back to top
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല. ശിവഫാത്തിമയുടെ - ഫാത്തിമ കിച്ചൺ YMCA യുടെ മുന്നിൽ ഇന്നലെ, നേരം പരാ പരാന്ന് ഇരുട്ടിയപ്പോൾ ഹാജരായി. രാത്രി 8 മണി മുതലാണേ സമയം അതാ. ഒന്നും പറയണ്ട കൂട്ടുകാരെ തകർത്ത് തരിപ്പണമാക്കി കളഞ്ഞു. വേച്ച് വേച്ചാണ് തിരിച്ച് വീട്ടിൽ പോയത്. ഒന്നും; അല്ലെങ്കിൽ ആരും അടിച്ചിട്ടല്ല, അമണ്ടൻ രുചി കാരണം കഴിച്ച് റെഡി ആയി പോയതാണ്. ട്രോളി വല്ലതും ഉണ്ടായിരുന്നെങ്കിൽ വണ്ടി വരെ കൊണ്ടാക്കാൻ സഹായം തേടിയേനെ. ചിക്കൻ പൊള്ളിച്ചത് ഓർഡർ കൊടുത്തിട്ട് (കിട്ടാൻ കുറച്ച് സമയം പിടിക്കും)...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിൽ ഇല്ല Location: പേയാട് നിന്ന് തിരുമല പോകുമ്പോൾ ചന്തമുക്കുള്ള ഇടതു വശത്തെ ബസ്റ്റോപ്പിനോട് ചേർന്ന്. Date: 15/11/2018 ദേ പോയി ദാ വന്നു എന്ന് പറയുന്ന പോലെ Tasty Homely Food ൻ്റെ ബോർഡിൻ്റെ പേര് മാറി ആ സ്ഥാനത്തു പുതിയൊരു ബോർഡ് വന്നു. AL ABRAR. ഉള്ളിൽ ഒരു വിഷമം. നല്ല ഒരു restaurant പോയെല്ലോ എന്നുള്ള വിഷമം. പുതിയത് എങ്ങനെ ഉണ്ടെന്നു നോക്കാം. ഹോട്ടലിന്റെ മുന്നിൽ വണ്ടി നിർത്തി വീട്ടിലോട്ട് വിളിച്ചു. "എന്തെങ്കിലും ഉണ്ടാക്കിയോ?". "ഇല്ല.""എന്നാൽ പെട്ടെന്ന് റെഡി ആയിക്കോ....
Azad RestaurantLocation: CV Raman Pillai Rd, Vazhuthacaud JunctionContact No-04712336336Date: 14/11/2018 ആസാദ് തിരുവനന്തപുരത്തെ ഭക്ഷണപ്രേമികൾക്കിടയിൽ തുടിക്കുന്ന ഒരു പേര്. 1940 ഇൽ തിരുവനന്തപുരത്തു ഓവർബ്രിഡ്ജിലാണ് ആസാദ് മട്ടൺ വിഭവങ്ങളുമായി തൻ്റെ തുടക്കം അറിയിച്ചത്. പിന്നെ ആസാദിൻ്റെ രുചിപ്പെരുമ കൊല്ലത്തും, നാഗർകോവിലിലുമെല്ലാം വ്യാപിച്ചു. തലസ്ഥാനത്തു പല സ്ഥലങ്ങളായി നമുക്ക് ഇപ്പോഴും ആതിഥ്യമരുളി കൊണ്ട് ഇരിക്കുന്നു. വേറെ ജോലി കിട്ടി പോകുന്നതിൻ്റെ ഭാഗമായി 2 സഹപ്രവർത്തകർ ചേർന്ന് നടത്തിയ ചിലവിൻ്റെ ഭാഗമായാണ് നമ്മൾ ഓഫീസിലെ കുറച്ചു ചങ്കുകൾ ഒന്നിച്ചു ചേർന്ന് ആ രാത്രി ആസാദിലെത്തിയത്. റോഡ് സൈഡിലുള്ള ആസാദിനോട്...
Location: Near to Sylcon footware, Opposite AG'S Office, Near Secretariat | Phone: 85938 24422 | 10/11/2018 രുചിമേളത്തിന്റെ* വേദി ഉറപ്പിക്കുന്നതിനു വേണ്ടിയാണു ARK അഡ്മിൻ പാനലിനോടൊപ്പം തക്കാരത്തിൽ വീണ്ടും പോയത്. ഇതിനു വേണ്ടി 3 റെസ്റ്റോറന്റ്സിൽ ആണ് സന്ദർശനം നടത്തിയതു, ആ ദിവസം. അവസാനം കറങ്ങി തിരിഞ്ഞു ആദ്യം വന്ന ഇവിടെ തന്നെ നമ്മൾ 4 പേരായി ഇങ്ങു എത്തി. Timings, Space, Price, Food Minimum Quality and Quantity എല്ലാം പരിഗണിച്ചു ഇവിടെ തന്നെ തട്ടകം...
Date: 08 Nov 2018 Location: Highrange Takeaway Kuravankonamകുറവൻകോണം അമ്പലമുക്ക് റോഡ് പോകുമ്പോൾ ഗോകുലം ജംഗ്ഷന്റെ അടുത്തായി ഇടതു വശത്തു Contact No: 9447891931 പലരും എന്നോടും പറയാറുണ്ട്, എങ്ങനെ വിശ്വസിച്ചു ഈ ഹോട്ടലിലെ ആഹാരമൊക്കെ കഴിക്കും. എന്തൊക്കെ അസുഖം വരുമോ ആവോ. എന്നൊക്കെ. അവരോടെല്ലാം ഞാൻ പറയുന്ന പേരുകളിൽ ഒന്നാണ് HighRange TakeAway ഇന്നലെ മുതൽ അവിടെ പുതിയൊരു വിഭവം നമ്മൾക്കായി ഒരുങ്ങിക്കഴിഞ്ഞു. പേര് പോലെ തന്നെ High Range ആണ് ഈ ബിരിയാണി. നല്ല ക്വാളിറ്റിയുള്ള കൈമ അരിയുടെ രുചി, അതൊന്നു വേറെ...
ഈ ഭക്ഷണയിടം ഇപ്പോൾ നിലവിലില്ല Theevandi RestaurantDate: 8/11/2018 Location: Kannettumukku, opposite BhoothaNadha TempleContact No: 9074813401 രാത്രി ബന്ധുവിനെ കാണാൻ ജൂബിലി ഹോസ്പിറ്റിലോട്ട് ഇറങ്ങിയതാണ്. ഹോസ്പിറ്റൽ സന്ദർശനം കഴിഞ്ഞപ്പോൾ ഒരു സമയമായി. വിശപ്പിൻ്റെ വിളി എനിക്കും ഭാര്യയ്ക്കും. അപ്പോഴാണ് പുതിയതായി തുടങ്ങിയ തീവണ്ടി ഓർമയിൽ വന്നത്. നേരെ അങ്ങോട്ട് വച്ച് പിടിച്ചു. പാർക്കിംഗ് രാത്രി വലിയ സീൻ ഇല്ല. പക്ഷേ പകൽ അത് ഒരു പ്രശ്നമാകാൻ സാധ്യതയുണ്ട്. രുചിയുണ്ടെങ്കിൽ വയറ് ഭക്ഷണത്തെ തേടി വരും എന്ത് പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും എന്ന തത്വത്തെ സ്മരിച്ചു...
Date: 7/11/2018Location: Near to Sylcon footware, Opposite AG'S Office, Near Secretariat എല്ലാ ദിവസവും ഊണിന് മാത്രമായി ഒരു സ്ഥാപനം 2.5 വർഷമായി നഗര മധ്യത്തിൽ നില നിർത്തി പോകണമെങ്കിൽ തീർച്ചയായും അതിന്റെ പുറകിലെ നാടൻ രുചിക്കൂട്ട് തന്നെ രഹസ്യം. ഭക്ഷണത്തിന്റെ സമയക്രമം രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെ. ഊണിന്റെ കൂടെ വിശേഷാൽ കറികളായ തവ ഫ്രൈ ( നെയ്മീൻ, ആവോലി മുതലായവ) , നാടൻ ചിക്കൻ റോസ്റ്റ്, താറാവ് റോസ്റ്റ്, ബീഫ് റോസ്റ്റ് ,...
Kerala Cafe | 6 Nov 2018Contact No - 8304912174, 9747652174Location: Amboori Junction അമ്പിൽ കഥകൾ ഉറങ്ങിക്കിടക്കുന്ന അമ്പൂരിയിൽ രണ്ട് കുടംബങ്ങളായി ദ്രവൃപ്പാറ കാണാനെത്തിയതായിരുന്നു ഞങ്ങൾ. മുന്നിൽ കിട്ടിയ ബീഫ് ബിരിയാണി കണ്ടപ്പോഴെ തോന്നി, ഉഗ്രനായിരിക്കുമെന്ന് പ്രതീക്ഷ തെറ്റിയില്ല. ക്വാളിറ്റിയുള്ള നല്ല നീളമുള്ള അരി, നല്ല വെന്ത പീസുകൾ നല്ല ക്വാണ്ടിറ്റിയും, നല്ല എരിയും, ആവശ്യത്തിന്; ഉണ്ട്. ആസ്വദിച്ചു തന്നെ കഴിച്ചു. (₹ 110) വയറ് നിറഞ്ഞത് കാരണം മോൾ ബാക്കി വച്ച ചിക്കൻ ബിരിയാണിയും (₹ 100) മുന്നിലെത്തി. നല്ല cashewnut ഒക്കെ...
പണ്ട് മുതലേ കേൾക്കുന്ന ഒരു പേര്. 1949 മുതലേ നമ്മുടെ തിരുവനന്തപുരത്തിൻ്റെ അഭിമാനം എന്ന് പറയാവുന്ന ഈ സ്ഥാപനം ഇപ്പോൾ ചാലയിൽ മാത്രം അല്ല പ്ലാമൂടും ഉണ്ട്.(കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലും ഇതിൻ്റെ രുചി ഭക്ഷണ പ്രേമികളെ തേടി എത്തി). ചാലയിൽ വിറകടുപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ പ്ലാമൂട് ഗ്യാസ് അടുപ്പാണ്. പിന്നെ ഫാമിലിയായി ഇരിക്കാൻ കൊറേ കൂടി സൗകര്യം പ്ലാമൂട് ആണ് എങ്കിലും രുചി പെരുമയിൽ മുന്നിൽ നിൽക്കുന്നത് ചാലയിലെ റഹ്മാനിയ കേത്തൽസ് തന്നെയെന്നാണ് കേഴ്വി. ഉച്ചയ്ക്ക് വിശന്നു യൂബറിൽ തിരയവേയാണ് ആ പേര് കണ്ണിലുടക്കിയത്. Rahmaniya-Kethles....
ഉച്ചയ്ക്ക് ഉച്ചഭക്ഷണം പ്രിയതമ തന്ന് വിട്ടില്ല. പുറത്ത് പോയി കഴിക്കാൻ സമയത്തിന്റെ പരിമിതിയും. പിന്നെ മടിച്ചില്ല മൊബൈൽ എടുത്തു, യൂബർ എടുത്തു. Discount offer നോക്കി. ഓർഡറും കൊടുത്തു. With in minutes യൂബർ പയ്യനും മുമ്പിൽ ഹാജർ കയ്യിൽ ചിക്കൻ ബിരിയാണിയുമായി. ഈ ചിക്കൻ ബിരിയാണി സൂപ്പർ. വളരെ നന്നായി ഇഷ്ടപ്പെട്ടു. ആസ്വദിച്ചങ്ങ് പൊളിച്ചടുക്കി.മുട്ടയും പപ്പടവും സാലഡും ഉൾപ്പെടെ എല്ലാം കിടിലം. Recommended Location: Althara Nagar, VellayambalamOriginal Price - 152.38 After discount With tax and Delivery charge -...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
28 ° C
28 °
28 °
78 %
0.5kmh
75 %
Wed
27 °
Thu
29 °
Fri
29 °
Sat
30 °
Sun
30 °
- Advertisement -
Nammude Cake

POPULAR ARTICLES