധുരം കുറവ് ആയിരുന്നു. പഞ്ചസാര ചോദിച്ചാൽ കൂടുതൽ തരുമായിരിക്കും. പരീക്ഷിക്കാൻ പോയില്ല

Total 80 പേരെ accommodate ചെയ്യാം താഴെ – 20. മുകളിൽ – 60. തിരക്ക് ആയത് കൊണ്ടാവാം order എടുത്തിട്ട് പോകാൻ കുറച്ച് വെപ്രാളം ഉണ്ട്. കൊണ്ട് വരാൻ താമസവും. നല്ല തിരക്കാണ് ഈ budget ഹോട്ടലിൽ. അത് കൊണ്ട് തന്നെ സീറ്റ് കിട്ടാനും ഒരു 10 മിനിട്ട് വെയ്റ്റ് ചെയ്യേണ്ടി വന്നു.

ശുദ്ധമായ വെളിച്ചെണ്ണ, No അജിനാ മോട്ടോ, No പ്രിസർവേറ്റീവ്സ് ഇതെല്ലാം അവർ അവകാശപ്പെടുന്നുണ്ട്. കഴിച്ചപ്പോഴും അജിനാമോട്ടോയോ വേറെ പ്രിസർവേറ്റീവ്സോ ചേർത്തതായിട്ട് തോന്നിയില്ല.

ഇരിക്കാനും നല്ല സുഖം തോന്നി.

Totally recommended.

LEAVE A REPLY

Please enter your comment!
Please enter your name here