back to top
കഴിച്ചത് ബട്ടർ നാനും (₹ 35 ഒരെണ്ണത്തിന്) boneless ചില്ലിചിക്കനും(₹ 190). ഒരിടത്ത് നാൻ ഉണ്ടെങ്കിൽ മിക്കവാറും അതായിയിരിക്കും ഞാൻ ആദ്യം ഓർഡർ ചെയ്യുന്നത്, അത്രയ്ക്ക് ഇഷ്ടം. പക്ഷേ ഇവിടത്തെ ബട്ടർ നാൻ വളരെ കട്ടിയായി പോയി. വെയ്റ്ററോട് പറഞ്ഞു. പുള്ളി വളരെ സൗഹാർദപരമായി ആണ് പ്രതികരിച്ചത്. സ്റ്റാഫ് എല്ലാവരുമായി weekly meeting management വയ്ക്കാറുണ്ടെന്നും അതിൽ ഗൗരവമായി പറയാമെന്നും പറഞ്ഞു. ചില്ലി ചിക്കൻ Ok എന്ന് പറയാം, വളരെ കൊള്ളാം എന്നൊന്നും പറയാൻ പറ്റില്ല ഭക്ഷണം വളരെ excellent ആയില്ലെങ്കിലും highly recommended...
നമ്മുടെ അനുഭവത്തിൽ ഇത് വരെ കഴിച്ച പോത്ത് റോസ്റ്റുകളിൽ മികച്ച നില്ക്കുന്ന ഒന്ന്. ഒരു കലർപ്പുമില്ല. വിശ്വസിക്കാം.നല്ല മൊരിഞ്ഞ പെറോട്ടയും.
തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലും അവിടത്തെ മക്‌ഡൊണാൾഡ്സിലും കുറച്ചു താമസിച്ചാണെങ്കിലും എത്തി. 1940 കളിൽ റിച്ചാർഡ് ആന്റ് മൗറീസ് മക്ഡൊണാൾഡ് സഹോദരന്മാർ ബാർബിക്വോ റെസ്റ്റോറന്റായി അമേരിക്കയിലെ കാലിഫോർണിയയിൽ ആരംഭിച്ച സ്ഥാപനം ഇന്ന് നൂറിൽപ്പരം രാജ്യങ്ങളിലായി മുപ്പത്തി ഏഴായിരിത്തോളം ശാഖകളായി ഒരു ദിവസം അറുപത്തി ഒമ്പതോളം കോടി ഉപഭോക്താക്കളെ സേവിക്കുന്നു, അതിൽ ഒരു ശാഖാ നമ്മുടെ തിരുവനന്തപുരത്തും. തിരുവനന്തപുരത്തെ ആദ്യത്തെ മാളിൽ തിരുവനന്തപുരത്തെ ആദ്യത്തെ ശാഖ, സംസ്ഥാനത്തിലെ 19th ഔട്ടലെറ്റും - 12 December 2018 ൽ പ്രവർത്തനം ആരംഭിച്ചു. 2680 sq. ft. ൽ...
മൂത്ത മകൾ മാളവികയ്ക്ക് പേയാട് ശ്രീ എം.ജി ശ്രീകുമാറിന്റെ സ്ഥാപനമായ സരിഗമ യുടെ ആഭിമുഖ്യത്തിൽ മലയം ശ്രീ ശിവ ക്ഷേത്രത്തിൽ കൂടെയുള്ള കുട്ടികളോടൊപ്പം കുറച്ച് പാട്ടുകളുള്ള ഒരു പരിപാടി. അതിന്റെ ഭാഗമായി കുടംബമായി മലയം എത്തിയതാണ്. സ്റ്റേജിൽ മകളുടെ പ്രോഗ്രാം തുടങ്ങിയിട്ടില്ല. അവിടെ വില്പ്പാട്ട് നടന്ന് കൊണ്ടിരിക്കുന്നു. ഇളയ മകൾ നിരജ്ഞന വന്ന് കാതിൽ അടക്കം പറഞ്ഞു. അച്ഛാ വിശക്കുന്നു. അവളെയും കൊണ്ട് പുറത്തിറങ്ങി. നോക്കിയപ്പോൾ പുറമേ കണ്ടാൽ ചായക്കട പോലെ തോന്നുന്ന ഒരു കട. കടിയല്ലാതെ കഴിക്കാൻ കാണുമോ, കേറി നോക്കാം. സംഭവം വിചാരിച്ച...
ഹോട്ടൽ ഡീലക്‌സ്Hotel Delux കാട്ടാക്കട സ്വരംലയം തിയേറ്ററിൽ പോയി പേയാട് തിരിച്ച് വരുന്ന വഴി. ഇടയ്ക്ക് വഴി ഒന്ന് തെറ്റി. വഴി തെറ്റിയെന്ന് മനസ്സിലായി. മുന്നിൽ ഒരു ഹോട്ടലും, വയറിൽ ഒരു ചെറിയ വിശപ്പും. ആദ്യം അകത്തോട്ട് എന്തെങ്കിലും ചെല്ലട്ടെ. വഴിയൊക്കെ പിന്നെ കണ്ട് പിടിക്കാം. ഭാര്യയ്ക്ക് വലിയ വിശപ്പില്ല. ഞാൻ ഒരു മട്ടൺ റോസ്റ്റും മൂന്ന് അപ്പവും പറഞ്ഞു. രുചിയുടെ കാര്യത്തിൽ വലിയ പ്രതീക്ഷയൊന്നും വച്ച് പുലർത്തിയില്ല. പക്ഷേ മട്ടൺ വായിൽ ഉമിനീര് കൊണ്ട് പ്രകമ്പനം സൃഷ്ടിച്ചു. കിടിലം റോസ്റ്റ്. കഴിച്ച മട്ടൺ റോസ്റ്റുകളിൽ...
മട്ടൺ കുഴിമന്തി അന്വേഷിച്ചാണ് ചെന്നത്. Only Chicken കുഴിമന്തി. മട്ടൺ തീർന്നു. ഒറ്റയ്ക്കായത് കൊണ്ട് quarter ചിക്കൻ കുഴിമന്തിയാണ് മേടിച്ചത്, ₹ 190. കഴിച്ച കുഴിമന്തികൾ വച്ച് നോക്കുമ്പോൾ ഇനിയും പുരോഗമിക്കാനുണ്ടെന്ന് തോന്നി. പുറമേയുള്ള ഫ്ലഷ് കുറേയൊക്കെ ഒക്കെ. അകത്തോട്ടുള്ള ഫ്ലഷ് ഉപ്പിന്റെയൊക്കെ കുറവ് അനുഭവപ്പെട്ടു. കൂടെ കിട്ടിയ ഗ്രേവി പോലുള്ള കറി കൊള്ളാം, കഴിച്ച് തീർക്കാൻ സഹായിച്ചു. അകത്തിരിക്കാൻ ഒരു സുഖമുണ്ട്. നല്ല quiet ambience ആണ്. തികച്ചും ഫുഡി എന്ന് തന്നെ പേരിട്ട് വിളിക്കാവുന്ന എന്റെ ഒരു സുഹൃത്തിനോട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഉച്ചയ്ക്ക്...
ആഹ നൈസ് ഊണും, കിടിലോൽസ്കി കൊഞ്ചും....
കട്ടച്ചാൽക്കുഴി കൃഷ്ണ ഹോട്ടൽ. കൂടുതൽ നല്ലതും കേട്ടു കുറച്ച് കുറ്റവും കേട്ടു. നമ്മളെ സംബന്ധിച്ച് ആ പെരട്ട് വായിൽ എടുത്ത് വച്ച് രുചിമുകളങ്ങളിൽ ലയിപ്പിച്ച് കഴിക്കുമ്പോൾ കിട്ടുന്ന ആ സുഖം ഉണ്ടല്ലോ. അതിൽ എല്ലാം മറന്നു. അരേ വാ കോഴി പെരട്ടിന്റെ ഉസ്താദ് ഇവൻ തന്നെ. പിള്ളേര് സഹിതം അടിച്ച് പൊളിച്ചു. നമ്മൾ കണ്ടത് അടിപൊളി സർവീസ്, തിരക്കിനിടയിലും മുഖത്ത് ചിരി മായാത്ത ചേട്ടന്മാരുടെ സർവീസ്. 
നമ്മുടെ പപ്പനാവന്റെ മണ്ണിലെ അഹങ്കാരം. പൊളിച്ചടുക്കി തകർത്തു. ഇത് പോലൊരു ചിക്കൻ ഫ്രൈ ഒരിടത്തും ഇല്ല. 2 വീതം പ്രാവശ്യം ഞാനും ഭാര്യയും വാങ്ങിച്ച് തട്ടി. വില 650/- ആ പൊരിയൊക്കെ അന്യായം, ഒന്നും പറയണ്ട. കൂടെ unlimited നാരങ്ങ വെള്ളവും. ചാല റഹ്മാനിയ കേത്തൽസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: https://mytravelmytaste.com/2021/11/21/chalai-kethels-hotel-rahmania/ https://mytravelmytaste.com/2018/11/05/kethels/
ഇടപ്പഴഞ്ഞിയിൽ നിന്ന് പാങ്ങോട് വരുമ്പോൾ ആദ്യത്തെയും രണ്ടാമത്തെയും മിലിട്ടറി ഗേറ്റിന്റെ ഇടയ്ക്ക് വളവിൽ ഒരു പഴക്കടയുണ്ട്. 4 വർഷമായി തുടങ്ങിയിട്ട്. കണ്ണന്റെ ഉടമസ്ഥതയിലുള്ള മഹാലക്ഷ്മി ഫ്രൂട്ട് സ്റ്റാൾ. വിവിധ തരത്തിലുള്ള പഴങ്ങൾ ഉണ്ട്. ദാഹമകറ്റാൻ നല്ല സർബത്തും. സീസണൽ ഫ്രഷ് പഴങ്ങളും, കപ്പലണ്ടി, പാലും ചേർത്ത നല്ല സർബത്താണ്. വില 30 രൂപ.

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
mist
31 ° C
31 °
31 °
74 %
1kmh
40 %
Sat
31 °
Sun
30 °
Mon
30 °
Tue
29 °
Wed
28 °
- Advertisement -
Nammude Cake

POPULAR ARTICLES