Date – 22 August 2018
SMV സ്കൂളിൽ പോയി തിരിച്ചു വരുന്ന വഴി. ഭാര്യയും കൂടെയുണ്ട്. പൂജപ്പുര വഴിയാണ് വന്നത്. കലശലായ വിശപ്പ് . തൊട്ടു മുന്നിൽ Azeez. കേറി മട്ടൺ കോംബോ ക്ക് ഓർഡർ ചെയ്തു.
സർവീസ് കാര്യങ്ങൾ ജഗപൊഗ തന്നെ. നമുക്ക് ഭക്ഷണം എങ്ങനെ ഉണ്ടെന്ന് നോക്കാം. ചിത്രത്തിൽ തന്നിരിക്കുന്നത് പോലെ ഇത്രയും ഐറ്റംസ് ആണ് കിട്ടിയത്.
മട്ടൺ റോസ്റ്റ്
മട്ടൺ കുടൽ
മട്ടൺ ബ്രെയിൻ
1 പൊറോട്ട
1 പുട്ട്
1 ഇടിയപ്പം
1 വീശപ്പം
2 പപ്പടം
അൺലിമിറ്റഡ് ജിൻജർ ടീ
അൺലിമിറ്റഡ് ജിൻജർ ടീ മുൻപത്തെ പോലെ തന്നെ ഗംഭീരം. അൺലിമിറ്റഡ് ആയി തരുന്നുമുണ്ട്.
പൊറോട്ട / പുട്ട് / ഇടിയപ്പം / വീശപ്പം / പപ്പടം – എല്ലാം കൊള്ളാമായിരുന്നു. നമ്മൾ പകത്തു കഴിച്ചു.
മട്ടന്റെ കൂട്ടത്തിൽ വളരെ ഇഷ്ടപെട്ടത് മട്ടൺ റോസ്റ്റ് തന്നെ. പൊളിച്ചു അടുക്കി കളഞ്ഞു.
മട്ടൺ കുടൽ കൊള്ളാം എങ്കിലും റോസ്റ്റിന്റെ ടേസ്റ്റ് ആണ് മുന്നിൽ നിന്നത്.
മട്ടൺ ബ്രെയിൻ ടേസ്റ്റ് നോക്കിയപ്പോൾ ഇഷ്ടപ്പെടാത്തത് കാരണം ഭാര്യ കഴിച്ചില്ല. ബ്രെയിൻ ആദ്യമായിട്ടാണ് കഴിക്കുന്നത്, അത് കൊണ്ടാവാം. ഞാനും ആദ്യമായിട്ടാണ്, അത് കൊണ്ടാവാം അത്ര വലിയ സ്വാദുള്ള ഒരു വിഭവം ആയി തോന്നിയില്ല.
മൊത്തത്തിൽ വളരെ സംതൃപ്തി തോന്നി.
ഒരു പ്രയാസം തോന്നിയത് ക്വാണ്ടിറ്റി നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതൽ ആയിരുന്നു. അത് കാരണം കഴിച്ചു തീർക്കാൻ കുറച്ചു പാടുപെട്ടു.
Azeez ഇപ്പോഴുള്ളുത് പോലെ നല്ല രീതിയിൽ ക്വാണ്ടിറ്റിയോടെ ഒപ്പം ഭക്ഷണത്തിലെ ക്വാളിറ്റിയും സർവീസ് മികവും നിലനിർത്തി മുന്നേറി പാവങ്ങളുടെ അത്താണിയായി എപ്പോഴും നില നിൽക്കട്ടെ.
ലൊക്കേഷൻ: പൂജപ്പുര. പേയാട് , തിരുമല നിന്ന് വരുമ്പോൾ സരസ്വതി മണ്ഡപം എത്തുന്നതിന് മുൻപായി മുടവൻ മുകൾ പോകുന്ന റോഡിന്റെ ഏകദേശം ഒപ്പോസിറ്റ്, (വലത് വശത്ത് ) ആയി വരും.
പൂജപ്പുര റൗണ്ട് എബൗട്ട് കഴിഞ്ഞു വരുന്നവർ സരസ്വതി മണ്ഡപം കഴിഞ്ഞ് മുത്തൂറ്റിനടുത്തായി ഇടതു വശത്തായി കാണാം
Google Map:
https://goo.gl/maps/de7br9vLpXMYnNJh7
പൂജപ്പുര അസ്സീസിനെ കുറിച്ചുള്ള മറ്റു പോസ്റ്റുകൾ: