back to top
ആസിഫ് ബിരിയാണിയുടേയും ശ്രീ ആസീഫ് അഹമ്മദ് ചൗധരിയുടേയും കഥ. കാലങ്ങൾക്ക് പുറകേ … ചെന്നെയിലെ പല്ലാവരം എന്ന ഗ്രാമത്തിൽ ആസിഫിൻ്റെ കുടംബം സന്തോഷമായി കഴിഞ്ഞ് വരികേയാണ് ഇടിത്തീ പോലെ ആഘാതമായ ആ സംഭവം ഉണ്ടായത്. ചെന്നൈ കോർപ്പറേഷനിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്ന ആ കുടുംബത്തിൻ്റെ ഗൃഹനാഥൻ, ആസിഫിൻ്റെ പിതാവ്, ഓഫിസിൽ ദീർഘകാല അവധി എടുത്തതിനെ തുടർന്ന് ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടു. കുടുംബത്തിൻ്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലോട്ട് ആസിഫിൻ്റെ ബാല്യവും കൗമാരവും എടുത്തെറിയപ്പെട്ടു. ആസിഫിൻ്റെ ആ പതിനൊന്നാം വയസ്സിൽ കുടുംബത്തിലെ 30 ലധികം പേരുടെ ഉടമസ്ഥതയിലുള്ള ഒരു...
പന്ത്രണ്ട് വർഷത്തെ പ്രവാസത്തിന് ഒരു ഇടവേള എടുക്കവേ നാട്ടിൽ സ്വന്തമായി ഒരു വ്യവസായം എന്നതായിരുന്നു ശ്രീ സജു ആംബ്രോസിൻ്റെ മനസ്സിൽ. നാട്ടിലെത്തി പല കൂട്ടുകാരേയും കണ്ടു. സ്വതവേ ഭക്ഷണപ്രിയനായിരുന്ന അദ്ദേഹം അവരുമൊത്ത് നല്ല ഭക്ഷണം തേടിയുള്ള യാത്രകളിലായി. ആ ഭക്ഷണാനുഭവങ്ങളിലുണ്ടായ പല നിരൂപണങ്ങളും സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കുകയുമുണ്ടായി. നല്ല ഭക്ഷണം തേടിയുള്ള കേരളത്തിലെ അങ്ങോളുമിങ്ങോളുമുള്ള ആ യാത്രകളിലെ അനുഭവങ്ങളും ചിന്തകളുമാണ് നല്ല ഭക്ഷണം എല്ലാവരിലും എത്തിക്കുക എന്നതിലോട്ട് വളർന്നത്. അങ്ങനെ 2018 ആഗസ്റ്റ് മാസം ഒന്നാം തീയതി വെട്ടുകാട് പള്ളിയുടെ പുറകിലായി ആ...
അസീസിൻ്റെ പേജിലെ “സ്പെഷ്യൽ മണവാട്ടി കോംബോ” - ഫുൾ ചിക്കൻ + 10 പെറോട്ട + സാലഡ് + മുട്ട + മയോണൈസ് + ഗ്രേവി - ₹ 359 പരസ്യം കണ്ട് വാങ്ങിച്ചതാണ്. പലരും പോസ്റ്റുകളിൽ റേറ്റിംഗ് പരിപാടി ഇടുന്നത് കണ്ടിട്ടുണ്ട്. എനിക്കും ഒരു ആഗ്രഹം. ഇപ്രാവശ്യം ആ രീതിയിൽ ഒന്ന് മാറ്റി പിടിക്കാം. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത്. അത് പോലെ ആദ്യമൊന്ന് പൊക്കി അവസാനം തകർക്കുന്ന പരിപാടിയും കണ്ടിട്ടുണ്ട്. ഇവിടെ തിരിച്ചാണ് ആദ്യം ഇഷ്ടപ്പെടാത്തത് പറയാം. അവസാനം നല്ലതും. ഗ്രേവി -...
ഇപ്പോഴാണെങ്കിൽ ഇവിടെ മീന് കിട്ടാനില്ല,. പല പച്ചക്കറികളും തീർന്നു. എന്തെങ്കിലും പുറത്ത് പോയി മേടിക്കാവുന്ന സാഹചര്യവുമല്ല. അപ്പോഴാണ് വാട്സാപ്പിൽ വന്ന മെസ്സേജ് ഓർമ്മ വന്നത്. നേരെ ഫോണെടുത്ത് വിളിച്ചു. ആവശ്യമുള്ള ഐറ്റങ്ങളൊക്കെ സ്റ്റോക്കൊണ്ടോന്ന് ഉറപ്പ് വരുത്തി. ഡെലിവറി ചാർജ് ആദ്യത്തെ 2 കിലോമീറ്റർ സൗജന്യം പിന്നെ കിലോമീറ്ററിന് ഇരുപത് രൂപ വച്ച്. അതും ഉറപ്പ് വരുത്തി. അവർ പറഞ്ഞ വാട്സാപ്പ് നമ്പറിൽ ഓർഡർ അയച്ച് കൊടുക്കയും ചെയ്തു. സാധനങ്ങളൊക്കെ അധികം താമസിയാതെ ഒരു ചാക്കിൽ ഇങ്ങ് എത്തി. Mutton - 1 Kg - ₹ 800Tomato...
1958 ൽ ശ്രീ ലബ്ബ കുഞ്ഞ് “മർഫി” എന്ന പേരിൽ കൊല്ലത്ത് പള്ളിമുക്കിൽ തുടങ്ങിയ സംരംഭം ഇന്ന് മൂന്നാം തലമുറയിൽ എത്തി നില്ക്കുന്നു. അദ്ദേഹത്തിൻ്റെ മകൻ ശ്രീ അമീർ ഖാൻ 1981 ൽ ഇത് ഏറ്റെടുത്ത് Kings എന്ന പേരിൽ നടത്തി കൊണ്ട് പോന്നു. ശ്രീ അമീർഖാൻ്റെ മകൻ ശ്രീ Rini Kings ആ പാരമ്പര്യത്തിൻ്റെ രുചി 2016 ഡിസംബർ 16 ന് അനന്തപുരിയിലും എത്തിച്ചു. വ്യക്തിപരമായി Kings ൽ നിന്ന് നല്ല അനുഭവങ്ങൾ മാത്രം. ഈയിടയ്ക്ക് Feb 13,16 സ്വഗ്ഗി വഴി ചിക്കൻ...
15 പെറോട്ടചിക്കൻ ഫ്രൈഡ് റൈസ്ബട്ടർ ചിക്കൻചിക്കൻ ചില്ലിചിക്കൻ കരൾചിക്കൻ പൊരിച്ചത്ചിക്കൻ പെരട്ട് - എല്ലാം കൂടി ₹ 628 ആയി. 5 Km delivery free യാണ്. അത് കഴിഞ്ഞ് ചാർജ് ഉണ്ട്. എനിക്ക് ₹ 50 രൂപ ഡെലിവറി ചാർജ് ആയി. ആകെ മൊത്തം ഒരു ചിക്കൻ മയം. ചിക്കൻ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെ ആയിരിക്കും. പെറോട്ട കൊള്ളാം. ടേസ്റ്റുണ്ട്. ഫ്രൈഡ് റൈസ് വളരെ മികച്ചത്. എസ്സൻസ് ഒന്നും ചേർത്തതായി അനുഭവപ്പെട്ടില്ല. ബട്ടർ ചിക്കനും ചില്ലി ചിക്കനും മികച്ചു നിന്നു. ചിക്കൻ കരൾ വളരെ സുഖിച്ചു....
ഒരു രാത്രി, വിശപ്പ് വയറിലോട്ട് കേറി വരുന്ന സമയം. പെട്ടെന്നൊരു മോഹം MS ഹോട്ടലിലെ ബീഫ് കഴിക്കണമെന്ന്. നേരെ ശകടമെടുത്തിറങ്ങി. സ്ഥലം: വിളപ്പിൽ ശാല ജംഗ്ഷനിൽ നിന്ന് മുന്നോട്ട് പോകുമ്പോൾ ശ്രീകണ്ഠ ശാസ്താക്ഷേത്രം എന്ന ശിവക്ഷേത്രം. ആ ക്ഷേത്രത്തിന് എതിരെയായി വലത്തോട്ട് കാട്ടാക്കടയിലോട്ട് തിരിയുന്ന റോഡിന്റെ ഇടത് ഭാഗത്തായി തുടക്കത്തിലുള്ള ഓടിട്ട കെട്ടിടത്തിൽ കാണാം പഴമയുടെ പെരുമ കാക്കുന്ന ഈ രുചിയിടം. കാലപ്പഴക്കത്തിലൂടെ ഒരു യാത്ര വിളപ്പിൽ പഞ്ചായത്തിൽ തുടങ്ങിയ ആദ്യത്തെ ഹോട്ടൽ. എത്രയോ വർഷങ്ങൾക്ക് മുന്നേ സോദര പിള്ളയുടെ ചായക്കട എന്ന പേരിൽ പഴമക്കാർക്കിടയിൽ പേര്...
വൈകുന്നേരം കൃത്യം 5:10 ന് എന്റെ ഫോണിൽ നിന്നല്ലാതെ വേറൊരാൾ വഴി ഒരു ദം മാരോ ദം ഓർഡർ ചെയ്തു. കൂടെ 4 പെറോട്ടയും. കൃത്യം 7:10 ആയപ്പോൾ സാധനം റോഡിൽ പോയി വാങ്ങി.ഇടയ്ക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ ഇങ്ങോട്ട് വരവേ സർവീസ് ബോയി സ്ലിപ്പ് ചെയ്ത് വീണത് കൊണ്ടാണ് താമസിച്ചതെന്ന് അറിയാൻ കഴിഞ്ഞു. ചട്ടിയൊക്കെ മനോഹരമായി പായ്ക്ക് ചെയ്തിട്ടുണ്ട്. വളരെ പ്രതീക്ഷയോടെ കൊതിയോടെ ആ മൂടി തുറന്നു. ആദ്യം വരവേറ്റത് ചിക്കൻ ഫ്രൈ നിറച്ച പെറോട്ടയുടെ ലയർ ആയിരുന്നു. ചിക്കൻ ഫ്രൈ സാമാന്യം ടേസ്റ്റ് ഉണ്ട്....
Good Morning Hotel, കുഞ്ചാലമൂട് ബീഫ് എന്ന് പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്ന പേരുകളിൽ ഒന്നാണ് Good Morning Hotel. സാധാരണ പത്ത് പേർക്ക് ഇരിക്കാവുന്ന ചെറിയ ഒരു ഹോട്ടൽ. ഇപ്പോൾ ഈ കൊറോണ സമയത്ത് Take Away മാത്രം.രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെയാണ് സമയം. പെറോട്ട, ബീഫ് ഉണ്ട്. രാവിലെയുള്ള പുട്ട് മുതലായവ ഇപ്പോൾ ഇല്ല. 40 വർഷത്തോളമായ ഈ ഭക്ഷണയിടത്തിന്റെ ഉടയോനായ അമീർ ഇക്കയുടെ വാക്കുകളിലൂടെ. “തുടങ്ങിയ കാലം മുതലേ വിറകാണ്. മായങ്ങളൊന്നുമില്ല. മസാലയല്ലാതെ രുചി കിട്ടുന്നതിന് വേണ്ടി...
കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ. Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ.(കാട്ടാക്കട നിന്നും 4.8 KM) ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ തനതായ രുചിയിൽ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അങ്ങോട്ട് പോയി. കഴിച്ചത് മരിച്ചിനി - ₹ 20പെറോട്ട - ₹ 7രസവട - ₹ 7നാടൻ ചിക്കൻ...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
30 ° C
30 °
30 °
74 %
1.5kmh
75 %
Sun
30 °
Mon
27 °
Tue
30 °
Wed
30 °
Thu
28 °
- Advertisement -
Nammude Cake

POPULAR ARTICLES