15 പെറോട്ട
ചിക്കൻ ഫ്രൈഡ് റൈസ്
ബട്ടർ ചിക്കൻ
ചിക്കൻ ചില്ലി
ചിക്കൻ കരൾ
ചിക്കൻ പൊരിച്ചത്
ചിക്കൻ പെരട്ട് – എല്ലാം കൂടി ₹ 628 ആയി.
5 Km delivery free യാണ്. അത് കഴിഞ്ഞ് ചാർജ് ഉണ്ട്. എനിക്ക് ₹ 50 രൂപ ഡെലിവറി ചാർജ് ആയി.

ആകെ മൊത്തം ഒരു ചിക്കൻ മയം. ചിക്കൻ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെ ആയിരിക്കും.

പെറോട്ട കൊള്ളാം. ടേസ്റ്റുണ്ട്.

ഫ്രൈഡ് റൈസ് വളരെ മികച്ചത്. എസ്സൻസ് ഒന്നും ചേർത്തതായി അനുഭവപ്പെട്ടില്ല.


ബട്ടർ ചിക്കനും ചില്ലി ചിക്കനും മികച്ചു നിന്നു.

ചിക്കൻ കരൾ വളരെ സുഖിച്ചു. കഴിച്ചോണ്ടിരിക്കാൻ തോന്നും.

ചിക്കൻ പൊരിച്ചത് കൊള്ളാം അതിന്റെ കൂടെ കിട്ടിയ പൊടി കുറച്ച് കരിഞ്ഞ് പോയിരുന്നില്ലെങ്കിൽ വേറെ ലെവൽ ആയേനെ.

ചിക്കൻ പെരട്ടിലെ കോഴി മുറ്റായത് കാരണം അത് നല്ല രീതിയിൽ ആസ്വാദിക്കാൻ കഴിഞ്ഞില്ല. കുറച്ച് കട്ടിയായി പോയി. എങ്കിലും മോശമല്ല. പെരട്ടിലെ ഗ്രേവി നല്ല രുചിയുണ്ടായിരുന്നു.
ചുരുക്കി പറഞ്ഞാൽ ചിക്കൻ പെരട്ടിലെ കഷ്ണം ആസ്വാദനത്തിന്റെ കാര്യത്തിൽ കുറച്ച് പുറകിലോട്ട് പോയെങ്കിലും ബാക്കിയെല്ലാ ഐറ്റങ്ങളും വളരെ മികച്ച് നിന്നു. കഴിച്ച് തീർന്നിട്ടില്ല രാത്രിയിലത്തേക്ക് കൂടി മാറ്റി വച്ചിട്ടുണ്ട്. (തീരുമായിരിക്കും) ക്വാണ്ടിറ്റിയുണ്ട്.

ഹോട്ടൽ management സമയത്ത് തന്നെ ഡെലിവറി ചെയ്യാൻ പരമാവധി ശ്രമിക്കുക. അല്ലെങ്കിൽ അച്ഛാ അച്ഛാ എത്തീലേ എന്നുള്ള ഇടവിട്ടുള്ള ചോദ്യങ്ങൾക്ക് ഞാൻ സമാധാനം പറയേണ്ടി വരും.
വളരെ മികച്ചത് പ്രതീക്ഷിക്കുമ്പോൾ ചിലപ്പോൾ നിരാശപ്പെടുത്തുകയും അതേ സമയം ഒന്നും പ്രതീക്ഷിക്കാതെ വാങ്ങിക്കുമ്പോൾ തകർക്കുകയും ചെയ്യുന്ന consistency അഥവാ സ്ഥിരതയുടെ പ്രശ്നങ്ങൾ മാറ്റി നിർത്തിയാൽ പൂജപ്പുര അസ്സീസ് വളരെ മികച്ച ഒരു ഭക്ഷണയിടം തന്നെയെന്ന് വീണ്ടും തെളിയിച്ചു.
അസീസിന്റെ ഈസ്റ്റർ കോംബോ വെറുതെയായില്ല
എല്ലാ പ്രിയപ്പെട്ടവർക്കും ഈസ്റ്ററാശംസകൾ.
നല്ല ഭക്ഷണദിനങ്ങൾ നേരുന്നു.
ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും.
പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തൂറ്റിനടുത്തായി ഇടതു വശത്തായി കാണാം
Azeez Restaurant, Poojappura
77362 28166, 098959 29787
Google Map:
https://goo.gl/maps/BpS7ggezoq66UEvJ8
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: