
ജൂബിലി ആശുപത്രിയിലായിരുന്ന സമയം (കോവിഡല്ല) രാവിലെ ഭക്ഷണം കഴിക്കണം. നിത്യേന കാൻ്റീൻ ഭക്ഷണം മടുത്തത് കാരണമാണ് ഓൺലൈൻ ഡെലിവറികളെ ഡിപ്പൻഡ് ചെയ്ത് തുടങ്ങിയത്.
രാവിലെ സാധാരണ വെജാണ് ശീലം. എന്നാലും മുട്ടക്കറിയൊക്കെ ഒക്കെ ആണ്. വെജൊക്കെ പല വെജിറ്റേയിൻ ഹോട്ടലിൽ നിന്നും മേടിച്ചു. വെജിറ്റേറിയൻ ഹോട്ടൽ മാറ്റി പിടിച്ച് പൂജപ്പുര അസ്സീസ് ഒരു കൈ നോക്കിയാലോ എന്നായി.
4 ഇടിയപ്പവും മുട്ടക്കറിയും വില ₹ 49

സ്വഗ്ഗി സൂപ്പർ യൂസറായിട്ടും വില കുറഞ്ഞത് കാരണം ഡെലിവറി ചാർജ് (₹ 30) എടുത്തു. കൂടാതെ ഓർഡർ പായ്ക്കിംഗ് ചാർജും (₹ 5). എന്നാലും മൊത്തം ₹ 84 ആയതേയുള്ളു.
വില കുറഞ്ഞത് കാരണം ക്വാളിറ്റി പ്രശ്നം കാണുമോ രുചി പ്രശ്നം കാണുമോ എന്നുള്ള സംശയങ്ങളൊക്കെ കഴിച്ച് തുടങ്ങിയപ്പോൾ അസ്ഥാനത്തായി. സൂപ്പർ ഇടിയപ്പവും അടിപൊളി മുട്ടക്കറിയും.

പുറത്ത് നല്ല മഴയാണ്. ഇറച്ചിയൊക്കെ കടിച്ച് പറിച്ചിരിക്കേണ്ട സമയമാണ് ഇപ്പോൾ. എങ്കിലും ആ മുട്ടക്കറിയും ഇടിയപ്പവും ആലോചിക്കുമ്പോൾ ഒരു ഉൾപ്പുളകം . എനിക്ക് ആ സമയത്ത് അത് വലിയൊരു ആശ്വാസമായിരുന്നു.
Azeez Restaurant, Poojapura
77362 28166, 098959 29787
Google map:
https://goo.gl/maps/BpS7ggezoq66UEvJ8
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: