back to top
Kentucky Fried Chicken അഥവാ KFC യുടെ ചരിത്രവും വ്യക്തിപരമായ അനുഭവങ്ങളുമാണിവിടെ പങ്ക് വയ്ക്കുന്നത്. ഈയിടയ്ക്ക് സ്വഗ്ഗി വഴി KFC രുചിക്കുകയുണ്ടായി. 10 pc Leg Piece Bucket & 4 dips - ₹ 7804 pc Hot Chicken Wings - ₹ 150.48Order Packing Charge - ₹ 33.33Discount Applied - -₹49.99Taxes - ₹48.19Bill Total - ₹ 962 ക്വാണ്ടിറ്റി വച്ച് നോക്കുമ്പോൾ ചിക്കൻ വിംഗ്സ് വാങ്ങേണ്ടിയിരുന്നില്ലെന്ന് തോന്നി. ലെഗ് പീസ് ബക്കറ്റ്സും ഡിപ്സും കൊണ്ട് തന്നെ വയറ്...
ക്വാർട്ടർ തന്തൂരി ചിക്കൻക്വാർട്ടർ അൽഫഹാം ചിക്കൻക്വാർട്ടർ ഷവായി ചിക്കൻക്വാർട്ടർ കാന്താരി ചിക്കൻപത്ത് പെറോട്ടനാല് ലിച്ചി ജ്യൂസ്3 മയോണൈസ്സാലഡ്ഗ്രേവി₹ 499 ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് കാന്താരി ചിക്കൻ തന്നെ. എരിവൊക്കെ അടിപൊളിയാണ്. സവാളയും തക്കാളിയും മുളകും കാബേജും പുതിനയിലയുമൊക്കെ ചേർന്ന അതിലെ ആ പൊടിയുടെ രുചി. പിന്നെ യഥാക്രമം അൽഫാം ഷവായി തന്തൂരി എന്നിവ ഇഷ്ടപ്പെട്ടു. എല്ലാം പൊളിയായിരുന്നു. പാകത്തിനുള്ള വേവും, മസാലയും. എല്ലാവരും ആസ്വദിച്ച് തന്നെ കഴിച്ചു. മയോണൈസും എല്ലാം നല്ലത് ആയിരുന്നു. പെറോട്ട ഇഷ്ടപ്പെട്ടു. ലിച്ചി ജ്യൂസ് തെറ്റില്ല. ഗ്രേവി മുമ്പത്തേക്കാൾ ഭേദമെങ്കിലും ഇനിയും...
കഴിക്കുന്നതിന് മുമ്പ് നമ്മുടെ തിരുവനന്തപുരം ബിരിയാണി, തലശ്ശേരി ദം ബിരിയാണിയൊക്കെ മനസ്സിൽ നിന്ന് മൊത്തം മാച്ച് കളഞ്ഞിട്ട് വേണം ഇരിക്കാൻ. ആദ്യം ചിക്കൻ ബിരിയാണി കഴിക്കാം എന്നുള്ള തീരുമാനത്തിലെത്തി… കാരണം ബിരിയാണി കഴിച്ച് ഇഷ്ടപ്പെട്ടവർ പറഞ്ഞ് കേട്ടത് … മട്ടൻ ബിരിയാണിയാണ് നല്ലതെന്നും ചിക്കൻ ബിരിയാണി അത്ര പോരൊന്നെക്കയാണ്. അത് കൊണ്ട് ആദ്യം ചിക്കൻ… അവസാനം മട്ടൻ കഴിച്ച് വായിൽ നല്ല രുചി നിലനിർത്താമല്ലോ … യേത് ? … ഇതൊക്കെ ഒരു ടെക്ക്നിക്ക് ആണെന്നേ … അങ്ങനെ ആദ്യം ചിക്കൻ ബിരിയാണി …...
അസീസിൻ്റെ പേജിലെ “സ്പെഷ്യൽ മണവാട്ടി കോംബോ” - ഫുൾ ചിക്കൻ + 10 പെറോട്ട + സാലഡ് + മുട്ട + മയോണൈസ് + ഗ്രേവി - ₹ 359 പരസ്യം കണ്ട് വാങ്ങിച്ചതാണ്. പലരും പോസ്റ്റുകളിൽ റേറ്റിംഗ് പരിപാടി ഇടുന്നത് കണ്ടിട്ടുണ്ട്. എനിക്കും ഒരു ആഗ്രഹം. ഇപ്രാവശ്യം ആ രീതിയിൽ ഒന്ന് മാറ്റി പിടിക്കാം. ആർക്കാ ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത്. അത് പോലെ ആദ്യമൊന്ന് പൊക്കി അവസാനം തകർക്കുന്ന പരിപാടിയും കണ്ടിട്ടുണ്ട്. ഇവിടെ തിരിച്ചാണ് ആദ്യം ഇഷ്ടപ്പെടാത്തത് പറയാം. അവസാനം നല്ലതും. ഗ്രേവി -...
15 പെറോട്ടചിക്കൻ ഫ്രൈഡ് റൈസ്ബട്ടർ ചിക്കൻചിക്കൻ ചില്ലിചിക്കൻ കരൾചിക്കൻ പൊരിച്ചത്ചിക്കൻ പെരട്ട് - എല്ലാം കൂടി ₹ 628 ആയി. 5 Km delivery free യാണ്. അത് കഴിഞ്ഞ് ചാർജ് ഉണ്ട്. എനിക്ക് ₹ 50 രൂപ ഡെലിവറി ചാർജ് ആയി. ആകെ മൊത്തം ഒരു ചിക്കൻ മയം. ചിക്കൻ പ്രേമികൾക്ക് ഒരു വിരുന്ന് തന്നെ ആയിരിക്കും. പെറോട്ട കൊള്ളാം. ടേസ്റ്റുണ്ട്. ഫ്രൈഡ് റൈസ് വളരെ മികച്ചത്. എസ്സൻസ് ഒന്നും ചേർത്തതായി അനുഭവപ്പെട്ടില്ല. ബട്ടർ ചിക്കനും ചില്ലി ചിക്കനും മികച്ചു നിന്നു. ചിക്കൻ കരൾ വളരെ സുഖിച്ചു....
വൈകുന്നേരം കൃത്യം 5:10 ന് എന്റെ ഫോണിൽ നിന്നല്ലാതെ വേറൊരാൾ വഴി ഒരു ദം മാരോ ദം ഓർഡർ ചെയ്തു. കൂടെ 4 പെറോട്ടയും. കൃത്യം 7:10 ആയപ്പോൾ സാധനം റോഡിൽ പോയി വാങ്ങി.ഇടയ്ക്ക് വിളിച്ച് അന്വേഷിച്ചപ്പോൾ ഇങ്ങോട്ട് വരവേ സർവീസ് ബോയി സ്ലിപ്പ് ചെയ്ത് വീണത് കൊണ്ടാണ് താമസിച്ചതെന്ന് അറിയാൻ കഴിഞ്ഞു. ചട്ടിയൊക്കെ മനോഹരമായി പായ്ക്ക് ചെയ്തിട്ടുണ്ട്. വളരെ പ്രതീക്ഷയോടെ കൊതിയോടെ ആ മൂടി തുറന്നു. ആദ്യം വരവേറ്റത് ചിക്കൻ ഫ്രൈ നിറച്ച പെറോട്ടയുടെ ലയർ ആയിരുന്നു. ചിക്കൻ ഫ്രൈ സാമാന്യം ടേസ്റ്റ് ഉണ്ട്....
കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ. Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ.(കാട്ടാക്കട നിന്നും 4.8 KM) ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ തനതായ രുചിയിൽ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അങ്ങോട്ട് പോയി. കഴിച്ചത് മരിച്ചിനി - ₹ 20പെറോട്ട - ₹ 7രസവട - ₹ 7നാടൻ ചിക്കൻ...
അങ്ങനെ ഇരിക്കുമ്പോൾ തന്തൂരി ഒന്ന് കഴിക്കണമെന്ന് മോഹം. കുറേ നാളായി ഇങ്ങനെ ഗ്രില്ല്ഡ് ഐറ്റങ്ങളൊക്കെ കഴിച്ചിട്ട്. രാത്രിയായിരുന്നു ചിന്ത തലയിൽ കയറി വന്നത്. പോരാത്തതിന് വിശപ്പിന്റെ വിളിയും. എല്ലാം കൊണ്ട് ബെസ്റ്റ് ടൈം. പക്ഷേ കാലാവസ്ഥ അത്ര അനുകൂലമല്ല. മഴ ചാറുന്നുണ്ട്. അത് കുഴപ്പമില്ല. വീടിന് അടുത്ത് ഗ്രില്ല്ഡ് ഐറ്റംസ് കിട്ടുന്ന ഒരു റെസ്റ്റോറുണ്ട്. സ്കൂട്ടുറും എടുത്ത് പകുതി റെയിൻ കോട്ടും എടുത്ത് ഇറങ്ങി. അവിടെ ചെന്നപ്പോൾ തന്തൂരി ഇല്ല. എനിക്കാണെങ്കിൽ അതു തന്നെ വേണം. ഇത് തോന്നാൻ കാരണമായ പരസ്യം കണ്ട സ്ഥലത്തോട്ട് പോകേണ്ടി...
ലൊക്കേഷൻ: പാളയത്ത് മുസ്ലിം പള്ളിയുടെ, രക്തസാക്ഷി മണ്ഡപത്തിന് എതിരെയുള്ള വഴിയിൽ അണ്ടർപ്പാസിനരികിൽ വലത് വശത്തായി. ബേക്കറി ജംഗ്ഷനിൽ നിന്ന് വരുമ്പോൾ ഇടത് വശത്തായി വരും. "തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താജിന്റെ വിശേഷങ്ങളിലൂടെ" അവസാനം കഴിച്ച ആ ചിക്കൻ ഫ്രൈയുടെ രുചി ഇപ്പോഴും വായിൽ ഇങ്ങനെ തങ്ങി നില്ക്കുന്നു. ഫ്രെബുവരി 14 ന് ഒരു രാത്രി സമയം. പെറോട്ടയും ചിക്കൻ ഫ്രൈയുമാണ് ഓർഡർ ചെയ്തത്. കിടുക്കാച്ചി ചിക്കൻ ഫ്രൈ. വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട ചിക്കൻ ഫ്രൈകളിൽ ഒന്ന്. ആ മൊരിഞ്ഞ ഫ്രൈയുടെ...
എല്ലാവരും ഈ സമയത്ത് ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബുദ്ദിമുട്ടിലാണ്. ഈ സമയത്തും ലോക്കഡൗണിൽ പെട്ട് പോയ സ്റ്റാഫുകൾക്ക് വേണ്ടി കൂടി തുറന്നിരിക്കുന്ന ഒന്നല്ല , പല ഭക്ഷണ ഇടങ്ങളുമുണ്ട്. അത് അവർക്ക് മാത്രമല്ല തിരുവനന്തപുരത്ത് പാസ്സ് കാണിച്ചു ഓഫീസിലെത്തിയും, താമസിക്കുന്ന സ്വന്തം മുറികളിൽ ഇരുന്ന് ഓഫീസിലെ ജോലി ചെയ്യുന്ന, തിരുവനന്തപുരത്തെ ഭക്ഷണയിടങ്ങളെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു വിഭാഗം ആൾക്കാർക്കും അത് ഉപകാരമാവും. അധികം അകലെയല്ലാത്ത പൂജപ്പുര അസ്സീസ് ഹോട്ടലിലെ ഉടമസ്ഥൻ നൗഷാദ് പറഞ്ഞതും ഈ വാക്കുകൾ തന്നെയാണ് - "ചേട്ടാ...

FOLLOW ME

28,580FansLike
1,060FollowersFollow
0SubscribersSubscribe

WEATHER

Trivandrum
broken clouds
25.2 ° C
25.2 °
25.2 °
87 %
1.3kmh
56 %
Thu
31 °
Fri
31 °
Sat
31 °
Sun
30 °
Mon
32 °
- Advertisement -
Nammude Cake

POPULAR ARTICLES